രണ്ടിടങ്ങളിൽ വൻ കവർച്ച; കാസർഗോഡ് സ്വർണവും പണവും കവർന്നു

By News Desk, Malabar News
27 Sovereign Gold Theft From Karanthur In Kozhikode
Ajwa Travels

കാസർഗോഡ്: സംസ്‌ഥാനത്ത് രണ്ടിടങ്ങളിൽ വൻ കവർച്ച. കാസർഗോഡ് പൂച്ചക്കാടും മൂവാറ്റുപുഴക്കടുത്ത് തൃക്കളത്തൂർ സൊസൈറ്റി പടിയിലുമാണ് കവർച്ച നടന്നത്. പൂച്ചക്കാട്ടെ വീട്ടിൽ നിന്ന് നാല് ലക്ഷം രൂപയും 30 പവൻ സ്വർണവുമാണ് കവർന്നത്. പൂച്ചക്കാട് ഹൈദോസ് ജുമാ മസ്‌ജിദിന് പിന്നിൽ താമസിക്കുന്ന വടക്കൻ മുനീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ മുകളിലെ നിലയിലെ ജനൽപ്പാളി തുറന്ന് അകത്ത് കടന്നതിന് ശേഷമായിരുന്നു മോഷണം.

മൂവാറ്റുപുഴയിൽ തൃക്കളത്തൂർ സൊസൈറ്റി പടിയിൽ വസന്തരാജന്റെ വീട്ടിലാണ് മോഷണം നടന്നത്. 20 പവൻ സ്വർണമാണ് ഇവിടെ നിന്ന് കവർന്നത്. ഇന്ന് പുലർച്ചെയായിരുന്നു മോഷണം. മൂവാറ്റുപുഴ പോലീസ് അന്വേഷണം ആരംഭിച്ചു.

Most Read: ആനക്കുട്ടിക്ക് ‘Z+++’ സുരക്ഷ; വൈറലായി വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE