അസമിലെ വനത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ തൂങ്ങിമരിച്ച നിലയിൽ
ഗുവാഹത്തി: അസമിലെ വനത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോക്രാജഹർ ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. 16ഉം 14ഉം വയസുള്ള ബന്ധുക്കളായ പെൺകുട്ടികളാണ് മരിച്ചത്.
പെൺകുട്ടികളെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് ബന്ധുക്കൾ...
തടവുകാരെ ജയിലിൽ പ്രവേശിപ്പിക്കുന്നതിന് മുൻപ് മെഡിക്കൽ പരിശോധനയ്‌ക്ക് വിധേയരാക്കണം; സർക്കുലർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ജയിലിൽ പ്രവേശിപ്പിക്കുന്ന തടവുകാരെ മെഡിക്കൽ പരിശോധനയ്‌ക്ക് വിധേയമാക്കണമെന്ന് ജയിൽ വകുപ്പിന്റെ സർക്കുലർ. തടവുപുള്ളികളെ ജയിലിൽ പ്രവേശിപ്പിക്കുന്നതിന് മുൻപായി രേഖകൾ പരിശോധിക്കണം. ജസ്‌റ്റിസ് നാരായണക്കുറുപ്പ് കമ്മീഷൻ ശുപാർശയുടെ അടിസ്‌ഥാനത്തിലാണ് സംസ്‌ഥാന ആരോഗ്യ...
വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി പണം തട്ടിപ്പ്; കെണിയിൽ വീഴരുതെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴിയുള്ള പണം തട്ടിപ്പ് വ്യാപകമാകുന്നു. ഒറിജിനലിനെ വെല്ലുന്ന 'ഡ്യൂപ്ളിക്കേറ്റ്' അക്കൗണ്ട് ഉണ്ടാക്കി ഫ്രണ്ട് റിക്വസ്‌റ്റ് അയക്കും, ഇതിന് ശേഷം പണം കടം ചോദിച്ചുകൊണ്ടാണ് തട്ടിപ്പ് നടക്കുന്നത്. അടുത്ത്...
ഗോവയിൽ കോവിഡ് കർഫ്യൂ വീണ്ടും നീട്ടി
പനാജി: കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഗോവയിൽ ഏർപ്പെടുത്തിയ കർഫ്യൂ വീണ്ടും നീട്ടി. ജൂൺ 21 വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയിരിക്കുന്നത്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ, സാമ്പത്തിക പ്രവർത്തനങ്ങൾ...
പിഎം കെയേഴ്‌സ്; മരണപ്പെട്ട പ്രവാസികളുടെ കുട്ടികളെയും പരിഗണിക്കണം; വേൾഡ് എൻആർഐ കൗൺസിൽ
ന്യൂഡെൽഹി: കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരണപ്പെട്ട കുട്ടികൾക്ക് പിഎം കെയേഴ്‌സ് വഴി കേന്ദ്രം പ്രഖ്യാപിച്ച സഹായം പ്രവാസികളുടെ കുട്ടികൾക്കും ലഭ്യമാക്കണമെന്ന് വേൾഡ് എൻആർഐ കൗൺസിൽ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഇത് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി...
ഐഷക്കെതിരായ രാജ്യദ്രോഹക്കുറ്റം നിലനിൽക്കില്ല; അഡ്വ. കാളീശ്വരം രാജ്
തിരുവനന്തപുരം: ലക്ഷദ്വീപ് സ്വദേശിനിയും സംവിധായികയുമായ ഐഷ സുല്‍ത്താനക്ക് എതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം നിലനിൽക്കുന്നതല്ലെന്ന് സുപ്രീം കോടതി, കേരള ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കാളീശ്വരം രാജ്. 1962ലെ കേദാര്‍നാഥ് സിംഗ് കേസില്‍ വന്ന ഭരണഘടനാ...
എറണാകുളത്തും മരംമുറി; നേര്യമംഗലം റെയ്ഞ്ചിൽ കടത്തിയത് മൂന്ന് കോടിയിലേറെ വിലമതിക്കുന്ന മരങ്ങൾ
കൊച്ചി: മുട്ടിൽ മോഡൽ വനം കൊള്ള എറണാകുളത്തും കണ്ടെത്തി. നേര്യമംഗലം ഫോറസ്‌റ്റ് റെയ്ഞ്ചിൽ മാത്രം മൂന്ന് കോടിയിലേറെ വിലമതിക്കുന്ന മരങ്ങൾ മുറിച്ച് കടത്തി. മൂന്നാർ ഫോറസ്‌റ്റ് ഡിവിഷനിലുൾപ്പെട്ട നേര്യമംഗലം റേഞ്ചിൽ അറുപതോളം പാസുകളാണ്...
ലക്ഷദ്വീപിൽ പ്രതിഷേധം തുടരുന്നു; നാളെ കരിദിനം ആചരിക്കും
കവരത്തി: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ നാളെ ദ്വീപിലെത്താനിരിക്കെ രണ്ടാംഘട്ട പ്രതിഷേധ പരിപാടികളിലേക്ക് കടക്കാനൊരുങ്ങി ലക്ഷദ്വീപ് നിവാസികൾ. നാളെ കരിദിനമായി ആചരിക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആഹ്വാനം.
തിങ്കളാഴ്‌ച ഉച്ചയോടെ ലക്ഷദ്വീപിലെത്തുന്ന പ്രഫുൽ...








































