Wed, Sep 2, 2026
35 C
Dubai

കൊളീജിയം ശുപാർശക്ക് അംഗീകാരം; സുപ്രീം കോടതിയിലേക്ക് 5 പുതിയ ജഡ്‌ജിമാർ

ന്യൂഡെൽഹി: പുതുതായി അഞ്ചു പേരെ സുപ്രീം കോടതി ജഡ്‌ജിമാരാക്കാനുള്ള കൊളീജിയം ശുപാർശക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. സുപ്രീം കോടതിയിലേക്ക് 5 പുതിയ ജഡ്‌ജിമാരുടെ നിയമനത്തിനാണ് രാഷ്‌ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകിയത്....

സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ട്; മേഴ്‌സിക്കുട്ടൻ ഉടൻ രാജിവെക്കും

തിരുവനന്തപുരം: സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ട് സ്‌ഥാനത്ത്‌ നിന്ന് മേഴ്‌സിക്കുട്ടൻ ഉടൻ രാജിവെക്കും. സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം. വൈസ് പ്രസിഡണ്ടിനോടും ആറ് സ്‌റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളോടും സ്‌ഥാനം ഒഴിയാൻ പാർട്ടി നിർദ്ദേശിച്ചിട്ടുണ്ട്. കായിക...

പ്രശസ്‌ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു

ചെന്നൈ: പ്രശസ്‌ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 78 വയസായിരുന്നു. ചെന്നൈയിലെ വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, മറാത്തി, ഹിന്ദി എന്നിവ ഉൾപ്പടെ 19 ഭാഷകളിലായി പതിനായിരത്തിലേറെ...

മലപ്പുറത്ത് നോറോ വൈറസ് സ്‌ഥിരീകരിച്ചു

മലപ്പുറം: ജില്ലയിലെ പെരിന്തൽമണ്ണയിൽ നോറോ വൈറസ് സ്‌ഥിരീകരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ കോളേജ് ഹോസ്‌റ്റൽ വിദ്യാർഥികൾക്കാണ് വൈറസ് സ്‌ഥിരീകരിച്ചത്‌. നിലവിൽ ഹോസ്‌റ്റലിലെ 55 വിദ്യാർഥികൾ നിരീക്ഷണത്തിലാണ്. ജില്ലയിൽ ആരോഗ്യവകുപ്പ് അധികൃതർ പ്രതിരോധ നടപടികൾ ആരംഭിച്ചു....

പണം തട്ടിയെന്ന് ആരോപണം; നടൻ ബാബുരാജ് അറസ്‌റ്റിൽ

തൊടുപുഴ: വഞ്ചനാക്കേസിൽ നടൻ ബാബുരാജ് അറസ്‌റ്റിൽ. കോതമംഗലം സ്വദേശി അരുൺ കുമാർ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ അടിമാലി പോലീസ് ബാബുരാജിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതി നിർദ്ദേശ പ്രകാരം ബാബുരാജ് സ്‌റ്റേഷനിൽ ഹാജരാവുകയായിരുന്നു. റവന്യൂ...

സംസ്‌ഥാന ബജറ്റിനെതിരെ വ്യാപക പ്രതിഷേധം; നികുതി ഇളവിന് സാധ്യത

തിരുവനന്തപുരം: കടുത്ത എതിർപ്പിനെ തുടർന്ന് ബജറ്റിലെ നികുതി നിർദ്ദേശങ്ങളിൽ ഇളവിന് സാധ്യത. ജനരോഷം കണക്കിലെടുത്ത് ഇന്ധന സെസ് കുറക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ആലോചിച്ച് വരികയാണ്. രണ്ടു രൂപ ഇന്ധന സെസ് ഏർപ്പെടുത്തിയതിനെതിരെ സിപിഎമ്മിലും...

മുഖ്യമന്ത്രി-ചീഫ് ജസ്‌റ്റിസ്‌ കൂടിക്കാഴ്‌ച നടത്തി; ‘കോഴ’ വിവാദ പശ്‌ചാത്തലത്തിലെന്ന് സൂചന

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും കേരളാ ഹൈക്കോടതി ചീഫ് ജസ്‌റ്റിസ്‌ എസ് മണികുമാറും തമ്മിൽ കൂടിക്കാഴ്‌ച നടത്തി. ഇന്ന് രാവിലെ 8 മണിക്ക് എറണാകുളം ഗസ്‌റ്റ്‌ ഹൗസിൽ വെച്ചാണ് 40 മിനിറ്റോളം നീണ്ടുനിന്ന...

യുഎസ് വ്യോമാതിർത്തിയിൽ ചാര ബലൂൺ; ദിശ തെറ്റിവന്ന എയർബലൂണെന്ന് ചൈന

ബെയ്‌ജിങ്‌: യുഎസ് വ്യോമാതിർത്തിയിൽ സംശയാസ്‌പദമായ നിലയിൽ ചൈനീസ് നിരീക്ഷണ ബലൂൺ കണ്ടെത്തിയതിന് പിന്നാലെ, വിശദീകരണവുമായി ചൈന രംഗത്തെത്തി. കാലാവസ്‌ഥാ നിരീക്ഷണത്തിനും മറ്റു ശാസ്‌ത്ര ഗവേഷണങ്ങൾക്കുമായി ഉപയോഗിക്കുന്ന എയർബലൂണാണ് ദിശ തെറ്റി യുഎസ് വ്യോമാതിർത്തിയിൽ...
- Advertisement -