വീണ്ടും കോടിയേരി; സംസ്ഥാന സെക്രട്ടറിയായി നാളെ ചുമതലയേറ്റേക്കും
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പദവി താൽക്കാലികമായി ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണൻ ഒരു വർഷത്തിന് ശേഷം ആ സ്ഥാനത്തേക്ക് മടങ്ങിയെത്തുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി നാളെ ചുമതലയേൽക്കുമെന്ന് റിപ്പോർട്.
2020 നവംബർ 13നാണ്...
ജോജുവിനെതിരായ ഭീഷണി; ഗൗരവമായ പ്രശ്നമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നടൻ ജോജു ജോർജിനെതിരായ ഭീഷണി അതീവ ഗൗരവമായ പ്രശ്നമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം അനുവദിക്കില്ല. നിയമപ്രകാരം നടപടിയെടുക്കും. ശക്തമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലായിരുന്നു അദ്ദേഹത്തിന്റെ...
ദേവേന്ദ്ര ഫഡ്നാവിസിന് ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയുമായി ബന്ധം; മഹാരാഷ്ട്ര മന്ത്രി
മുംബൈ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നിരപരാധികളെ കള്ളക്കേസുകളിൽ കുടുക്കുകയാണെന്ന് മന്ത്രി നവാബ് മാലിക്. ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയുമായി ഫഡ്നാവിസിന് ബന്ധമുണ്ടെന്നും, കള്ളനോട്ട് റാക്കറ്റിനെ സംരക്ഷിക്കുന്നയാളാണ് അദ്ദേഹമെന്നും മന്ത്രി ആരോപിച്ചു. നേരത്തെ...
കുഞ്ഞിനെ രാജ്യത്തിന് പുറത്തേക്ക് കടത്തുമോയെന്ന് ആശങ്ക; അനുപമ വീണ്ടും പരാതി നൽകി
തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്കിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മ അനുപമ ഡിജിപിക്കും ചൈല്ഡ് വെല്ഫയര് കമ്മിറ്റിക്കും പരാതി നല്കി. കുഞ്ഞിനെ രാജ്യത്തിന് പുറത്തേക്ക് നാട് കടത്തുമോയെന്ന് ആശങ്കയുണ്ടെന്ന് അനുപമ പരാതിയിൽ പറയുന്നു.
കുഞ്ഞിന്റെ...
കെ-റെയിൽ പദ്ധതി വികസനത്തിന് അനിവാര്യം; മുഖ്യമന്ത്രി
തിരുവനന്തപുരം: കെ-റെയില് വികസനത്തിന് അനിവാര്യമെന്ന് സഭയില് മുഖ്യമന്ത്രി പിണറായി വിജയന് . കെ-റെയില് വേണ്ടെന്ന പ്രതിപക്ഷ നിലപാട് ദൗര്ഭാഗ്യകരമാണ്. സർക്കാരിന്റെ പോരായ്മ കൊണ്ടല്ല പ്രകൃതി ദുരന്തം ഉണ്ടാകുന്നത്. പരിസ്ഥിതി സംരക്ഷണത്തില് വിട്ടുവീഴ്ച ചെയ്യില്ലെന്നും...
ജോജുവിനെതിരെ കേസെടുത്തില്ല; മരട് പോലീസ് സ്റ്റേഷനിലേക്ക് മഹിളാ കോൺഗ്രസ് മാർച്ച്
എറണാകുളം: മരട് പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചുമായി മഹിളാ കോൺഗ്രസ്. നടൻ ജോജു ജോർജിനെതിരായ പരാതിയിൽ പോലീസ് കേസെടുത്തില്ലെന്ന് ആരോപിച്ചാണ് മാർച്ച്. സ്റ്റേഷന് മുന്നിൽ വച്ച് പൊലീസ് പ്രതിഷേധ മാർച്ച് തടഞ്ഞു. പോലീസ്...
ഓഹരി വിപണി വ്യാപാരം തുടങ്ങിയത് നഷ്ടത്തോടെ
മുംബൈ: ആഗോള വിപണികളിലെ ദുർബലാവസ്ഥ രാജ്യത്തെ ഓഹരി സൂചികകളിലും പ്രതിഫലിച്ചു. ഇന്ന് രാവിലെ തന്നെ നിഫ്റ്റി 18,000ന് താഴെയെത്തി. സെൻസെക്സ് 325 പോയിന്റ് നഷ്ടത്തിൽ 60,107ലും നിഫ്റ്റി 93 പോയിന്റ് താഴ്ന്ന് 17,950ലുമാണ്...
വയനാട്ടിൽ പിടിയിലായത് നാല് സംസ്ഥാനങ്ങൾ അന്വേഷിച്ചിരുന്ന മാവോയിസ്റ്റ് നേതാവ്
വയനാട്: പിടിയിലായ മാവോയിസ്റ്റ് നേതാക്കളുടെ അറസ്റ്റ് സ്ഥിരീകരിച്ചു. മാവോയിസ്റ്റ് നേതാവ് ബിജെ കൃഷ്ണമൂർത്തിയും വനിതാ നേതാവ് സാവിത്രിയുമാണ് പിടിയിലായത്. ഇന്ന് ഇവരെ കോടതിയിൽ ഹാജരാക്കും.
കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങൾ തിരയുന്നയാളാണ് കൃഷ്ണമൂർത്തി....








































