ലതികയെ പോലെ പലർക്കും അവസരം നിഷേധിച്ചു, ജനങ്ങളുടെ പ്രതീക്ഷക്കൊത്ത പട്ടികയല്ല; വിഎം സുധീരൻ

By Trainee Reporter, Malabar News
AICC membership also resigned VM Sudheeran
Ajwa Travels

കൊച്ചി: ലതികാ സുഭാഷിനെ പോലെ പലർക്കും തിരഞ്ഞെടുപ്പിൽ അവസരം നിഷേധിച്ചുവെന്ന് വിഎം സുധീരൻ. സ്‌ഥാനാർഥിയാകാൻ ലതികാ സുഭാഷ് അർഹതപ്പെട്ടവൾ ആയിരുന്നുവെന്നും സുധീരൻ പറഞ്ഞു. ഇന്ന് പുറത്തുവിട്ട കോൺഗ്രസ് സ്‌ഥാനാർഥി പട്ടികയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വളരെ ദുഃഖകരമായ അവസ്‌ഥയാണിതെന്നും ചില വ്യക്‌തി താൽപര്യങ്ങളുടെ തടവുകാരായി നേതാക്കൾ മാറിയെന്നും വിഎം സുധീരൻ ആരോപിച്ചു. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത പട്ടികയല്ല ഇത്. ജയസാധ്യത ഉള്ളവർ പലയിടത്തും ഒഴിവാക്കപ്പെട്ടു. വേണ്ടത്ര ജാഗ്രത ഉണ്ടായില്ല. പാർട്ടി താൽപര്യത്തേക്കാൾ വ്യക്‌തി-ഗ്രൂപ്പ് താൽപര്യത്തിനാണ് പ്രാധാന്യം നൽകിയത്, വിഎം സുധീരൻ പറഞ്ഞു. ജനപ്രതീക്ഷ നേതാക്കൾ തല്ലിക്കെടുത്തിയെന്നും സുധീരൻ ആരോപിച്ചു.

പരാധീനതകളൊക്കെ അതിജീവിച്ച് മുന്നേറാനാകട്ടെയെന്ന് ആശംസിച്ച വിഎം സുധീരൻ, നാളെ മുതൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമെന്നും കൂട്ടിച്ചേർത്തു.

Read also: വിപ്ളവകരമായ തലമുറ മാറ്റത്തിന്റെ തുടക്കം; സ്‌ഥാനാർഥി പട്ടികയിൽ പ്രതികരണവുമായി ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE