ഗംഗയിൽ കുളിക്കാനിറങ്ങിയ സൈനികൻ മുങ്ങിമരിച്ചു
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഋഷികേശിനടുത്തുള്ള ഗംഗാ നദിയിൽ കുളിക്കാനിറങ്ങിയ സൈനികൻ മുങ്ങിമരിച്ചു. രാജസ്ഥാനിൽ നിന്നുള്ള നിതുൽ യാദവിന്റെ (25) മൃതദേഹമാണ് നദിയിൽ നിന്നും ലഭിച്ചത്. ആറംഗ സംഘമാണ് കുളിക്കാനിറങ്ങിയതെന്ന് പോലീസ് പറഞ്ഞു.
ലക്ഷ്മൺ ജൂലക്ക് സമീപം...
ഉദയ്പൂർ കൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ
ജയ്പൂർ: ഉദയ്പൂർ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. മുപ്പതുകാരനായ ഉദയ്പൂർ സ്വദേശി മൊഹമ്മദ് മൊഹ്സിൻ ആണ് പിടിയിലായത്. മുഖ്യപ്രതികളെ ഇയാൾ സഹായിച്ചെന്ന് എൻഐഎ വൃത്തങ്ങൾ സൂചിപ്പിച്ചു. ജൂൺ 28നാണ് നൂപുർ ശർമയെ അനുകൂലിച്ച്...
സ്വപ്ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു
പാലക്കാട്: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ പിരിച്ചുവിട്ടതായി സ്വകാര്യ എന്‍ജിഒ ആയ എച്ച്ആര്‍ഡിഎസ്. സ്വപ്ന സുരേഷിന് ജോലി നൽകിയതിന്റെ പേരിൽ സർക്കാർ സംവിധാനങ്ങൾ നിരന്തരം വേട്ടയാടുന്നുവെന്ന് എച്ച്ആർഡിഎസ് വ്യക്തമാക്കുന്നു. ഓഫിസിന്റെ പ്രവർത്തനത്തെ...
എകെജി സെന്റർ ആക്രമണം; ഉപയോഗിച്ചത് ഏറുപടക്കത്തിന് സമാനമായ വസ്തുവെന്ന് ഫോറൻസിക് റിപ്പോർട്
തിരുവനന്തപുരം: എകെജി സെന്ററിന് നേരെയുള്ള ആക്രമണത്തിന് ഉപയോഗിച്ചത് ഏറുപടക്കം പോലുള്ള സ്ഫോടക വസ്തുവെന്ന് പ്രാഥമിക ഫോറന്‍സിക് പരിശോധനാ ഫലം. സ്ഫോടന ശേഷി കൂട്ടുന്ന രാസ വസ്തുക്കളൊന്നും ചേര്‍ത്തിട്ടില്ല. വീര്യം നന്നേ കുറവായിരുന്നുവെന്നും ഫോറന്‍സിക്...
മന്ത്രി സജി ചെറിയാന്റെ രാജി; ചോദ്യോത്തര വേള പൂർത്തിയാക്കാതെ സഭ പിരിഞ്ഞു
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ അസാധാരണ നടപടിക്ക് സാക്ഷ്യം വഹിച്ച് കേരള നിയമസഭ. ചോദ്യോത്തര വേള തുടങ്ങി മിനിറ്റുകൾക്കകം നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.
സഭ തുടങ്ങിയ ഉടൻ ചോദ്യോത്തരവേള...
ജമ്മുവിലെ കുൽഗാമിൽ ഏറ്റുമുട്ടൽ; 3 ഭീകരരെ സൈന്യം വളഞ്ഞു
ശ്രീനഗർ: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. മൂന്ന് ഭീകരരെ സൈന്യം വളഞ്ഞതായാണ് സൂചന. കൂടുതല്‍ ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിപ്പുണ്ടോ എന്നറിയാന്‍ പരിശോധന തുടരുകയാണ്.
ഇന്ന് പുലര്‍ച്ചെയാണ് കുല്‍ഗാമിലെ ഹഡിഗാമില്‍ ഏറ്റുമുട്ടല്‍...
നുപൂർ ശർമയുടെ തലയറുക്കുന്നവർക്ക് പാരിതോഷികം; അജ്മീർ ദർഗയിലെ പുരോഹിതൻ അറസ്റ്റിൽ
ന്യൂഡെൽഹി: നബി വിരുദ്ധ പ്രസ്താവന നടത്തിയ ബിജെപി മുൻ വക്താവ് നുപൂർ ശർമയുടെ തലയറുക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച അജ്മീർ ദർഗയിലെ പുരോഹിതൻ സൽമാൻ ചിസ്തി അറസ്റ്റിൽ. നുപൂർ ശർമയെ കൊലപ്പെടുത്തുന്നവർക്ക് തന്റെ വീട്...
രാജ്യത്ത് ഗാർഹിക പാചകവാതക വില 50 രൂപ വർധിപ്പിച്ചു
ന്യൂഡെൽഹി: രാജ്യത്ത് ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില വീണ്ടും കൂട്ടി. സിലിണ്ടറിന് 50 രൂപയുടെ വർധനയാണ് വരുത്തിയത്. ഇതോടെ കൊച്ചിയിൽ സിലിണ്ടറിന് 1050 രൂപയായി. രണ്ട് മാസത്തിനിടയിൽ മൂന്നാമത്തെ തവണയാണ് വീട്ടാവശ്യത്തിനുള്ള പാചകവാതക വില...








































