Thu, Oct 29, 2026
28 C
Dubai

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം; മാതാപിതാക്കളെ ചോദ്യം ചെയ്യുന്നു

ഇടുക്കി: അടിമാലിയിൽ ഒരുവയസുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹത ഏറുന്നു. കുട്ടികളുടെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്യുകയാണ്. അടിമാലി പഞ്ചായത്തിലെ ഒഴിവത്തുംവലിയകാട്ടിൽ അഫ്‌സലിന്റെ മക്കളായ രിഹാൻ, ഇഹാൻ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്‌ച രാത്രി...

സംസ്‌ഥാനത്ത്‌ ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. കൃഷിവകുപ്പ് ഡയറക്‌ടറായ ഡോ. ശ്രീറാം വെങ്കിട്ടരാമനെ വനംവകുപ്പ് ജോയിന്റ് സെക്രട്ടറിയായും ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയുമായും നിയമിച്ചു. ആരോഗ്യ അഡീഷണൽ സെക്രട്ടറി ഡോ. രേണു രാജിന് നാഷണൽ...

വന്ദേമാതരം ആലാപനത്തെച്ചൊലി തർക്കം; പാലക്കാട് നഗരസഭയിൽ സംഘർഷം

പാലക്കാട്: നഗരസഭാ കൗൺസിൽ യോഗങ്ങളിൽ വന്ദേമാതരം മുഴുവനായി ആലപിക്കുന്നതിനെച്ചൊല്ലി ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിൽ കൗൺസിലർമാർ തമ്മിൽ കടുത്ത വാക്കുതർക്കവും സംഘർഷവും. വന്ദേമാതരം മുഴുവനായി പാടരുതെന്നും തുടക്കത്തിലെ നാല് വരികൾ മാത്രം ആലപിച്ചാൽ മതിയെന്നും...

‘സ്വിച്ചിട്ടാൽ പരിഹരിക്കാവുന്ന പ്രശ്‌നമല്ല’; വൈദ്യുതി പ്രതിസന്ധിയിൽ മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്‌ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ വിശദീകരണവുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടാൽ പരിഹരിക്കാവുന്ന പ്രശ്‌നമല്ല. സംസ്‌ഥാനത്ത്‌ വൈദ്യുതി ആവശ്യകതയിൽ വൻ വർധനവ് ഉണ്ടായതിനെ തുടർന്നാണ് ഒന്നിലേറെ സമയങ്ങളിൽ നിയന്ത്രണം...

നിയമനത്തട്ടിപ്പ്; ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് പിഎസ്‌സി അംഗങ്ങൾ

തിരുവനന്തപുരം: നിയമനത്തട്ടിപ്പിൽ ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാകില്ലെന്ന് പിഎസ്‌സി അംഗങ്ങൾ. ഇക്കാര്യം എസ്ഐടിയെ അറിയിച്ചു. പ്രോട്ടോകോൾ ചൂണ്ടിക്കാട്ടിയാണ് പിഎസ്‌സിയുടെ തീരുമാനം. ആസൂത്രണ ബോർഡിലെ പിഎസ്‌സി നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്‌ഥർക്ക്‌ ഗുരുതര...

പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകണം; കേരളത്തിന് വീണ്ടും കത്തയച്ച് കേന്ദ്രം

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാരിന് വീണ്ടും കത്തയച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. കേരളം ധാരണാപത്രത്തിൽ ഒപ്പിട്ടതാണെന്നും മന്ത്രിസഭാ ഉപസമിതിയുടെ നടപടികൾ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടാണ് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി...

മെസ്സിയുടെ പേരിൽ തട്ടിപ്പ്; 25.78 കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായി എസ്ഐടി

തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതിന്റെ മറവിൽ റിപ്പോർട്ടർ ബ്രോഡ്‌കാസ്‌റ്റിങ്‌ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് 25.78 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയതായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കണ്ടെത്തി. അർജന്റീന ഫുട്‍ബോൾ അസോസിയേഷനുമായി...

‘റെഡ് ബുക്കി’ൽ എല്ലാം തെളിഞ്ഞു; 25 കോടിയുടെ ഹവാല ഇടപാട് നടന്നെന്ന് ഇഡി

തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ ഇഡി റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. വീണയും ഭർത്താവ് മുഹമ്മദ് റിയാസും ചേർന്ന് 25 കോടിയിലേറെ രൂപയുടെ ഹവാല ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ദുബായിലേക്ക്...
- Advertisement -