വിൻഡോസ് തകരാർ; സംസ്‌ഥാനത്ത് ഇന്ന് 11 വിമാന സർവീസുകൾ റദ്ദാക്കി
കൊച്ചി: മൈക്രോസോഫ്റ്റ് വിൻഡോസ് തകരാർ പൂർണതോതിൽ പരിഹരിക്കാത്തതിനെ തുടർന്ന് ഇന്നും വിമാനങ്ങൾ റദ്ദാക്കുന്നത് തുടരുന്നു. നെടുമ്പാശേരിയിൽ നിന്നുള്ള ഒമ്പത് വിമാനങ്ങളും തിരുവനന്തപുരത്ത് നിന്നുള്ള രണ്ടു വിമാനങ്ങളും ഇന്ന് റദ്ദാക്കി. ഇൻഡിഗോ വിമാനങ്ങളാണ് റദ്ദാക്കിയത്.
ബെംഗളൂരു...
സംസ്‌ഥാനത്ത് വീണ്ടും നിപയെന്ന് സംശയം; കോഴിക്കോട് 14-കാരൻ ചികിൽസയിൽ
കോഴിക്കോട്: സംസ്‌ഥാനത്ത് വീണ്ടും നിപ വൈറസ് ബാധയെന്ന് സംശയം. മലപ്പുറം സ്വദേശിയായ 14 വയസുകാരനാണ് നിപ ലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ഉള്ളത്. കുട്ടിയുടെ സ്‌ക്രീനിങ് പരിശോധനാ ഫലം പോസിറ്റീവാണെന്നാണ് വിവരം....
വടക്കൻ ജില്ലകളിൽ ശക്‌തമായ മഴ തുടരും; ഇന്ന് യെല്ലോ അലർട്
തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ ഇന്നും നാളെയും ശക്‌തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.
ശക്‌തമായ...
പ്രാർഥനയോടെ കേരളം; അർജുനായുള്ള തിരച്ചിൽ തുടരുന്നു
ബെംഗളൂരു: കർണാടക അങ്കോളയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട മലയാളി ലോറി ഡ്രൈവർ അർജുനായുള്ള രക്ഷാപ്രവർത്തനം പുനരാരംഭിച്ചു. മോശം കാലാവസ്‌ഥയെ തുടർന്ന് ഇന്നലെ രാത്രി ഒമ്പത് മണിയോടെ തിരച്ചിൽ നിർത്തിവെച്ചിരുന്നു. മണ്ണിടിച്ചിൽ ഭാഗത്തുള്ള പ്രദേശത്താണ്...
തദ്ദേശസ്‌ഥാപന ഉപതിരഞ്ഞെടുപ്പ്; മഷി പുരട്ടുന്നത് വോട്ടർമാരുടെ ഇടത് നടുവിരലിൽ
തിരുവനന്തപുരം: തദ്ദേശസ്‌ഥാപന തിരഞ്ഞെടുപ്പിൽ മഷി പുരട്ടുന്നത് വോട്ടർമാരുടെ ഇടത് നടുവിരലിൽ ആകണമെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചൂണ്ടു വിരലിൽ പുരട്ടിയ മഷി അടയാളം പൂർണമായും മായാത്തതിനാലാണ് തീരുമാനം. ഈ...
പെൻഷൻ കുടിശിക; കുറച്ചെങ്കിലും നൽകിക്കൂടേയെന്ന് സർക്കാരിനോട് ഹൈക്കോടതി
കൊച്ചി: ക്ഷേമപെൻഷൻ കുടിശികയായതിൽ വീണ്ടും സംസ്‌ഥാന സർക്കാരിനോട് ചോദ്യങ്ങൾ ആരാഞ്ഞ് ഹൈക്കോടതി. കുടിശികയുള്ള ക്ഷേമപെൻഷൻ കുറച്ചെങ്കിലും വിതരണം ചെയ്യുന്ന കാര്യം പരിഗണിച്ചുകൂടേയെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. പെൻഷൻ കിട്ടാത്തതുമായി ബന്ധപ്പെട്ട് ഇടുക്കി സ്വദേശി...
ബീച്ച് ആശുപത്രി പീഡനം; ആരോഗ്യ പ്രവർത്തകനെ സസ്‌പെൻഡ് ചെയ്‌തു
കോഴിക്കോട്: ഗവ. ബീച്ച് ആശുപത്രിയിൽ ചികിൽസയ്‌ക്ക് എത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ആരോപണ വിധേയനായ ആരോഗ്യ പ്രവർത്തകനെ സസ്‌പെൻഡ് ചെയ്‌തു. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദ്ദേശപ്രകാരമാണ് അന്വേഷണ വിധേയമായി ഫിസിയോ തെറാപ്പിസ്‌റ്റ് ബി...
പനി ബാധിച്ച് ചികിൽസയിലിരിക്കെ നാലുവയസുകാരൻ മരിച്ചു
കൊച്ചി: എറണാകുളത്ത് പനി ബാധിച്ച് ചികിൽസയിൽ ആയിരുന്ന നാലുവയസുകാരൻ മരിച്ചു. ആലങ്ങാട് ഒളനാട് സ്വദേശി ഇളവുംതുരുത്തിൽ വീട്ടിൽ ലിബുവിന്റെയും നയനയുടെയും മകൻ ലിയോൺ ആണ് മരിച്ചത്. പനിയെ തുടർന്ന് ഇന്നലെയാണ് കുട്ടിയെ എറണാകുളത്തെ...






































