Mon, Sep 28, 2026
36 C
Dubai

മണോളിക്കാവ് സംഘർഷം; ഒരു സിപിഎം പ്രവർത്തകൻ കൂടി അറസ്‌റ്റിൽ, 70ഓളം പേർ ഒളിവിൽ

കണ്ണൂർ: തലശേരി മണോളിക്കാവ് ഉൽസവത്തിനിടെ പോലീസിനെ ആക്രമിച്ച കേസിൽ ഒരു സിപിഎം പ്രവർത്തകൻ കൂടി അറസ്‌റ്റിൽ. കേസിൽ പ്രതികളായ പ്രദേശത്തെ എഴുപതോളം സിപിഎം പ്രവർത്തകർ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. കുട്ടിമാക്കൂൽ സ്വദേശി സഹദേവൻ...

കാക്കനാട് കൂട്ട ആത്‍മഹത്യ; വിവാദങ്ങളിൽ ശാലിനി അസ്വസ്‌ഥ, അന്വേഷണം ജാർഖണ്ഡിലേക്ക്

കൊച്ചി: കാക്കനാട് ജിഎസ്‌ടി കമ്മീഷണറും കുടുംബവും കൂട്ട ആത്‍മഹത്യ ചെയ്‌ത സംഭവവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം ജാർഖണ്ഡിലേക്ക് വ്യാപിപ്പിച്ച് പോലീസ്. ജാർഖണ്ഡ് പബ്ളിക് സർവീസ് കമ്മീഷന്റെ സംസ്‌ഥാന സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക്...

കേരളത്തെ പുകഴ്‌ത്തി നിതിൻ ഗഡ്‌കരി; 1.30 കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ചു

കൊച്ചി: ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ആരംഭിച്ച ഇൻവെസ്‌റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിൽ കേരളത്തെ പുകഴ്‌ത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. ഓൺലൈനായി ഉൽഘാടന ചടങ്ങിൽ സംബന്ധിച്ച കേന്ദ്ര ഗതാഗതമന്ത്രി, കേരളത്തിനായി...

മസ്‌തകത്തിൽ മുറിവേറ്റ കൊമ്പൻ ചരിഞ്ഞു

അതിരപ്പിള്ളി: മസ്‌തകത്തിൽ മുറിവേറ്റ കൊമ്പൻ ചരിഞ്ഞു. മയക്കുവെടിവെച്ച് പിടികൂടിയ കൊമ്പനെ കോടനാട്ടെ അഭയാരണ്യത്തിലെത്തിച്ച് ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിൽ ചികിൽസ നടത്തിവരികയായിരുന്നു. മസ്‌തകത്തിലെ വ്രണത്തിൽ പുഴുവരിക്കുന്ന നിലയിൽ അതിരപ്പിള്ളിയിൽ അലഞ്ഞുതിരിഞ്ഞ കൊമ്പനെ ബുധനാഴ്‌ചയാണ് മയക്കുവെടിവെച്ച്...

ആനയ്‌ക്ക് ആക്രമ സ്വഭാവം, ഘോഷയാത്ര സമയത്ത് കാലിൽ ചങ്ങലയില്ല; ആനയിടഞ്ഞതിൽ ഗുരുതര വീഴ്‌ച

കോഴിക്കോട്: കൊയിലാണ്ടി കുറവിലങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ഉൽസവത്തിനെത്തിച്ച ആന ഇടഞ്ഞതിനെ തുടർന്നുണ്ടായ അപകടത്തിൽപ്പെട്ട് മൂന്നുപേർ മരിച്ച സംഭവത്തിൽ ഗുരുതര വീഴ്‌ച ഉണ്ടായെന്ന് ഫോറസ്‌റ്റ് കൺസർവേറ്ററുടെ റിപ്പോർട്. ഇടഞ്ഞ ഗുരുവായൂർ പീതാംബരൻ എന്ന ആനയ്‌ക്ക്...

കിഫ്‌ബി റോഡുകളിൽ ടോൾ പിരിവ് ഉറപ്പായി; എതിർപ്പുകൾ തള്ളി, സർക്കുലർ പുറത്ത്

തിരുവനന്തപുരം: കിഫ്‌ബി റോഡുകളിൽ ടോൾ പിരിവ് ഉറപ്പായി. സിപിഐ ഉൾപ്പടെയുള്ള ഘടകകക്ഷികൾ ഉന്നയിച്ച എതിരഭിപ്രായം തള്ളി എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്‌ണൻ സർക്കുലർ പുറത്തിറക്കി. കിഫ്ബിയെ സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കണമെന്നും വരുമാന...

കാക്കനാട് കൂട്ട ആത്‍മഹത്യ; സഹോദരിയുടെ ജോലി നഷ്‌ടമായതിന്റെ മനോവിഷമം? ഡയറി കണ്ടെത്തി

കൊച്ചി: കാക്കനാട് ജിഎസ്‌ടി കമ്മീഷണറുടെയും കുടുംബത്തിന്റെയും കൂട്ട ആത്‍മഹത്യയിൽ കൂടുതൽ തെളിവുകൾ ശേഖരിച്ച് പോലീസ്. സഹോദരിയുടെ ജോലി നഷ്‌ടമായതിന്റെ മനോവിഷമത്തിലാണ് കൂട്ട ആത്‍മഹത്യയിലേക്ക് നയിച്ചതെന്ന സൂചനയാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. അടുക്കളയിൽ രേഖകൾ കത്തിച്ചതിന്റെ...

കണ്ണൂരിൽ ക്ഷേത്രത്തിൽ വെടിക്കെട്ടിനിടെ അപകടം; 5 പേർക്ക് പരിക്ക്- ഒരാളുടെ നില ഗുരുതരം

കണ്ണൂർ: അഴീക്കോട് നീർക്കടവ് മുച്ചിരിയൻ ക്ഷേത്രോൽസവത്തിനിടെ ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ നിരവധിപ്പേർക്ക് പരിക്ക്. ഒരു കുട്ടി ഉൾപ്പടെ അഞ്ച് പേർക്കാണ് പരിക്കേറ്റത്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. നാടൻ അമിട്ട് ആൾക്കൂട്ടത്തിനിടയിൽ...
- Advertisement -