മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ല; യുവാവിന് പോലീസ് മർദ്ദനം

മലപ്പുറം ചേളാരി സ്വദേശി മുഹമ്മദ് സാദിഫിനെയാണ് പോലീസ് മർദ്ദിച്ചത്.

By Trainee Reporter, Malabar News
Kerala-Police
Representational Image
Ajwa Travels

കോഴിക്കോട്: മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചു യുവാവിന് നേരെ പോലീസ് മർദ്ദനം. മലപ്പുറം ചേളാരി സ്വദേശി മുഹമ്മദ് സാദിഫിനെയാണ് പോലീസ് മർദ്ദിച്ചത്. കോഴിക്കോട് സൗത്ത് ബീച്ച് പരിസരത്തു വെച്ചാണ് സംഭവം. മന്ത്രിയുടെ വാഹനത്തിന് അകമ്പടി പോയ പോലീസുകാരാണ് സാദിഫിനെ മർദ്ദിച്ചത്.

മീൻ ലോറിയിലെ ഡ്രൈവറായിരുന്നു സാദിഫ്. ചോമ്പാലയിൽ നിന്ന് പരപ്പനങ്ങാടിയിലേക്ക് പോവുകയായിരുന്നു സാദിഫ്. കോഴിക്കോട് സൗത്ത് ബീച്ച് വഴിയാണ് പോയത്. ഈ സമയം മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ വാഹനവും ഈ വഴി കടന്നു പോയിരുന്നു.

മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞു അകമ്പടി പോയ പോലീസുകാർ യുവാവിനെ ചോദ്യം ചെയ്യുകയും മർദ്ദിക്കുകയുമായിരുന്നു. പോലീസ് മർദ്ദനത്തെ തുടർന്ന് സാദിഫ് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിൽസ തേടി. ഇയാളുടെ കൈക്ക് പരിക്കുണ്ട്. ഇതോടെ ക്ഷുഭിതരായ നാട്ടുകാർ മന്ത്രിയെ തടഞ്ഞു പ്രതിഷേധിക്കുകയും ചെയ്‌തു.

Most Read: കുട്ടികളെ ബുദ്ധിമുട്ടിക്കരുത്, മഴയുണ്ടെങ്കിൽ തലേദിവസം അവധി പ്രഖ്യാപിക്കണം; വിദ്യാഭ്യാസ മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE