Sun, Aug 30, 2026
42 C
Dubai

സുഡാൻ സംഘർഷം തുടരുന്നു; ആൽബർട്ടിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകും

ഖാർത്തൂം: സുഡാനിൽ സൈന്യവും അർധ സന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടൽ തുടരുന്നു. ഏറ്റുമുട്ടൽ കൂടുതൽ മേഖലകളിലേക്ക് പടരുന്ന സ്‌ഥിതിയാണ്‌. മരണം 83 ആയി ഉയർന്നു. ഇതുവരെ 1200 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു ലക്ഷത്തോളം വരുന്ന...

ജഗദീഷ് ഷെട്ടർ കോൺഗ്രസിൽ; ഹുബ്ബള്ളി-ധാർവാഡ് സെൻട്രലിൽ മൽസരിക്കും

ന്യൂഡെൽഹി: കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന ജഗദീഷ് ഷെട്ടർ കോൺഗ്രസിൽ ചേർന്നു. ഇന്ന് രാവിലെ അദ്ദേഹം കർണാടകയിലെ കോൺഗ്രസ് ഓഫീസിലെത്തി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. പിന്നാലെ കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. ഹുബ്ബള്ളി-ധാർവാഡ്...

കെഎസ്ആർടിസി ശമ്പള വിതരണം; ഇന്ന് സംയുക്‌ത തൊഴിലാളി പ്രതിഷേധം

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള വിതരണത്തിന്റെ രണ്ടാം ഗഡു വിതരണം വൈകുന്നതിൽ പ്രതിഷേധിച്ചു ഇന്ന് മുതൽ തൊഴിലാളി യൂണിയനുകൾ സംയുക്‌ത സമരം ആരംഭിക്കും. സിഐടിയുവും ഐഎൻടിയുസിയും സംയുക്‌തമായാണ് പ്രതിഷേധ ധർണയ്ക്ക് ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. കെഎസ്ആർടിസി...

അരിക്കൊമ്പൻ പുനരധിവാസം; നെല്ലിയാമ്പതിയിൽ ഹർത്താൽ തുടങ്ങി 

പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധിച്ചു ഇന്ന് നെല്ലിയാമ്പതി പഞ്ചായത്തിൽ ആഹ്വാനം ചെയ്‌ത ഹർത്താൽ ആരംഭിച്ചു. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. ജനകീയ സംരക്ഷണ സമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്‌തത്‌. വിവിധ...

വന്ദേഭാരത് ട്രെയിൻ പരീക്ഷണയോട്ടം തുടങ്ങി; ആദ്യ യാത്ര കണ്ണൂരിലേക്ക്

കൊച്ചി: കേരളം കാത്തിരുന്ന വന്ദേഭാരത് ട്രെയിൻ പരീക്ഷണയോട്ടം തുടങ്ങി. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കാണ് ആദ്യ ഓട്ടം. രാവിലെ 5.10ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്‌റ്റേഷനിലെ രണ്ടാം നമ്പർ പ്‌ളാ‌റ്റ്‌ഫോമിൽ നിന്നാണ് യാത്ര പുറപ്പെട്ടത്....

എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്; ഷാറുഖ് സെയ്‌ഫിക്കെതിരെ യുഎപിഎ ചുമത്തി

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെയ്‌പ് കേസിലെ പ്രതി ഷാറുഖ് സെയ്‌ഫിക്കെതിരെ യുഎപിഎ ചുമത്തി. കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട് സമർപ്പിച്ചു. ചോദ്യം ചെയ്യലിൽ നിന്ന് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ച സൂചനകളുടെ അടിസ്‌ഥാനത്തിലാണ്‌...

കള്ളക്കേസിൽ കുടുക്കി യുവാവിനെ മർദ്ദിച്ച സംഭവം; ഏഴ് പോലീസുകാർക്ക് എതിരെ കേസ്

ആലപ്പുഴ: ഹരിപ്പാടിൽ യുവാവിനെ കള്ളക്കേസിൽ കുടുക്കി മർദ്ദിച്ച സംഭവത്തിൽ ഏഴ് പോലീസുകാർക്ക് എതിരെ കേസ്. മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ഉന്നത ഉദ്യോഗസ്‌ഥർക്ക്‌ നൽകിയ പരാതിയിൽ നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് അരുൺ...

വയോധികയോട് മോശം പെരുമാറ്റം; എസ്‌എച്ച്‌ഒക്ക് സസ്‌പെൻഷൻ

കണ്ണൂർ: കസ്‌റ്റഡിയിൽ എടുത്ത മകനെ ജാമ്യത്തിലിറക്കാൻ സ്‌റ്റേഷനിൽ എത്തിയ അമ്മയോട് മോശമായി പെരുമാറിയ എസ്‌എച്ച്‌ഒക്ക് സസ്‌പെൻഷൻ. ധർമ്മടം പോലീസ് സ്‌റ്റേഷൻ എസ്‌എച്ച്‌ഒ സ്‌മിതേഷിനെയാണ് അന്വേഷണ വിധേയമായി സിറ്റി പോലീസ് കമ്മീഷണർ സസ്‌പെൻഡ് ചെയ്‌തത്‌....
- Advertisement -