ഇന്ധന സെസ് കുറയ്‌ക്കുമോ? അന്തിമ തീരുമാനം ഇന്നറിയാം
തിരുവനന്തപുരം: കേരള സർക്കാർ ബജറ്റിൽ ഇന്ധന സെസിനെതിരെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരുന്ന പശ്‌ചാത്തലത്തിൽ, സെസ് കുറയ്‌ക്കുമോ എന്നതിൽ അന്തിമ തീരുമാനം ഇന്നറിയാം. ഇന്ധന സെസ് കൂട്ടുമോ കുറയ്‌ക്കുമോ എന്നത് സംബന്ധിച്ച് ധനമന്ത്രി കെഎൻ...
‘സ്‌കൂൾ ആരോഗ്യ പരിപാടി’; കുട്ടികളുടെ സമഗ്ര സുരക്ഷ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: എല്ലാ കുട്ടികൾക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ, 'സ്‌കൂൾ ആരോഗ്യ പരിപാടി' ആവിഷ്‌ക്കരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കുട്ടികളുടെ സമഗ്രമായ ശാരീരിക, മാനസിക ആരോഗ്യ വികസനത്തിനായാണ് പുതിയ പദ്ധതി ആസൂത്രണം ചെയ്‌തിരിക്കുന്നത്.
വിദ്യാഭ്യാസ വകുപ്പ്,...
ഓൺലൈൻ റമ്മിയിൽ ലക്ഷങ്ങൾ നഷ്‌ടമായി; പാലക്കാട് യുവാവ് ജീവനൊടുക്കി
പാലക്കാട്: ഓൺലൈൻ റമ്മി കളിച്ചു പണം നഷ്‌ടപ്പെട്ടതിനെ തുടർന്ന് യുവാവ് ജീവനൊടുക്കി. പാലക്കാട് കൊല്ലങ്കോട് സ്വദേശി ഗിരീഷാണ് ആത്‍മഹത്യ ചെയ്‌തത്. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. ഗിരീഷിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ്...
സംസ്‌ഥാനത്ത് വെള്ളക്കരം വർധിപ്പിച്ച് ഉത്തരവിറക്കി
തിരുവനന്തപുരം: സംസ്‌ഥാനത്ത് വെള്ളക്കരം വർധിപ്പിച്ചുള്ള പുതുക്കിയ താരിഫ് ജല അതോറിറ്റി പുറത്തിറക്കി. ഗാർഹിക ഉപഭോക്‌താക്കൾക്ക് മിനിമം 50 മുതൽ 550 വരെ വില കൂടും. മിനിമം നിരക്ക് 22.05 രൂപയിൽ നിന്നും 72.05...
കഴിഞ്ഞ വർഷം കേരളം സന്ദർശിച്ചത് 1.88 കോടി ആഭ്യന്തര സഞ്ചാരികൾ
തിരുവനന്തപുരം: കോവിഡ് വ്യാപന പ്രതിസന്ധികൾ മറികടന്ന് കേരളത്തിലെ ടൂറിസം മേഖലകൾ വീണ്ടും സജീവമായി. ആഭ്യന്തര സഞ്ചാരികളുടെ സന്ദർശനത്തിൽ കേരളം കഴിഞ്ഞ വർഷം സർവകലാശാല റെക്കോർഡിൽ എത്തിയെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പിഎ മുഹമ്മദ്...
ബിജെപി മഹിളാ മോർച്ച നേതാവ്; വിക്‌ടോറിയ ഗൗരി ഇനി മുതൽ ജഡ്‌ജി
ന്യൂഡെൽഹി: വിക്‌ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്‌ജിയായി സത്യപ്രതിജ്‌ഞ ചെയ്‌തു. മദ്രാസ് ഹൈക്കോടതിയിൽ രാവിലെ പത്തരക്ക് നടന്ന ചടങ്ങിലാണ് വിക്‌ടോറിയ ഗൗരി ജഡ്‌ജിയായി ചുമതലയേറ്റത്. അതേസമയം, ബിജെപിയുടെ മഹിളാ മോർച്ച ജനറൽ...
ഉമ്മൻചാണ്ടിയെ സന്ദർശിച്ച് ആരോഗ്യമന്ത്രി; മെഡിക്കൽ ബോർഡ് രൂപീകരിക്കും
തിരുവനന്തപുരം: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിൽസയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സന്ദർശിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ഇന്ന് രാവിലെ എത്തിയാണ് ആരോഗ്യമന്ത്രി ഉമ്മൻചാണ്ടിയെ കണ്ടത്. മന്ത്രി...
ഇന്ധന സെസ്; പ്രതിപക്ഷ സത്യഗ്രഹം രണ്ടാം ദിവസം
തിരുവനന്തപുരം: കേരള സർക്കാർ ബജറ്റിൽ ഇന്ധന സെസിനെതിരെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരുന്നു. ഇന്ധന സെസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നാല് പ്രതിപക്ഷ എംഎൽഎമാർ നിയമസഭാ കവാടത്തിൽ നടത്തുന്ന സത്യഗ്രഹ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു....








































