Fri, Nov 27, 2026
24 C
Dubai

വെല്‍ഫെയര്‍ ബന്ധത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്‌തമാക്കണം; വിജയരാഘവന്‍

തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. പരസ്‌പര വിരുദ്ധമായാണ് കെപിസിസി പ്രസിഡണ്ടും പ്രതിപക്ഷ നേതാവും സംസാരിക്കുന്നത്. കേരള സമൂഹത്തിന് മുന്നില്‍ കാര്യങ്ങള്‍ വ്യക്‌തമാക്കാണമെന്ന് അദ്ദേഹം...

സ്‍പീക്കറെ മാറ്റണമെന്ന് ആവശ്യം; പ്രതിപക്ഷം വീണ്ടും നോട്ടീസ് നല്‍കി

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസിന്റെ പശ്‌ചാത്തലത്തില്‍ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണനെതിരെ വീണ്ടും നോട്ടീസ് നല്‍കി പ്രതിപക്ഷം. ശ്രീരാമകൃഷ്‌ണനെ സ്‌പീക്കര്‍ സ്‌ഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് എം ഉമ്മര്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. സ്വര്‍ണ്ണക്കടത്ത്...

ഈന്തപ്പഴത്തിലും, ചോക്‌ളേറ്റിലും ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്തല്‍; 8 പേര്‍ പിടിയില്‍

കോഴിക്കോട് : കരിപ്പൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച 70 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് എയര്‍ കസ്‌റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച 8 പേരെ ഉദ്യോഗസ്‌ഥര്‍...

പന്തീരാങ്കാവ് യുഎപിഎ കേസ്; താഹയുടെ ജാമ്യം റദ്ദാക്കി, ഉടന്‍ കീഴടങ്ങണം

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. അലന്‍ ശുഹൈബിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് കോടതി വ്യക്‌തമാക്കി. താഹ അടിയന്തരമായി കീഴടങ്ങണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇരുവരുടെയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ...

സംസ്‌ഥാനത്ത് വെള്ളിയാഴ്‌ച വരെ മഴക്ക് സാധ്യത; കാലാവസ്‌ഥാ കേന്ദ്രം

തിരുവനന്തപുരം : സംസ്‌ഥാനത്ത് വെള്ളിയാഴ്‌ച വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ മിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഉച്ചക്ക് 2 മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്താണ് ഇടിമിന്നലോട് കൂടിയ...

സംസ്‌ഥാനത്തെ പക്ഷിപ്പനി; മനുഷ്യരിലേക്കും പകരാന്‍ സാധ്യത, ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്‌ഥാനത്ത് കുട്ടനാടന്‍ മേഖലയിലും കോട്ടയത്ത് നീണ്ടൂരിലും സ്‌ഥിരീകരിച്ച പക്ഷിപ്പനിയെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം. ഇത് മറ്റ് ഭാഗങ്ങളിലേക്ക് പടരാതിരിക്കാന്‍ കരുതല്‍ നടപടിയെടുത്തിട്ടുണ്ട്. വൈറസിനുണ്ടാകുന്ന വ്യതിയാനം അനുസരിച്ചു മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ടെങ്കിലും ഇതുവരെ...

നെയ്യാറ്റിൻകര ദമ്പതികളുടെ മരണം; മക്കളുടെ മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഭൂമി ഒഴിപ്പിക്കുന്നതിനിടെ ദമ്പതികൾ തീപൊള്ളലേറ്റ് മരിച്ച സംഭവത്തിൽ കുട്ടികളുടെ മൊഴിയെടുത്തു. മരിച്ച രാജൻ-അമ്പിളി ദമ്പതികളുടെ രണ്ടു മക്കളുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തിയത്. അന്വേഷണ സംഘം സ്‌ഥലത്തെത്തി പരിശോധന നടത്തി. പോലീസിന്റെ...

ജയിലിലേക്ക് മാറ്റരുത്; കോടതി ഉത്തരവില്‍ ഇളവ് തേടി ഇബ്രാഹിംകുഞ്ഞ്

കൊച്ചി: പാലാരിവട്ടം പാലം കേസില്‍ ജാമ്യാപേക്ഷ തള്ളിയ ഉത്തരവില്‍ ഇളവ് തേടി മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്ന ഇബ്രാഹിംകുഞ്ഞിനോട്, ആശുപത്രിയില്‍ നിന്ന് ഡിസ്‌ചാർജ് ചെയ്‌ത്‌ ജയിലിലേക്ക്...
- Advertisement -