റഷ്യയിലെ സേവനം നിർത്തിവച്ച് വിസ, മാസ്‌റ്റർ കാർഡുകൾ
മോസ്‌കോ: യുക്രൈൻ അധിനിവേശം നടത്തുന്ന റഷ്യയിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയാണെന്നും രാജ്യത്തെ എല്ലാ ഇടപാടുകളും അവസാനിപ്പിക്കാൻ തങ്ങളുടെ ക്ളയന്റുകളുമായും പങ്കാളികളുമായും ചേർന്ന് പ്രവർത്തിക്കുമെന്നും യുഎസ് പേയ്‌മെന്റ് സ്‌ഥാപനങ്ങളായ വിസ, മാസ്‌റ്റർകാർഡ് അറിയിച്ചു.
റഷ്യന്‍ ബാങ്കുകള്‍...
പീഡന പരാതി; ടാറ്റൂ ആർടിസ്‌റ്റ് കൊച്ചിയിൽ അറസ്‌റ്റിൽ
കൊച്ചി: ടാറ്റൂ ചെയ്യാന്‍ വന്ന യുവതികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ ടാറ്റൂ പാര്‍ലര്‍ ഉടമ അറസ്‌റ്റിലായി. കൊച്ചി ചേരാനെല്ലൂരിലെ 'ഇന്‍ക്‌ഫെക്‌ടഡ് ടാറ്റു പാര്‍ലര്‍' ഉടമ പിഎസ് സുജീഷിനെയാണ് ശനിയാഴ്‌ച അറസ്‌റ്റ് ചെയ്‌തത്. ടാറ്റൂ സ്‌റ്റുഡിയോയില്‍...
തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതി മരിച്ചനിലയിൽ
തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. 24 വയസുകാരിയായ കാട്ടാക്കട സ്വദേശി ഗായത്രിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടേത് കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. യുവതിക്കൊപ്പം മുറിയെടുത്ത പ്രവീണ്‍...
യുപിയിൽ അവസാനഘട്ട പോളിംഗ് നാളെ
ലഖ്‌നൗ: ഉത്തർപ്രദേശിൽ അവസാനഘട്ട പോളിംഗ് നാളെ നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസി ഉൾപ്പടെ 9 ജില്ലകളിലെ 54 സീറ്റുകളിലാണ് അവസാന ഘട്ടത്തിൽ വിധിയെഴുതുന്നത്. ഇതോടെ ഒരു മാസത്തോളം നീണ്ടുനിന്ന തിരഞ്ഞെടുപ്പ് പോരാട്ടങ്ങൾക്ക്...
പുറത്തിറങ്ങരുത്, ക്ഷമ കാണിക്കൂ; സുമിയിലെ വിദ്യാര്‍ഥികളോട് ഇന്ത്യ
ന്യൂഡെൽഹി: വടക്കുകിഴക്കൻ യുക്രൈനിലെ സുമി നഗരത്തിൽനിന്ന് വിദ്യാർഥികൾ മുറവിളി കൂട്ടുന്ന വീഡിയോ പുറത്തു വന്നതിന് പിന്നാലെ അവരുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസി ഉദ്യോഗസ്‌ഥർ. ഒഴിപ്പിക്കലിനായി എല്ലാ വഴികളും തേടുകയാണെന്നും കരുത്തോടെ തുടരണമെന്നും ട്വിറ്റർ...
ബംഗാൾ ബിജെപി റിവ്യൂ മീറ്റിങ്ങിൽ നിന്ന് വിട്ടുനിന്ന് സുവേന്ദു; വ്യക്‌തിപരമായ കാരണങ്ങളെന്ന് വിശദീകരണം
കൊൽക്കത്ത: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ പ്രകടനം ചർച്ച ചെയ്യുന്നതിന് ബിജെപി പശ്‌ചിമ ബംഗാൾ ഘടകം ശനിയാഴ്‌ച കൊൽക്കത്തയിൽ ചേർന്ന യോഗത്തിൽ നിന്ന് വിട്ടുനിന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. വ്യക്‌തിപരമായ കാര്യങ്ങൾ...
ഓപ്പറേഷൻ ഗംഗ; ഇന്ന് 2600 പേർ നാട്ടിൽ മടങ്ങിയെത്തും
ന്യൂഡെൽഹി: യുക്രൈനിലെ റഷ്യൻ ആക്രമണത്തിൽ വലയുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നത് ചർച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ശനിയാഴ്‌ച രാത്രി വീണ്ടും അടിയന്തര യോഗം ചേർന്നു.
യുക്രൈനിലെ സ്‌ഥിതിഗതികള്‍ വിലയിരുത്താനും രക്ഷാ ദൗത്യത്തിന്റെ പുരോഗതി...
പിന്നോട്ടില്ല, ലക്ഷ്യം നേടുന്നത് വരെ യുദ്ധം; മുന്നറിയിപ്പ് നൽകി പുടിൻ
മോസ്‌കോ: സൈനിക നടപടിയുമായി മുന്നോട്ട് പോകുമെന്ന് ആവർത്തിച്ച് റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിൻ. യുക്രൈന് മേൽ വ്യോമപാതാ നിരോധനം ഏർപ്പെടുത്തിയാൽ സംഘർഷം കൂടുതൽ വഷളാകും. നിരോധനത്തിന് നീക്കമുണ്ടായാൽ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്നും പുടിൻ മുന്നറിയിപ്പ്...








































