ക്ഷീര കർഷകരുടെ പ്രതിസന്ധിക്ക് പരിഹാരം; നാളെ മുതൽ മുഴുവൻ പാലും സംഭരിക്കുമെന്ന് മിൽമ
കോഴിക്കോട്: മലബാര്‍ മേഖലയിലെ പാൽസംഭരണം നാളെ മുതൽ പുനരാരംഭിക്കുമെന്ന് മിൽമ. മുഖ്യമന്ത്രി പിണറായി വിജയന്, ക്ഷീര വികസന-മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി എന്നിവരുമായി മില്‍മ മലബാര്‍ മേഖലാ യൂണിയന് പ്രതിനിധികൾ...
മലപ്പുറത്ത് നാളെ അവശ്യസാധന കടകള്‍ തുറക്കില്ല; മെഡിക്കൽ സേവനങ്ങൾ മാത്രം
മലപ്പുറം: ട്രിപ്പിൾ ലോക്ക്ഡൗണ്‍ നിലവിലുള്ള മലപ്പുറം ജില്ലയില്‍ നാളെ (ഞായറാഴ്ച) അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളും തുറക്കില്ല. അടിയന്തര ആവശ്യങ്ങള്‍ക്കായുള്ള മെഡിക്കല്‍ സേവനങ്ങള്‍ മാത്രമാകും നാളെ ജില്ലയില്‍ പ്രവര്‍ത്തിക്കുക.
കോവിഡ് അതിരൂക്ഷ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍...
വ്യാജ പ്രചാരണങ്ങൾ; ബാബ രാംദേവിന് എതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഐഎംഎ
ന്യൂഡെൽഹി: ബാബ രാംദേവ് നടത്തിയ തെറ്റായതും അടിസ്ഥാന രഹിതവുമായ പ്രസ്താവനകൾക്ക് എതിരെ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയമ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. അതിന് തയ്യാറായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് ഐഎംഎ വ്യക്തമാക്കി....
മുസ്ലിം ലീഗിൽ പുതിയ നേതൃനിരയെ കൊണ്ടുവരും; കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുസ്ലിം ലീഗ് സമയബന്ധിതമായി പുതിയ നേതൃനിരയെ കൊണ്ടുവരാന്‍ ഒരുങ്ങിയിരിക്കുക ആണെന്ന് പികെ കുഞ്ഞാലിക്കുട്ടി. കാലത്തിനനുസരിച്ചുള്ള ശൈലി മാറ്റം വേണമെന്ന പുതിയ തലമുറയുടെ ആവശ്യം ലീഗിലും വലിയ മാറ്റമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
"കാലത്തിനനുസരിച്ചുള്ള ഒരു...
ഇന്നലെ മരിച്ച പാലക്കാട് സ്വദേശിക്ക് ബ്ളാക്ക് ഫംഗസ് സ്ഥിരീകരിച്ചു
പാലക്കാട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിൽസയിലിരിക്കെ ഇന്നലെ മരിച്ച പാലക്കാട് സ്വദേശിക്ക് ബ്ളാക്ക് ഫംഗസ് സ്ഥിരീകരിച്ചു. 56 വയസുകാരനായ ഹംസയാണ് ഇന്നലെ മരിച്ചത്. ഇയാളുടെ ഇന്നലെ നടത്തിയ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു.
കടുത്ത...
ഞാൻ ഹെലികോപ്ടറിൽ ഫോട്ടോ സെഷൻ നടത്തുകയായിരുന്നില്ല; ബിജെപിക്ക് മറുപടിയുമായി ഉദ്ധവ് താക്കറെ
മുംബൈ: ടൗട്ടെ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളിലെ സന്ദർശനത്തെ ചൊല്ലിയുള്ള ബിജെപി നേതാക്കളുടെ വിമർശനങ്ങൾക്ക് മറുപടിയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കുറഞ്ഞപക്ഷം താൻ ദുരന്തബാധിത പ്രദേശങ്ങൾ നേരിട്ട് പോയി കണ്ടിട്ടുണ്ട്. അല്ലാതെ...
മികച്ച സംവിധായകനുള്ള പദ്മരാജൻ പുരസ്കാരം ജിയോ ബേബിക്ക്
തിരുവനന്തപുരം: വിഖ്യാത സംവിധായകനും എഴുത്തുകാരനുമായിരുന്ന പി പദ്മരാജന്റെ പേരിലുള്ള പദ്മരാജന് മെമ്മോറിയല്‍ ട്രസ്റ്റിന്റെ 2020ലെ ചലച്ചിത്ര-സാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സംവിധായകനുള്ള പുരസ്കാരം ജിയോ ബേബിയാണ് (ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്) നേടിയത്....
വാക്സിൻ ക്ഷാമം; 18- 44 പ്രായക്കാർക്കുള്ള വാക്സിനേഷൻ നിർത്തിവെച്ച് ഡെൽഹിയും
ഡെൽഹി: ഡെൽഹിയിൽ 18 മുതൽ 44 വയസ് വരെ പ്രായമുള്ളവരുടെ കോവിഡ് വാക്സിനേഷൻ നിർത്തിവെച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. വാക്സിൻ ക്ഷാമത്തെ തുടർന്നാണ് നടപടി. വാക്സിൻ ലഭ്യമല്ലാത്തതിനാൽ കർണാടകയും 18- 44 പ്രായക്കാരുടെ...







































