Fri, Aug 7, 2026
36.3 C
Dubai

ഇമ്മ്യുണോ ഗ്‌ളോബുലിന്‍ നിലവാരമുള്ളതെന്ന് കേന്ദ്രലാബ്

തിരുവനന്തപുരം: നിലവാര പരിശോധനക്ക് അയച്ച ഇമ്മ്യുണോ ഗ്‌ളോബുലിന്‍ നിലവാരമുള്ളതെന്ന് കസോളിയിലെ കേന്ദ്ര ഡ്രഗ്‌സ് ലാബ്. സംസ്‌ഥാനത്ത് പേവിഷബാധ പ്രതിരോധത്തിന് നൽകുന്ന ഈ വാക്‌സീൻ ഗുണനിലവാരമില്ല എന്ന പരാതി വ്യാപകമായി ഉയർന്നതിനെ തുടർന്നാണ് സംസ്‌ഥാനം...

ശശിധരന്റെ ക്രൂരമായ പക: പ്രഭാകരകുറുപ്പിനൊപ്പം വിമല കുമാരിയും മരിച്ചു

തിരുവനന്തപുരം: ശശിധരൻ തീകൊളുത്തിയ കിളിമാനൂരിലെ വിമല കുമാരിയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിൽസക്കിടെ മരണപ്പെട്ടു. ഇവരുടെ ഭർത്താവ് പള്ളിക്കല്‍ സ്വദേശി പ്രഭാകര കുറുപ്പ് (60) രാവിലെ മരണത്തിന് കീഴടങ്ങിയിരുന്നു. 20 വർഷത്തെ വൈരാഗ്യം...

‘വൈ’ കാറ്റഗറി സുരക്ഷ; കേരളത്തിൽ നിന്ന് 5 ആർഎസ്‌എസ് നേതാക്കള്‍ക്ക്

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചതുമായി ബന്ധപ്പെട്ട് നടന്ന അറസ്‌റ്റിൽ അംഗം മുഹമ്മദ് ബഷീറിന്റെ വീട്ടില്‍ നിന്ന് അഞ്ച് ആർഎസ്‌എസ് നേതാക്കളുടെ പേരുകളുള്ള പട്ടിക എന്‍ഐഎ റെയ്‌ഡിൽ കണ്ടെത്തിയിരുന്നു. ഇവർക്കാണ് 'വൈ'...

കെഎസ്‌ആർടിസി മർദനം: ജീവനക്കാരന്‍ അറസ്‌റ്റിലായത്‌ തിരുമലയിൽ നിന്ന്

തിരുവനന്തപുരം: സെപ്‌റ്റംബർ 20ന് കാട്ടാക്കട കെഎസ്‌ആർടിസി സ്‌റ്റാൻഡിൽ കൺസഷൻ ടിക്കറ്റ് പുതുക്കാൻ എത്തിയ അഛനെയും മകളെയും മർദിച്ച കേസിലെ പ്രതികളിൽ ഒരാളായ സുരക്ഷാ ജീവനക്കാരൻ എസ് ആർ സുരേഷിനെ കസ്‌റ്റഡിയിൽ എടുത്തത് തിരുവനന്തപുരം...

രാവിലെ പറഞ്ഞത് വൈകുന്നേരം മാറ്റുന്ന രീതി ലീഗിനില്ല: എംകെ മുനീർ

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് നിരോധനം സ്വാഗതം ചെയ്‌ത എംകെ മുനീറിന്റെ നിലപാടിൽ ലീഗിനുള്ളിലെ അഭിപ്രായ വ്യത്യാസം ചർച്ചയാകുമ്പോൾ നിലപാടില്‍ മാറ്റമില്ലെന്ന് ആവർത്തിച്ച് മുസ്‌ലിം ലീഗ് നേതാവ് എംകെമുനീർ. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച തീരുമാനത്തെ എംകെ...

പോപ്പുലർ ഫ്രണ്ട് ഹർത്താൽ: 417 കേസുകളിൽ അബ്‌ദുൾ സത്താറിനെ പ്രതിചേർക്കുന്നു

തിരുവനന്തപുരം: ഹർത്താലുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ സംസ്‌ഥാനത്ത്‌ രജിസ്‌റ്റർ ചെയ്‌ത എല്ലാ കേസുകളിലും ജനറൽ സെക്രട്ടറി എ അബ്‌ദുൾ സത്താറിനെ പ്രതി ചേർക്കാനുള്ള നടപടികൾ ആരംഭിച്ചു. എല്ലാ കേസുകളും ഒരുമിച്ച് ഒരു കോടതിയിൽ നേരിട്ടാൽ...

ശ്രീനാഥ് ഭാസിയുടെ ക്ഷമാപണം; അവതാരക പരാതി പിൻവലിക്കും

കൊച്ചി: ഓൺലൈൻ മാദ്ധ്യമ അവതാരകയെ മോശം വാക്കുകൾ കൊണ്ട് അപമാനിച്ചു എന്ന കേസിൽ ശ്രീനാഥ് ഭാസിയുടെ ക്ഷമാപണം സ്വീകരിച്ച് അവതാരക പരാതി പിൻവലിക്കുമെന്ന് അഭിഭാഷകൻ പറഞ്ഞു. പരാതി പിൻവലിക്കുന്ന ഹരജി അവതാരക ഒപ്പിട്ടു നൽകിയെന്നും...

മരവിച്ച അക്കൗണ്ടുകൾ; കെട്ടിവെക്കാൻ പണമില്ലാതെ പോപ്പുലർ ഫ്രണ്ട്

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് ഹർത്താലിന്റെ മറവിലെ അക്രമ സംഭവങ്ങളിലെ പ്രതികൾക്ക് ജാമ്യം ലഭിക്കണമെങ്കിൽ അഞ്ചുകോടി ഇരുപതുലക്ഷം രൂപ കെട്ടി വെക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഈ പണം എങ്ങനെ കണ്ടെത്തുമെന്ന് അറിയാതെ നിരോധിത സംഘടനയായ...
- Advertisement -