‘വിമർശനങ്ങൾ പറയേണ്ടത് യോഗത്തിൽ’; ഷിബു ബേബി ജോണിനോട് വിഡി സതീശൻ
തിരുവനന്തപുരം: ആർഎസ്‌പി സംസ്‌ഥാന സെക്രട്ടറി ഷിബു ബേബി ജോണിന്റെ പരസ്യ പ്രസ്‌താവനക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യുഡിഎഫ് സംവിധാനത്തിനെതിരെ അഭിപ്രായങ്ങളും വിമർശനങ്ങളും പറയേണ്ടത് യുഡിഎഫ് യോഗത്തിലാണ്, അല്ലാതെ മാദ്ധ്യമങ്ങളോട് അല്ല....
മലമ്പുഴയിൽ മൽസ്യ തൊഴിലാളിക്ക് നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം
പാലക്കാട്: മലമ്പുഴ കരടിയോടിൽ മൽസ്യത്തൊഴിലാളിക്ക് നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. കല്ലേപ്പുള്ളി സ്വദേശി സുന്ദരനാണ് ആനക്കൂട്ടത്തിന്റെ പിടിയിൽ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടത്. സുന്ദരൻ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം ആനക്കൂട്ടം തകർത്തു. മീൻ പിടിക്കുന്നതിനായി പുലർച്ചെ അഞ്ചുമണിയോടെ...
100 കോടി പിഴ; കൊച്ചി കോർപറേഷൻ കോടതിയിലേക്ക്
കൊച്ചി: ബ്രഹ്‌മപുരം പ്ളാന്റിലെ തീപിടിത്തത്തിന്റെ പശ്‌ചാത്തലത്തിൽ കൊച്ചി കോർപറേഷന് 100 കോടി രൂപ പിഴ ചുമത്തിയ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി കൊച്ചി കോർപറേഷൻ. ഹൈക്കോടതിയേയോ സുപ്രീം കോടതിയേയോ സമീപിക്കാനാണ്...
നിയമസഭാ സംഘർഷം; തെളിവുകൾ ശേഖരിക്കാൻ അനുവാദം തേടി പോലീസ്
തിരുവനന്തപുരം: നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം വേഗത്തിലാക്കാൻ പോലീസ്. കേസുമായി ബന്ധപ്പെട്ട് നിയമസഭാ മന്ദിരത്തിനുള്ളിൽ കയറി തെളിവുകൾ ശേഖരിക്കാൻ അനുവാദം തേടി പോലീസ് നിയമസഭാ സെക്രട്ടറിക്ക് കത്ത് നൽകി. പരാതിക്കാരും ആരോപണ...
കർഷകർ വീണ്ടും സമരമുഖത്തേക്ക്; 20ന് ഡെൽഹിയിൽ ആയിരങ്ങൾ ഒത്തുചേരും
ഡെൽഹി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കർഷക സംഘടനകൾ വീണ്ടും സമരമുഖത്തേക്ക്. ഈ മാസം 20ന് ഡെൽഹിയിലെ രാംലീല മൈതാനത്തിന് സമീപം നടക്കുന്ന പ്രതിഷേധ പ്രകടനത്തിൽ ആയിരകണക്കിന് കർഷകർ പങ്കെടുക്കും. അന്നേ ദിവസം രാവിലെ...
സഭയിൽ പ്രതിപക്ഷ കോപ്രായങ്ങൾ; മുഖ്യമന്ത്രിക്കെതിരെ വ്യക്‌തിപരമായ ആക്ഷേപം- എംവി ഗോവിന്ദൻ
തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷം കാണിക്കുന്നത് കോപ്രായങ്ങളെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിപക്ഷം വ്യക്‌തിപരമായി ആക്ഷേപിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ഉപയോഗിച്ചത് ഫ്യൂഡൽ ചട്ടമ്പിയുടെ...
കോവിഡ് എക്‌സ് ബി ബി1.16; രാജ്യത്ത് പുതിയ വകഭേദം സ്‌ഥിരീകരിച്ചു
ന്യൂഡെൽഹി: രാജ്യത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദം സ്‌ഥിരീകരിച്ചു. എക്‌സ് ബി ബി1.16 എന്ന പുതിയ വകഭേദമാണ് സ്‌ഥിരീകരിച്ചത്. 76 പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. പുതിയ കോവിഡ് കേസുകൾ വീണ്ടും ഒരു...
ട്രൈബ്യൂണൽ ഉത്തരവ് ഗൗരവത്തോടെ കാണുന്നു; മന്ത്രി എംബി രാജേഷ്
കൊച്ചി: ബ്രഹ്‌മപുരം പ്ളാന്റിലെ തീപിടിത്തത്തിന്റെ പശ്‌ചാത്തലത്തിൽ കൊച്ചി കോർപറേഷന് 100 കോടി രൂപ പിഴ ചുമത്തിയ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നടപടിയിൽ പ്രതികരണവുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. ദേശീയ...








































