യുക്രൈന് യുദ്ധ വിമാനങ്ങൾ നൽകാൻ ഒരുങ്ങി പോളണ്ടും, യുഎസും

By Staff Reporter, Malabar News
poland-us
representational Image
Ajwa Travels

കീവ്: റഷ്യ-യുക്രൈന്‍ യുദ്ധം അയവില്ലാതെ തുടര്‍ന്നുകൊണ്ടിരിക്കെ യുക്രൈന് കൂടുതല്‍ യുദ്ധ സഹായങ്ങള്‍ നല്‍കാന്‍ അയല്‍ രാജ്യമായ പോളണ്ടും അമേരിക്കയും. യുക്രൈന് യുദ്ധവിമാനങ്ങള്‍ നല്‍കാമെന്നാണ് പോളണ്ടും അമേരിക്കയും പറഞ്ഞിരിക്കുന്നത്. മിഗ് 29, എസ്‍യു 35 വിമാനങ്ങളായിരിക്കും പോളണ്ട് ഉക്രൈന് നല്‍കുക.

യുഎസില്‍ നിന്നും എഫ്-16 വിമാനങ്ങള്‍ വാങ്ങാനും യുക്രൈന്‍ തീരുമാനിച്ചു. പോളണ്ടുമായും നാറ്റോ അംഗ രാജ്യങ്ങളുമായും സഹകരിച്ച് യുക്രൈന് യുദ്ധവിമാനങ്ങള്‍ നല്‍കി സഹായിക്കാന്‍ ആലോചനകള്‍ നടക്കുന്നുണ്ടെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു.

കൂടുതല്‍ ആയുധങ്ങളും യുദ്ധവിമാനങ്ങളും നല്‍കി സഹായിക്കണമെന്ന് നാറ്റോയോട് യുക്രൈന്‍ പ്രസിഡണ്ട് വ്ളാദിമിര്‍ സെലന്‍സ്‌കി അഭ്യർഥിച്ചിട്ടുണ്ട്. അതേസമയം, യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ റഷ്യക്കെതിരെ യുക്രൈന് യുദ്ധവിമാനങ്ങള്‍ നല്‍കി സഹായിക്കുന്നതോടെ റഷ്യയുടെ തിരിച്ചടി ഏത് രീതിയിലായിരിക്കുമെന്ന് ആശങ്ക ഉയരുന്നുണ്ട്.

Read Also: റഷ്യയിലെ സേവനം നിർത്തിവച്ച് വിസ, മാസ്‌റ്റർ കാർഡുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE