ഉന്നാവ് വാഹനാപകടം; കുല്‍ദീപ് സിംഗ് സെൻഗാറിന് പങ്കില്ലെന്ന് കോടതി
ന്യൂഡെല്‍ഹി: ഉന്നാവില്‍ ബലാൽസംഗത്തിനിരയായ പെണ്‍കുട്ടിയും കുടുംബത്തിനുമുണ്ടായ വാഹനാപകടത്തിൽ മുന്‍ ബിജെപി എംഎല്‍എയും പീഡനക്കേസ് പ്രതിയുമായ കുല്‍ദീപ് സിംഗ് സെൻഗാറിന് പങ്കില്ലെന്ന് കോടതി. സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന സിബിഐ റിപ്പോർട് ജില്ലാ കോടതി ശരിവെച്ചു.
റായ്ബറേലിയില്‍ വച്ച്...
കേരളത്തിൽ നിന്നുള്ളവർക്ക് തമിഴ്‌നാട്ടിലും യാത്രാ നിയന്ത്രണം
ചെന്നൈ: കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തി തമിഴ്‌നാട് സർക്കാർ. കേരളത്തിൽ നിന്നെത്തുന്നവർക്ക് സംസ്‌ഥാനത്ത് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കേരളത്തിൽ നിന്ന് വരുന്നവർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ പരിശോധന ഫലമാണ്...
അതിർത്തി സംഘർഷം; ഹിമന്ദക്കെതിരായ കേസ് റദ്ദാക്കിയേക്കും
ഗുവാഹത്തി: അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ട് അസം മുഖ്യമന്ത്രിക്കെതിരെ രജിസ്‌റ്റര്‍ ചെയ്‌ത കേസ് റദ്ദാക്കിയേക്കും. മിസോറാം ചീഫ് സെക്രട്ടറി ലാല്‍നുമാവിയ ചൗങ്കോയാണ് ഞായറാഴ്‌ച്ച ഇക്കാര്യം അറിയിച്ചത്. കേസെടുത്തതിനെ കുറിച്ച് താനോ മുഖ്യമന്ത്രിയോ അറിഞ്ഞിരുന്നില്ല. കേസില്‍...
പെഗാസസിൽ സ്വതന്ത്രാന്വേഷണം; സുപ്രീം കോടതി വ്യാഴാഴ്‌ച ഹരജി പരിഗണിക്കും
ന്യൂഡെല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി വ്യാഴാഴ്‌ച പരിഗണിക്കും. ഇതുമായി ബന്ധപ്പെട്ട ഹരജികള്‍ ഒരുമിച്ചായിരിക്കും കോടതി പരിഗണിക്കുക. മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകരായ എന്‍ റാം, ശശി...
അസമിൽ വീണ്ടും കോൺഗ്രസ് എംഎൽഎ ബിജെപിയിലേക്ക്
ഗുവാഹത്തി: അസമില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. രുപ്‌ജ്യോതി കുര്‍മി ജൂണിക്ക് പിന്നാലെ ഉത്തര അസമില്‍ നിന്നുള്ള യുവ നേതാവും എംഎല്‍എയുമായ സുശാന്ത ബോര്‍ഗോഹെയ്‌ൻ പാര്‍ട്ടി വിട്ടു. ഇന്ന് വൈകീട്ടോടെ അദ്ദേഹം ബിജെപിയില്‍ ചേരുമെന്ന്...
പ്രതിപക്ഷ ഐക്യത്തിൽ പാർട്ടി നിലപാട്; തീരുമാനം കേന്ദ്ര കമ്മിറ്റിക്ക് വിട്ട് പിബി
ന്യൂഡെൽഹി: ദേശീയ തലത്തില്‍ പ്രതിപക്ഷ സഖ്യം രൂപീകരിക്കാനുള്ള മമതാ ബാനര്‍ജിയുടെ നീക്കങ്ങളില്‍ പാര്‍ട്ടി നിലപാട് തീരുമാനിക്കണമെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ യോഗത്തില്‍ ആവശ്യം. കേരളത്തില്‍ നിന്നുള്ള നേതാക്കളാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാല്‍ ഈ കാര്യത്തില്‍...
കോതമംഗലം കൊലപാതകം; മാനസയുടെയും രാഖിലിന്റെയും സംസ്‌കാരം ഇന്ന്
കണ്ണൂർ: കോതമംഗലത്ത് വെടിയേറ്റ് കൊല്ലപ്പെട്ട മാനസയുടെയും ആത്‌മഹത്യ ചെയ്‌ത രാഖിലിന്റെയും മൃതദേഹം ഇന്ന് സംസ്‌കരിക്കും. പോസ്‌റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ രാത്രി തന്നെ ഇരുവരുടെയും മൃതദേഹം സ്വദേശമായ കണ്ണൂരിലെത്തിച്ചിരുന്നു. എകെജി സ്‌മാരക സഹകരണ ആശുപത്രിയില്‍...
ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; ജാർഖണ്ഡിൽ മൂന്ന് മരണം
റാഞ്ചി: ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ജാർഖണ്ഡിലെ റാഞ്ചിയിൽ വെള്ളപ്പൊക്കത്തിൽ 3 പേർ മരിച്ചു. യമുനയ്‌ക്ക് പിന്നാലെ ഗംഗാ നദിയിലെ ജലനിരപ്പും ഉയർന്നു. രാജസ്‌ഥാൻ, മധ്യപ്രദേശ്, ജാർഖണ്ഡ് എന്നീ സംസ്‌ഥാനങ്ങളിൽ റെഡ്...








































