അട്ടപ്പാടി മധു കേസ്; വിചാരണ വീണ്ടും മാറ്റി
പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ മധു കൊല്ലപ്പെട്ട കേസിന്റെ വിചാരണ വീണ്ടും മാറ്റി. ഈ മാസം 18ലേക്കാണ് വിചാരണ മാറ്റിയത്. പുതിയ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി രാജേഷ് മേനോനെ നിയമിച്ച ശേഷമാണ് വിചാരണക്ക് വീണ്ടും...
സജി ചെറിയാന് ചെങ്ങന്നൂരിൽ നൽകാനിരുന്ന സ്വീകരണം ഒഴിവാക്കി
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശം നടത്തി മന്ത്രിസ്‌ഥാനം രാജിവെച്ച സജി ചെറിയാന് ചെങ്ങന്നൂരിൽ ഇന്ന് നൽകാനിരുന്ന സ്വീകരണ ചടങ്ങ് ഒഴിവാക്കി. ഇന്ന് വൈകിട്ട് നാലിന് കാഞ്ഞിരത്ത് മൂടിൽ നിന്ന് ആനയിച്ചു കൊണ്ടുവരാനായിരുന്നു തീരുമാനം....
വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരൻ തൂങ്ങി മരിച്ച നിലയിൽ
തിരുവനന്തപുരം: വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശി ഗോപി (31) ആണ് മരിച്ചത്. ഡി ബ്ളോക്കിലെ ഓഡിറ്റോറിയത്തിന് സമീപമുളള കമ്പിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
മോഷണക്കേസിൽ...
കെട്ടിടങ്ങള്‍ക്ക് അനധികൃതമായി നമ്പര്‍; ആലപ്പുഴയിലും ക്രമക്കേട്
ആലപ്പുഴ: ജില്ലയിലെ നഗരസഭയിലും അനധികൃത കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കിയതായി കണ്ടെത്തല്‍. കഴിഞ്ഞ യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് റവന്യൂ സൂപ്രണ്ടിന്റെ വ്യാജ ഒപ്പും സീലും ഉപയോഗിച്ചാണ് ഇത്തരത്തില്‍ നമ്പര്‍ നല്‍കിയത്. സംഭവത്തില്‍ പോലീസ്, റവന്യൂ...
കെഎസ്ആർടിസി ജൂൺ മാസത്തെ ശമ്പളവും വൈകും- സർക്കാർ സഹായത്തിൽ തീരുമാനമായില്ല
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള പ്രതിസന്ധി തുടർക്കഥയാകുന്നു. ജീവനക്കാർക്ക് ജൂൺ മാസത്തെ ശമ്പളവും വൈകുമെന്നാണ് സൂചന. സർക്കാർ സഹായം നൽകുന്ന കാര്യത്തിൽ ഉന്നതതല ചർച്ചകൾക്ക് ശേഷമേ തീരുമാനം ഉണ്ടാവുകയുള്ളൂ എന്നാണ് കെഎസ്ആർടിസി മാനേജ്‌മെന്റ് അറിയിക്കുന്നത്.
അഞ്ചാം...
ഭരണഘടനാ വിരുദ്ധ പരാമർശം; സജി ചെറിയാനെതിരെ കേസെടുത്തു
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശം നടത്തി മന്ത്രിസ്‌ഥാനം രാജിവെച്ച സജി ചെറിയാനെതിരെ പോലീസ് കേസെടുത്തു. കീഴ്‌വായ്‌പൂർ പോലീസാണ് കേസെടുത്തത്. ഭരണഘടനയെ അവഹേളിച്ചെന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന...
കനത്ത മഴ; സംസ്‌ഥാനത്ത് ഒരു മരണം കൂടി
കാസർഗോഡ്: കനത്ത മഴയിൽ വീണ്ടും സംസ്‌ഥാനത്ത് ഒരു മരണം കൂടി റിപ്പോർട് ചെയ്‌തു. കാസർഗോഡ് വോർക്കാടിയിൽ കമുകുതോട്ടത്തിലെ കുളത്തിൽ തൊഴിലാളിയായ മൗറിസ് ഡിസൂസ(52)യാണ് മുങ്ങിമരിച്ചത്.
ഞായറാഴ്‌ച മുതൽ തുടങ്ങിയ കനത്ത മഴയിൽ സംസ്‌ഥാനത്ത് ഇതുവരെ...
മോഷ്‌ടാവിന്റെ കൊലപാതകം; പ്രതി രാജേന്ദ്രൻ അറസ്‌റ്റിൽ
ഇടുക്കി: ഉടുമ്പഞ്ചോല ചെമ്മണ്ണാറിൽ ദുരൂഹ സാഹചര്യത്തിൽ മോഷ്‌ടാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞതോടെ പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മോഷണം നടന്ന വീട്ടുടമ രാജേന്ദ്രനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. സേനാപതി...







































