പെരിയ ഇരട്ടക്കൊലക്കേസ്; മുൻ എംഎൽഎയുടേത് അടക്കം നാല് പ്രതികളുടെ ശിക്ഷാവിധിക്ക് സ്‌റ്റേ
കൊച്ചി: കാസർഗോഡ് പെരിയ ഇരട്ടക്കൊലക്കേസിലെ നാല് പ്രതികളുടെ ശിക്ഷാവിധി ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെവി കുഞ്ഞിരാമൻ അടക്കം നാല് പ്രതികളുടെ ശിക്ഷയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്...
മട്ടന്നൂരിൽ കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി രണ്ടുമരണം; നാലുപേർക്ക് ഗുരുതര പരിക്ക്
മട്ടന്നൂർ: കണ്ണൂർ ഉളിയിൽ കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ഉളിക്കൽ സ്വദേശികളായ ബീന, ലിജോ എന്നിവരാണ് മരിച്ചത്. നാലുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ എല്ലാവരുടെയും നില ഗുരുതരമാണ്. കർണാടക രജിസ്‌ട്രേഷൻ...
സ്വർണക്കപ്പിൽ ആര് മുത്തമിടും; സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് ഇന്ന് സമാപനം
തിരുവനന്തപുരം: 63ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് ഇന്ന് തിരശീല വീഴും. സ്വർണക്കപ്പിനായുള്ള മൽസരം ഫോട്ടോ ഫിനിഷിലേക്ക് എത്തിനിൽക്കുകയാണ്. 965 പോയിന്റുമായി നിലവിൽ തൃശൂർ ജില്ലയാണ് ഒന്നാം സ്‌ഥാനത്തുള്ളത്. 961 പോയിന്റ് വീതം നേടി...
ലൈംഗികാധിക്ഷേപ പരാതിയുമായി ഹണി റോസ്; ബോബി ചെമ്മണ്ണൂരിനെതിരെ ജാമ്യമില്ലാ കേസ്
കൊച്ചി: ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്. എറണാകുളം സെൻട്രൽ പോലീസാണ് കേസ് അന്വേഷിക്കുന്നത്. ബിഎൻഎസ് 75 (4) വകുപ്പും...
മകരവിളക്ക്; സ്‌പോട്ട് ബുക്കിങ്ങുകളുടെ എണ്ണം കുറച്ചു, വെർച്വൽ ക്യൂവിനും നിയന്ത്രണം
പത്തനംതിട്ട: ശബരിമല മകരവിളക്കിനോട് അനുബന്ധിച്ചുള്ള സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി നാളെമുതൽ മുതൽ 15ആം തീയതി വരെ സ്‌പോട്ട് ബുക്കിങ്ങുകളുടെ എണ്ണം ദിനംപ്രതി 5000 ആയി നിജപ്പെടുത്തി.
തിരക്ക് നിയന്ത്രണ വിധേയമാക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതിനുള്ള ഹൈക്കോടതി...
റിജിത്ത് വധക്കേസ്; ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ
തലശേരി: കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്തിനെ (25) കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒമ്പത് ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ. അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി റൂബി കെ ജോസാണ് ശിക്ഷ വിധിച്ചത്. പ്രതികൾ...
‘യുഡിഎഫ് അധികാരത്തിൽ വരണം; തന്നെ വേണോ എന്ന് അവർ തീരുമാനിക്കട്ടെ’
മലപ്പുറം: വന്യമൃഗ ശല്യത്തിനെതിരായ പോരാട്ടം കേരളത്തിൽ തുടങ്ങണമെന്ന് പിവി അൻവർ എംഎൽഎ. ഇതിന്റെ നേതൃത്വം യുഡിഎഫ് ഏറ്റെടുക്കണമെന്നും അൻവർ ആവശ്യപ്പെട്ടു. യുഡിഎഫിന് അധികാരത്തിൽ തിരിച്ചെത്താൻ ഈ ഒരു വിഷയം മാത്രം മതി. 63...
എംആർ അജിത് കുമാറിന് വിജിലൻസിന്റെ ക്ളീൻ ചിറ്റ്; റിപ്പോർട് സമർപ്പിച്ചു
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിന് ക്ളീൻ ചിറ്റ് നൽകുന്ന റിപ്പോർട് സമർപ്പിച്ച് വിജിലൻസ്. അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ. റിപ്പോർട് അതേപടി സർക്കാരിന് കൈമാറുമോ, കൂടുതൽ അന്വേഷണം ആവശ്യപ്പെടുമോ...







































