Thu, Sep 24, 2026
36 C
Dubai

ഹരിദാസന്റെ കൊലപാതകം ആസൂത്രിതം, കുടുംബത്തെ പാർട്ടി സംരക്ഷിക്കും; കോടിയേരി

തിരുവനന്തപുരം: തലശേരിയിലെ സിപിഎം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകം ആസൂത്രിതമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. പാർട്ടി അനുഭാവികളെ പോലും ആർഎസ്എസ് വെറുതെ വിടുന്നില്ല. ആർഎസ്എസിന്റെ ഉന്നതതല ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നും സിപിഎം...

എരിതീയിൽ എണ്ണ ഒഴിക്കരുത്; യുക്രൈന്‍ വിഷയത്തില്‍ അമേരിക്കയോട് ചൈന

ബീജിംഗ്: യുക്രൈന്‍ വിഷയത്തില്‍ നിലവിലെ പ്രശ്‌നങ്ങള്‍ ആളിക്കത്തിക്കുന്ന എല്ലാ ഇടപെടലുകളെയും തങ്ങള്‍ എതിര്‍ക്കുന്നതായി ചൈന. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് ആന്റണി ബ്ളിങ്കനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ്...

യുക്രൈൻ യുദ്ധഭൂമിയിൽ രണ്ടുവഴിക്കായ മലയാളി സഹോദരങ്ങൾക്ക് പോളണ്ടിൽ പുനഃസമാഗമം

കൊല്ലം: യുക്രൈൻ യുദ്ധഭൂമിയിൽ വഴിപിരിഞ്ഞുപോയ മലയാളി സഹോദരങ്ങൾ പോളണ്ടിൽ വച്ച് വീണ്ടും കണ്ടുമുട്ടിയപ്പോൾ അത് കണ്ണും മനസും നിറക്കുന്ന കാഴ്‌ചയായിരുന്നു. യുക്രൈനില്‍ കര്‍ണാടക സ്വദേശി നവീന്‍ കൊല്ലപ്പെടാനിടയായ റഷ്യയുടെ ബോംബാക്രമണത്തിൽ ചിതറിയോടി വഴിപിരിഞ്ഞ...

സിനിമാ നിർമാതാവിനെ വധിക്കാൻ ശ്രമം; ഒരാൾ കൂടി അറസ്‌റ്റിൽ

കോഴിക്കോട്: നൻമണ്ടയിലെ സിനിമാ നിർമാതാവ് വിൽസനെ വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളിൽ മൂന്നാമനും പിടിയിലായി. കൊടുവള്ളി സ്വദേശി മുഹമ്മദ് ഷാഫിയാണ് (32) അറസ്‌റ്റിലായത്. ഇയാളെ വെള്ളിയാഴ്‌ച രാത്രി വയനാട്ടിൽ നിന്ന് ബാലുശ്ശേരി...

വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് അക്രമി; സ്‌ത്രീകളുടെ പോലീസ് സ്‌റ്റേഷൻ ഉപരോധത്തിന് പിന്നാലെ അറസ്‌റ്റ്

കോട്ടയം: ഏറ്റുമാനൂർ പട്ടിത്താനത്ത് രാജീവ് ഗാന്ധി കോളനിയിൽ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചയാൾ പോലീസ് പിടിയിൽ. ഇതേ കൊളനിയിലെ താമസക്കാരനായ നവാസ് ആണ് പിടിയിലായത്. ഇയാളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ രാത്രി കോളനി...

കെപിസിസി പുനഃസംഘടന; വിഡി സതീശനും, കെ സുധാകരനും നാളെ ചർച്ച നടത്തും

തിരുവനന്തപുരം: ഡിസിസി പുനഃസംഘടന സംബന്ധിച്ചു കെ സുധാകരനും വിഡി സതീശനും തമ്മില്‍ നാളെ വീണ്ടും ചര്‍ച്ച നടത്തും. ഭാരവാഹി പട്ടികക്ക് അന്തിമ രൂപം നല്‍കുക എന്നതാണ് ചര്‍ച്ചയുടെ പ്രധാന അജണ്ടയെങ്കിലും അടുത്തിടെ ഉണ്ടായ...

യുക്രൈന് യുദ്ധ വിമാനങ്ങൾ നൽകാൻ ഒരുങ്ങി പോളണ്ടും, യുഎസും

കീവ്: റഷ്യ-യുക്രൈന്‍ യുദ്ധം അയവില്ലാതെ തുടര്‍ന്നുകൊണ്ടിരിക്കെ യുക്രൈന് കൂടുതല്‍ യുദ്ധ സഹായങ്ങള്‍ നല്‍കാന്‍ അയല്‍ രാജ്യമായ പോളണ്ടും അമേരിക്കയും. യുക്രൈന് യുദ്ധവിമാനങ്ങള്‍ നല്‍കാമെന്നാണ് പോളണ്ടും അമേരിക്കയും പറഞ്ഞിരിക്കുന്നത്. മിഗ് 29, എസ്‍യു 35...

റഷ്യയിലെ സേവനം നിർത്തിവച്ച് വിസ, മാസ്‌റ്റർ കാർഡുകൾ

മോസ്‌കോ: യുക്രൈൻ അധിനിവേശം നടത്തുന്ന റഷ്യയിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയാണെന്നും രാജ്യത്തെ എല്ലാ ഇടപാടുകളും അവസാനിപ്പിക്കാൻ തങ്ങളുടെ ക്ളയന്റുകളുമായും പങ്കാളികളുമായും ചേർന്ന് പ്രവർത്തിക്കുമെന്നും യുഎസ് പേയ്‌മെന്റ് സ്‌ഥാപനങ്ങളായ വിസ, മാസ്‌റ്റർകാർഡ് അറിയിച്ചു. റഷ്യന്‍ ബാങ്കുകള്‍...
- Advertisement -