നെടുമ്പാശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട; 20 കോടിയുടെ ഹെറോയിനുമായി വിദേശപൗരൻ പിടിയിൽ
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. 20 കോടി രൂപയുടെ ഹെറോയിനുമായി വിദേശ പൗരനെ ഡിആർഐ പിടികൂടി. ദക്ഷിണാഫ്രിക്കയിലെ കേപ്‌ടൗണിൽ നിന്ന് ദുബായ് വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ ടാൻസാനിയൻ പൗരനാണ്...
‘ഹോം’ ജൂറി കണ്ടിട്ടുണ്ടാകില്ല; കുറ്റപ്പെടുത്തി ഇന്ദ്രൻസ്, വിമർശനം ശക്‌തം
സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് 'ഹോം' സിനിമയെ പരിഗണിക്കാത്തതിൽ ജൂറിക്കെതിരെ നടൻ ഇന്ദ്രൻസ്. ഹോം ജൂറി കണ്ടിട്ടുണ്ടാകില്ലെന്ന് ഇന്ദ്രന്‍സ് പറയുന്നു. വീട്ടിലെ ഒരാള്‍ തെറ്റ് ചെയ്‌താൽ മുഴുവന്‍ കുടുംബത്തെയും ശിക്ഷിക്കുമോ എന്നും ഇന്ദ്രന്‍സ് ചോദിച്ചു.
'വ്യക്‌തിപരമായി...
കോവിഡ് ഇന്ത്യ; 2,710 പുതിയ കേസുകൾ, 14 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,710 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യപ്പെട്ടു, ഇതോടെ രാജ്യത്തെ ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 4,31,47,530 ആയി.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, രാജ്യത്ത്...
45കാരിയെ ബലാൽസംഗം ചെയ്‌ത് കത്തിച്ച കേസ്; രണ്ടുപേർ പിടിയിൽ
ചെന്നൈ: തമിഴ്‌നാട്ടിലെ രാമേശ്വരത്ത് മധ്യവയസ്‌കയെ കൂട്ടബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച കേസിൽ രണ്ടുപേർ പിടിയിൽ. വടക്കാട് സ്വദേശിയായ 45കാരി ജോലി ചെയ്‌തിരുന്ന ചെമ്മീൻ കെട്ടിലെ ജീവനക്കാരായ ഒഡീഷ സ്വദേശികളാണ് അറസ്‌റ്റിലായത്....
എസ്‌ഡിപിഐക്ക് എതിരെ അപകീർത്തി പ്രസ്‌താവന; മുഖ്യമന്ത്രിക്കെതിരെ നിയമനടപടി
ആലപ്പുഴ: തൃക്കാക്കരയിൽ എസ്‌ഡിപിഐക്ക് എതിരെ അപകീർത്തികരമായ പ്രസ്‌താവന നടത്തിയ മുഖ്യമന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എസ്‌ഡിപിഐ സംസ്‌ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ. ആലപ്പുഴയിൽ വിവാദമായ റാലി നടത്തിയത് പോപ്പുലർ ഫ്രണ്ടാണ്, എന്നാൽ എസ്‌ഡിപിഐ...
ആഡംബര കപ്പലിലെ ലഹരിവേട്ട, അശ്രദ്ധമായി അന്വേഷണം; വാങ്കഡെക്ക് എതിരെ നടപടി
മുംബൈ: ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്‌ഥനായ സമീർ വാങ്കഡെക്ക് എതിരെ നടപടിയെടുത്തേക്കും. കേസിൽ അശ്രദ്ധമായി അന്വേഷണം നടത്തി, വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കി തുടങ്ങിയ ആരോപണങ്ങളിലാണ് സമീറിനെതിരെ നടപടിയുണ്ടാവുകയെന്ന്...
ലഡാക്കിൽ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് ഏഴ് മരണം; ഒരാൾ മലയാളി
ന്യൂഡെൽഹി: ലഡാക്കിൽ സൈനികർ സഞ്ചരിച്ച വാഹനം ഷ്യോക് നദിയിലേക്ക് മറിഞ്ഞ് ഏഴു പേർ മരിച്ചു. മരിച്ചവരിൽ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
ഇന്ത്യ- ചൈന അതിർത്തിയിലെ തുർതുക് സെക്‌ടറിലേക്ക് പോകും വഴി...
ബിജു മേനോൻ, ജോജു ജോർജ് മികച്ച നടൻമാർ, രേവതി മികച്ച നടി; പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: അൻപത്തി രണ്ടാമത് സംസ്‌ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ബിജു മേനോനും ജോജു ജോർജും പങ്കിട്ടു. മധുരം, നായാട്ട് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് ജോജു ജോർജിന് മികച്ച നടനുള്ള...







































