ശ്രദ്ധ സതീഷിന്റെ ആത്‍മഹത്യ; വിദ്യാർഥി പ്രതിഷേധത്തിൽ മന്ത്രിതല ചർച്ച ഇന്ന്

പ്രതിഷേധത്തിൽ അനുനയ നീക്കത്തിനാണ് സർക്കാർ ശ്രമം നടത്തുന്നത്. ആരോപണ വിധേയരായ അധ്യാപകർക്ക് എതിരെ നടപടി വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് വിദ്യാർഥികൾ. അതേസമയം, സംഭവത്തിൽ സാങ്കേതിക സർവകലാശാലയുടെ അന്വേഷണവും ഇന്ന് തുടങ്ങും.

By Trainee Reporter, Malabar News
shradha suicide
Ajwa Travels

കോട്ടയം: ബിരുദ വിദ്യാർഥിയുടെ ആത്‍മഹത്യയെ തുടർന്ന് വിദ്യാർഥി പ്രതിഷേധം ശക്‌തമായ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിങ് കോളേജിൽ മന്ത്രിമാരുടെ സംഘം ഇന്ന് സന്ദർശനം നടത്തും. വിദ്യാർഥികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾക്ക് പരിഹാരം കാണാൻ വിദ്യാർഥി പ്രതിനിധികളും മാനേജ്‌മെന്റുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു, സഹകരണ രജിസ്ട്രേഷൻ മന്ത്രി വിഎൻ വാസവൻ എന്നിവർ ഇന്ന് ചർച്ച നടത്തും.

ഇന്ന് രാവിലെ പത്ത് മണിക്ക് കോളേജിൽ വെച്ചാകും ചർച്ച നടക്കുക. പ്രതിഷേധത്തിൽ അനുനയ നീക്കത്തിനാണ് സർക്കാർ ശ്രമം നടത്തുന്നത്. ആരോപണ വിധേയരായ അധ്യാപകർക്ക് എതിരെ നടപടി വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് വിദ്യാർഥികൾ. അതേസമയം, സംഭവത്തിൽ സാങ്കേതിക സർവകലാശാലയുടെ അന്വേഷണവും ഇന്ന് തുടങ്ങും.

മാനേജ്‌മെന്റിനെതിരേ വിദ്യാർഥികൾ നടത്തുന്ന സമരം കഴിഞ്ഞ ദിവസം ഏറെ വൈകിയും തുടർന്നിരുന്നു. ശ്രദ്ധയെ മാനസികമായി പീഡിപ്പിച്ച ഹോസ്‌റ്റൽ വാർഡനും ഫുഡ് ടെക്‌നോളജി ഡിപ്പാർട്മെന്റ് മേധാവിക്കുമെതിരെ നടപടിയെടുത്ത് ചുമതലകളിൽ നിന്ന് മാറ്റിനിർത്തണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. പോലീസ് നടപടി വൈകുന്നതിലും വിദ്യാർഥികൾക്ക് അമർഷമുണ്ട്. ഈ സാഹചര്യത്തിൽ ഇന്ന് നടക്കുന്ന ചർച്ച നിർണായകമാണ്.

Most Read: ബിപോർജോയ് ചുഴലിക്കാറ്റ്; അടുത്ത മണിക്കൂറുകളിൽ തീവ്രമാകും- കനത്ത മഴക്ക് സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE