കലാമാമാങ്കത്തിന് ഇന്ന് തുടക്കം; ഔദ്യോഗിക ഉൽഘാടനം രാവിലെ പത്തിന്
കോഴിക്കോട്: കൗമാര പ്രതിഭകളുടെ കലാമാമാങ്കത്തിന് ഇന്ന് തുടക്കം. കലാമേളയ്‌ക്ക് കോഴിക്കോട് നഗരം ഒരുങ്ങുക്കഴിഞ്ഞു. രാവിലെ എട്ടരക്ക്, പ്രധാനവേദിയായ വെസ്‌റ്റ് ഹിൽ വിക്രം മൈതാനത്ത് പൊതുവിദ്യാഭ്യാസ ഡയറക്‌ടർ കെ ജീവൻ ബാബും പതാക ഉയർത്തും....
മക്കൾ ‘മനുഷ്യരാകണം’; മന്ത്രി കെ രാജൻ പൊന്നാനി സ്ത്രീധനരഹിത വിവാഹ സംഗമത്തിൽ
പൊന്നാനി: നല്ല മനുഷ്യരാൽ മനോഹരമാക്കപ്പെട്ട സമൂഹ സൃഷ്‍ടിക്കായി ഒന്നായി പ്രവർത്തിക്കാൻ പുതുവൽസര ദിനത്തിൽ പ്രതിജ്‌ഞ എടുക്കണമെന്നും മന്ത്രി കെ രാജൻ ചടങ്ങിൽ ആവശ്യപ്പെട്ടു.
പിസിഡബ്ള്യുഎഫ് പ്രസിഡന്റ് സിഎസ് പൊന്നാനി അധ്യക്ഷത വഹിച്ച ചടങ്ങിൽ ടിഎൻ...
ശബരിമല അപകടം; അടിയന്തിര റിപ്പോർട് തേടി ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ
പത്തനംതിട്ട: ശബരിമലയിൽ കതിന നിറയ്‌ക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ അടിയന്തിര റിപ്പോർട് തേടി ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. പത്തനംതിട്ട കളക്‌ടറോടാണ് റിപ്പോർട് ആവശ്യപ്പെട്ടത്. ഏത് സാഹചര്യത്തിലാണ് അപകടം ഉണ്ടായതെന്നും ശബരിമലയിലെ സുരക്ഷയെ കുറിച്ച്...
ഓൺലൈൻ ഗെയിമിങ്ങിന് ഇനി മുതൽ പ്രായപരിധി; കരട് പുറത്തിറക്കി കേന്ദ്രമന്ത്രി
ന്യൂഡെൽഹി: രാജ്യത്ത് ഓൺലൈൻ ഗെയിമിങ്ങിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതുമായി ബന്ധപ്പെട്ട കരട് നയം പുറത്തിറക്കി. ഓൺലൈൻ ഗെയിം ഉപയോഗിക്കാൻ പ്രായപരിധി ഏർപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്‌തമാക്കി. ഓൺലൈൻ ഗെയിമിങ്...
കുടിച്ചു തിമർത്ത് കേരളം; പുതുവർഷത്തിൽ വിറ്റത് 92.73 കോടിയുടെ മദ്യം
തിരുവനന്തപുരം: പുതുവർഷം മദ്യത്തിലാറാടി കേരളം. 92.73 കോടി രൂപയുടെ മദ്യമാണ് പുതുവർഷത്തിൽ സംസ്‌ഥാനത്തെ ഔട്ട്ലെറ്റുകളിലൂടെ വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇത് 82.26 കോടിയായിരുന്നു. പത്ത് കോടിയുടെ വർധനയാണ് ഇത്തവണ ഉണ്ടായത്.
പുതുവർഷ തലേന്ന് ഉൾപ്പടെ...
നോട്ട് നിരോധനം ശരിവെച്ചു സുപ്രീം കോടതി വിധി; കേന്ദ്ര സർക്കാരിന് ആശ്വാസം
ന്യൂഡെൽഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാരിന് ആശ്വാസം. നോട്ട് പിൻവലിച്ച കേന്ദ്ര സർക്കാർ നടപടിയെ തെറ്റിദ്ധരിക്കാൻ ആകില്ലെന്ന് ജസ്‌റ്റിസ് ബിആർ ഗവായ് വിധി പ്രസ്‌താവനയിൽ പറഞ്ഞു. കേന്ദ്ര...
61ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് നാളെ തിരിതെളിയും; രജിസ്‌ട്രേഷൻ ഇന്ന് മുതൽ
കോഴിക്കോട്: 61ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് നാളെ തിരി തെളിയും. കോഴിക്കോട് ജില്ലയാണ് ഈ വർഷം കലാമേളയ്‌ക്ക് ആതിഥേയത്വം വഹിക്കുന്നത്. കലോൽസവത്തിൽ സമ്മാനിക്കാനുള്ള സ്വർണക്കപ്പ് ഇന്ന് കോഴിക്കോട് എത്തും. ഉച്ചക്ക് ജില്ലാ അതിർത്തിയായ...
നോട്ട് നിരോധനം ഭരണഘടനാ പരമോ? നിർണായക സുപ്രീം കോടതി വിധി ഇന്ന്
ന്യൂഡെൽഹി: നരേന്ദ്രമോദി സർക്കാരിന്റെ നോട്ട് നിരോധനം ഭരണഘടനപരമോ എന്നതിൽ നിർണായക സുപ്രീം കോടതി വിധി ഇന്ന്. 2016 നവംബർ എട്ടിന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച നോട്ട് നിരോധനത്തെ ചോദ്യം ചെയ്‌ത് 58 ഹരജികളാണ്...








































