Thu, Apr 30, 2026
38 C
Dubai

പാനൂർ ബോംബ് സ്‌ഫോടനത്തിൽ ഒരു മരണം; പാർട്ടിയുമായി ബന്ധമില്ലെന്ന് എംവി ഗോവിന്ദൻ

കണ്ണൂർ: പാനൂർ പുത്തൂർ മുളിയത്തോട്ടിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. കൈവേലിക്കൽ സ്വദേശി ഷെറിൻ ആണ് മരിച്ചത്. ഒരാളുടെ ഇരു കൈപ്പത്തികളും അറ്റുപോയതായാണ് വിവരം. പരിക്കേറ്റവർ കോഴിക്കോട് മിംസ്...

സിദ്ധാർഥന്റെ മരണം; സിബിഐ അന്വേഷണം വൈകുന്നതെന്ത്? ഉത്തരവാദി ആരെന്ന് ഹൈക്കോടതി

കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥി ജെഎസ് സിദ്ധാർഥന്റെ മരണത്തിൽ ഇടപെട്ട് ഹൈക്കോടതി. കേസ് അന്വേഷണം സിബിഐക്ക് കൈമാറിയുള്ള വിജ്‌ഞാപനത്തിന് എത്രയും വേഗം നടപടിയെടുക്കാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി. ഉചിതമായ...

ജനശതാബ്‌ദിയിൽ ടിടിഇയെ ആക്രമിച്ച സംഭവം; റെയിൽവേ പോലീസ് കേസെടുത്തു

കൊച്ചി: തിരുവനന്തപുരം- കണ്ണൂർ ജനശതാബ്‌ദി എക്‌സ്‌പ്രസ് ട്രെയിനിൽ ടിടിഇയെ യാത്രക്കാരൻ ആക്രമിച്ച സംഭവത്തിൽ കേസെടുത്ത് റെയിൽവേ പോലീസ്. ടിടിഇ ജെയ്‌സൻ തോമസിന്റെ പരാതിയിൽ എറണാകുളം റെയിൽവേ പൊലീസാണ് കേസെടുത്തത്. സംഭവം നടന്നത് തിരുവനന്തപുരത്ത്...

അരുണാചലിലെ മലയാളികളുടെ മരണം; പ്രത്യേക സംഘം അന്വേഷിക്കും

തിരുവനന്തപുരം: അരുണാചലിലെ ഹോട്ടൽ മുറിയിൽ മലയാളികളായ ദമ്പതികളെയും സുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം കന്റോൺമെന്റ് എസ്‌പിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘത്തിനാണ് അന്വേഷണ ചുമതല. മൂവരും...

സംസ്‌ഥാനത്ത്‌ നാളെ ട്രെയിൻ ഗതാഗത നിയന്ത്രണം; നാലെണ്ണം പൂർണമായി റദ്ദാക്കി

കൊച്ചി: വെള്ളിയാഴ്‌ച (നാളെ) കേരളത്തിൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഉണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു. ചാലക്കുടി യാർഡിൽ ട്രാക്ക് മെഷീൻ ജോലികൾ നടക്കുന്നതിനാലാണ് നിയന്ത്രണം. നാല് ട്രെയിനുകൾ പൂർണമായും എട്ട് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. എറണാകുളം-...

റിയാസ് മൗലവി വധക്കേസ്; സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി

കാസർഗോഡ്: പഴയ ചൂരിയിലെ മദ്രസ അധ്യാപകൻ റിയാസ് മൗലവി വധക്കേസിലെ മൂന്ന് പ്രതികളെയും വെറുതെവിട്ട ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണ കോടതി ഉത്തരവ് നിയമവിരുദ്ധമാണെന്ന്...

ആർക്ക് വേണമെങ്കിലും വോട്ട് ചെയ്യാം; എസ്‌ഡിപിഐ പിന്തുണ തള്ളി യുഡിഎഫ്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പിന്തുണക്കുമെന്ന എസ്‌ഡിപിഐ പ്രഖ്യാപനം തള്ളി യുഡിഎഫ്. എസ്‌ഡിപിഐയുടെ പിന്തുണ സ്വീകരിക്കേണ്ടെന്ന് യുഡിഎഫ് തീരുമാനിച്ചു. വ്യക്‌തികൾക്ക് സ്വതന്ത്രമായി വോട്ട് ചെയ്യാമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡണ്ടിന്റെ താൽക്കാലിക...

മാസപ്പടി; കോടതിയിൽ നിലപാട് മാറ്റി കുഴൽനാടൻ- ഹരജി വിധി പറയാൻ മാറ്റി

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്‌ക്കുമെതിരെ കേസെടുത്ത് വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സമർപ്പിച്ച ഹരജിയിൽ ഈ മാസം 12ന് കോടതി വിധി പറയും....
- Advertisement -