Fri, Nov 13, 2026
28 C
Dubai

ലതികയെ പോലെ പലർക്കും അവസരം നിഷേധിച്ചു, ജനങ്ങളുടെ പ്രതീക്ഷക്കൊത്ത പട്ടികയല്ല; വിഎം സുധീരൻ

കൊച്ചി: ലതികാ സുഭാഷിനെ പോലെ പലർക്കും തിരഞ്ഞെടുപ്പിൽ അവസരം നിഷേധിച്ചുവെന്ന് വിഎം സുധീരൻ. സ്‌ഥാനാർഥിയാകാൻ ലതികാ സുഭാഷ് അർഹതപ്പെട്ടവൾ ആയിരുന്നുവെന്നും സുധീരൻ പറഞ്ഞു. ഇന്ന് പുറത്തുവിട്ട കോൺഗ്രസ് സ്‌ഥാനാർഥി പട്ടികയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വളരെ...

ഗുണ നിലവാരമുള്ള ഭക്ഷ്യ വസ്‌തുക്കള്‍ ലഭ്യമാക്കുക ലക്ഷ്യം; സെമിനാറുമായി വി മാനിഫെസ്‌റ്റ്

കൊച്ചി: മായം ചേര്‍ക്കാതെയും കലര്‍പ്പില്ലാതെയും ഗുണ നിലവാരമുള്ള ഭക്ഷ്യ വസ്‌തുക്കള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യ സുരക്ഷാ സെമിനാര്‍ സംഘടിപ്പിച്ച് വി മാനിഫെസ്‌റ്റ്. ഫിഷ് സ്‌റ്റാള്‍- ഫിഷ് ഷോപ്പ് ഉടമകള്‍ക്ക് വേണ്ടി ഹോട്ടല്‍...

പരസ്യ പ്രതിഷേധം പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കി; ലതികാ സുഭാഷിനെതിരെ ദീപ്‌തി മേരി വർഗീസ്

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കെപിസിസി ആസ്‌ഥാനത്ത് തലമുണ്ഡനം ചെയ്‌ത്‌ പ്രതിഷേധിച്ച മഹിളാ കോൺ​ഗ്രസ് അധ്യക്ഷ ലതികാ സുഭാഷിനെതിരെ കെപിസിസി ജനറൽ സെക്രട്ടറി ദീപ്‌തി മേരി വർഗീസ്. പരസ്യ പ്രതിഷേധം...

വിപ്ളവകരമായ തലമുറ മാറ്റത്തിന്റെ തുടക്കം; സ്‌ഥാനാർഥി പട്ടികയിൽ പ്രതികരണവുമായി ചെന്നിത്തല

തിരുവനന്തപുരം: വിപ്ളവകരമായ തലമുറ മാറ്റത്തിന്റെ തുടക്കമാണ് കോൺഗ്രസിന്റെ സ്‌ഥാനാർഥി പട്ടികയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പുതുതലമുറക്ക് അംഗീകാരം നല്‍കിയ സ്‌ഥാനാർഥി പട്ടികയാണ് കോൺഗ്രസിന്റേത്. പുതുമുഖങ്ങളും യുവാക്കളും ഏറ്റവും കൂടുതല്‍ ഇടം നേടിയ...

കെ സുരേന്ദ്രന് ലഭിച്ചത് മുതിർന്ന നേതാക്കൾക്ക് കിട്ടാത്ത ഭാഗ്യം; ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന് രണ്ട് മണ്ഡലങ്ങളിൽ സ്‌ഥാനാർഥിത്വം നൽകിയതിൽ പ്രതികരണവുമായി ശോഭാ സുരേന്ദ്രൻ. മുതിര്‍ന്ന നേതാക്കള്‍ക്ക് കിട്ടാത്ത ഭാഗ്യമാണ് സുരേന്ദ്രന് ലഭിച്ചിരിക്കുന്നതെന്ന് ശോഭ പറഞ്ഞു. ഒ രാജഗോപാലിനോ കുമ്മനം രാജശേഖരനോ...

സ്‌ഥാനാര്‍ഥിത്വം ലഭിച്ചില്ല; രാജിവെച്ച്, തല മുണ്ഡനം ചെയ്‌ത്‌ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോൺഗ്രസ് സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ മഹിളാ കോൺ​ഗ്രസ് അധ്യക്ഷ സ്‌ഥാനം ലതികാ സുഭാഷ് രാജിവെച്ചു. തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതോടെ, ഇനിയൊരു പാർട്ടിയിലേക്കും പോകാനില്ലെന്നും ഒരു പാർട്ടിയുമായും സഹകരിക്കാനില്ലെന്നും വ്യക്‌തമാക്കിയാണ്...

അരിത ബാബു 27 വയസ്; ഏറ്റവും പ്രായം കുറഞ്ഞ സ്‌ഥാനാർഥി കോൺഗ്രസിൽ നിന്ന്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്‌ഥാനാർഥികളിൽ ഏറ്റവും പ്രായം കുറഞ്ഞ സ്‌ഥാനാർഥിയായി അരിത ബാബു. കായംകുളത്ത് നിന്ന് ജനവിധി തേടുന്ന ഈ ഇരുപത്തേഴുകാരിയുടെ പേര് തുടക്കം മുതൽ പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും പ്രതിസന്ധി ഉടലെടുത്തിരുന്നു. കെപിസിസി സെക്രട്ടറി ഇ...

പോസിറ്റിവിറ്റി 3.54, രോഗമുക്‌തി 3238, രോഗബാധ 1792

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 58,344 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 50,565 ആണ്. ഇതിൽ രോഗബാധ 1792 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 3238 ഉമാണ്....
- Advertisement -