രോഗബാധ 28,447, പോസിറ്റിവിറ്റി 21.78 ശതമാനം
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 1,35,177 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,30,617 ആണ്. ഇതിൽ രോഗബാധ 28,447 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 5663 പേരാണ്....
വേദാന്തയുടെ സ്‌റ്റെർലൈറ്റ് പ്ളാന്റ് ഓക്‌സിജൻ ഉൽപാദനത്തിന് വേണ്ടി തുറക്കണം; സുപ്രീം കോടതി
ചെന്നൈ: തൂത്തുക്കുടിയില്‍ അടഞ്ഞുകിടക്കുന്ന വേദാന്ത കമ്പനിയുടെ സ്‌റ്റെർലൈറ്റ് പ്ളാന്റ് ഓക്‌സിജന്‍ ഉൽപാദനത്തിനായി തുറക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച് സുപ്രീം കോടതി. പ്ളാന്റ് തുറക്കാന്‍ കഴിയില്ലെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ നിലപാടിനെ കോടതി വിമര്‍ശിച്ചു.
വേദാന്ത കമ്പനിയെ അനുവദിക്കുന്നില്ലെങ്കില്‍ തമിഴ്‌നാട്...
നിയമസഭാ സീറ്റുകളുടെ എണ്ണത്തിൽ എൻഡിഎ രണ്ടക്കം കടക്കും; ആത്‌മവിശ്വാസം പ്രകടിപ്പിച്ച് കെ സുരേന്ദ്രൻ
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ രണ്ടക്കം കടക്കുമെന്ന് ആത്‌മവിശ്വാസം പ്രകടിപ്പിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തലശ്ശേരി, ഗുരുവായൂർ എന്നിവിടങ്ങളിൽ എൻഡിഎ സ്‌ഥാനാർഥികളുടെ പത്രിക തള്ളിയത് വലിയ വീഴ്‌ചയായി കണക്കാക്കിയിട്ടില്ലെന്നും സുരേന്ദ്രൻ...
സിനിമക്കും ലോക്ക്ഡൗൺ; തിയേറ്ററുകൾ ഈ മാസം 30 മുതൽ അടച്ചിടും
കൊച്ചി: കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ ഏപ്രില്‍ 30 മുതല്‍ തിയേറ്ററുകള്‍ അടച്ചിടാന്‍ തീരുമാനിച്ച് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ കാഴ്‌ചക്കാരില്ലാതെ തിയേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ബുദ്ധിമുട്ടുകയാണ്.
പിന്‍വലിച്ച സിനിമകള്‍ തിയേറ്ററുകളില്‍...
ഭ്രാന്തൻ വാക്‌സിൻ നയം തിരുത്തൂ; എല്ലാവർക്കും സൗജന്യമായി ലഭ്യമാക്കണം; ചെന്നിത്തല
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പുതിയ വാക്‌സിൻ നയത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭ്രാന്തന്‍ വാക്‌സിൻ നയം തിരുത്തി രാജ്യത്തെ എല്ലാ പൗരൻമാര്‍ക്കും സൗജന്യമായി വാക്‌സിൻ ലഭ്യമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
ആപൽഘട്ടത്തിൽ പൗരൻമാരെ...
ബംഗാളിൽ അധികാരം ലഭിച്ചാൽ എല്ലാവർക്കും സൗജന്യ വാക്‌സിൻ; ബിജെപി
കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ അധികാരത്തിൽ എത്തിയാൽ സംസ്‌ഥാനത്ത് എല്ലാവർക്കും സൗജന്യമായി കോവിഡ് വാക്‌സിൻ നൽകുമെന്ന് ബംഗാൾ ബിജെപി. പശ്‌ചിമ ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നാലുടൻ കോവിഡ് വാക്‌സിൻ എല്ലാവർക്കും സൗജന്യമായി നൽകുമെന്ന്...
അഭിമന്യു വധക്കേസ്: ഒരാൾ കൂടി പിടിയിൽ
ആലപ്പുഴ: വള്ളികുന്നം അഭിമന്യു വധക്കേസിൽ ഒരു പ്രതി കൂടി പോലീസ് പിടിയിൽ. ഏഴാം പ്രതി താമരക്കുളം സ്വദേശി ഉണ്ണികൃഷ്‌ണനാണ് പിടിയിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി.
അതേസമയം, കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ...
പ്രതിസന്ധിയിൽ ഒപ്പമുണ്ട്; ഇന്ത്യക്ക് എല്ലാവിധ സഹായങ്ങളും നൽകുമെന്ന് ഫ്രഞ്ച് പ്രസിഡണ്ട്
പാരിസ്: രാജ്യം നേരിടുന്ന കോവിഡ് പ്രതിസന്ധിയില്‍ പിന്തുണയുമായി ലോകരാജ്യങ്ങള്‍. കോവിഡ് രണ്ടാം തരംഗത്തെ അഭിമുഖീകരിക്കുന്ന ഇന്ത്യന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നെന്നും ഈ പോരാട്ടത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം തങ്ങള്‍ ഉണ്ടാകുമെന്നും ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍...







































