ചോദ്യപേപ്പർ ചോർന്നു; 12 ആം ക്‌ളാസ് ഇംഗ്ളീഷ് പരീക്ഷ റദ്ദാക്കി ഉത്തർപ്രദേശ്
ലഖ്‌നൗ: ഉത്തർപ്രദേശിൽ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് 12ആം ക്‌ളാസ് ഇംഗ്ളീഷ് പരീക്ഷ റദ്ദാക്കി. 24 ജില്ലകളിലെ പരീക്ഷയാണ് റദ്ദാക്കിയത്. സംഭവത്തിൽ കോളേജ് അധ്യാപകൻ അടക്കം 17 പേർ അറസ്‌റ്റിലായി. പ്രതികൾക്കെതിരെ ദേശീയ സുരക്ഷാ...
റഷ്യൻ വിദേശകാര്യ മന്ത്രി ഇന്ന് ഇന്ത്യയിൽ എത്തും
ന്യൂഡെൽഹി: യുക്രൈനിൽ സൈനിക നീക്കം തുടരുന്നതിനിടെ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ഇന്ന് ഇന്ത്യയിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് സെർജി ലാവ്‌റോവ് ഇന്ത്യയിലെത്തുന്നത്. യുക്രൈനിലെ അധിനിവേശത്തിന് ശേഷം ആദ്യമായി ഇന്ത്യയിലെത്തുന്ന റഷ്യൻ...
ഉത്തരേന്ത്യയിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ്; ഡെൽഹിയിൽ ഇന്നും ശക്‌തമായ ഉഷ്‌ണക്കാറ്റ് തുടരും
ന്യൂഡെൽഹി: ഉത്തരേന്ത്യയിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഡെൽഹിയിൽ ഇന്നും ശക്‌തമായ ഉഷ്‌ണക്കാറ്റ് തുടരുമെന്നും മുന്നറിയിപ്പുണ്ട്. നഗരത്തിൽ ഏറ്റവും കൂടിയ താപനില 40 ഡിഗ്രി വരെ ഉയർന്നേക്കുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ...
ഫിയോക് പിളർപ്പിലേക്ക്; ഇന്ന് ജനറൽ ബോഡി ചേരും
കൊച്ചി: ഭരണഘടനാ ഭേദഗതിയിൽ ഉൾപ്പെടെ തീരുമാനം എടുക്കാൻ സംസ്‌ഥാനത്തെ തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്കിന്റെ ജനറൽ ബോഡി ഇന്ന് കൊച്ചിയിൽ ചേരും. നിലവില്‍ ഫിയോക്കിന്റെ ആജീവനാന്ത ചെയര്‍മാനായ ദിലീപിനെയും വൈസ് ചെയര്‍മാനായ ആന്റണി പെരുമ്പാവൂരിനെയും...
സാമ്പത്തിക തട്ടിപ്പ്; സായ് ശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ സ്വകാര്യ ഹാക്കർ സായ് ശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വാഴക്കാല സ്വദേശിയിൽ നിന്നും 27 ലക്ഷം രൂപ ബിസിനസ് ആവശ്യത്തിനെന്നു പറഞ്ഞ്...
എസ്എസ്എല്‍സി പരീക്ഷ ഇന്ന് തുടങ്ങും
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷകൾക്ക് ഇന്ന് തുടക്കം. നാല് ലക്ഷത്തില്‍ പരം വിദ്യാർഥികളാണ് ഇന്ന് പരീക്ഷ എഴുതുന്നത്. ഒരുക്കങ്ങള്‍ കുറ്റമറ്റ രീതിയില്‍ പൂര്‍ത്തീകരിച്ചതായി പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇന്ന് ആരംഭിക്കുന്ന പരീക്ഷ ഏപ്രിൽ...
പതിവ് തെറ്റിയില്ല, ഇന്ധനവില ഇന്നും കൂടി; ഡീസൽ 100 കടന്നു
കൊച്ചി: രാജ്യത്തെ പതിവുപോലെ ഇന്നും ഇന്ധന വില കൂട്ടി. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. ഇതോടെ സംസ്‌ഥാനത്ത് ഡീസൽ വില വീണ്ടും നൂറ് കടന്നു. തിരുവനന്തപുരത്ത് ഡീസൽ...
മുല്ലപ്പെരിയാർ; ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡെൽഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ഹരജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേരളവും തമിഴ്‌നാടും സംയുക്‌തമായി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹരജികള്‍ പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്. വിഷയവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ തങ്ങള്‍ക്ക് അറിയാമെന്ന്...







































