Tue, Nov 17, 2026
24 C
Dubai

പാലക്കാട് ജില്ലയില്‍ ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത് 478 പേര്‍ക്ക്

പാലക്കാട്: ഇന്ന് ജില്ലയില്‍ 478 പേര്‍ക്ക് കോവിഡ് 19 സ്‌ഥിരീകരിച്ചു. 124 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തു. കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 4988 പേരാണ് ചികില്‍സയിലുള്ളത്. Malabar News: ലോക്‌ഡൗണിൽ...

അനധികൃത സ്വത്ത് സമ്പാദന കേസ്; ഡികെ ശിവകുമാറിന് സിബിഐയുടെ സമൻസ്

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസിൽ കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡികെ ശിവകുമാറിന് സിബിഐ സമൻസ് അയച്ചു. ഈ മാസം 23ന് ഹാജരാകാനാണ് ശിവകുമാറിന് സിബിഐ നോട്ടീസ് നൽകിയത്. നവംബര്‍ 19ന് സിബിഐ...

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം; സെക്രട്ടറിയേറ്റ് സജ്ജമാണെന്ന് സ്‍പീക്കർ

ന്യൂഡെല്‍ഹി: പാര്‍ലമെന്റിന്റെ ശൈത്യ കാല സമ്മേളനത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്ര മന്ത്രിസഭാ സമിതിയാണെന്ന് സ്‍പീക്കർ ഓം ബിര്‍ള. കോവിഡ് സാഹചര്യത്തില്‍ സമ്മേളനം ചേരാന്‍ ലോക്‌സഭ സെക്രട്ടറിയേറ്റ് സജ്ജമാണെന്നും സ്‍പീക്കർ പറഞ്ഞു. അതേസമയം, ഇക്കാര്യം...

ദിവസവും 12 മണിക്കൂര്‍ ജോലി; നിയമ ഭേദഗതിയുടെ കരട് പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെല്‍ഹി: രാജ്യത്ത് ഏറെ വിവാദം സൃഷ്‌ടിച്ച തൊഴില്‍ നിയമ ഭേദഗതിക്ക് പിന്നാലെ ദിവസവും 12 മണിക്കൂര്‍ ജോലി എന്നതുള്‍പ്പെടുന്ന പുതിയ നിയമവുമായി കേന്ദ്രം. ഇതിന്റെ കരട് വിജ്‌ഞാപനം പുറത്തുവിട്ട് അഭിപ്രായ രൂപീകരണത്തിന് കേന്ദ്രം...

സ്വപ്‌നയുടെ പേരിലുള്ള ശബ്‌ദരേഖ; അന്വേഷണം ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ പേരിൽ പ്രചരിക്കുന്ന ശബ്‌ദരേഖയെ കുറിച്ച് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തുമെന്ന് സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിനായിരിക്കും ചുമതല. ശബ്‌ദരേഖ...

ലാലിഗയിൽ ഇന്ന് സൂപ്പർ പോരാട്ടം; ബാഴ്‌സലോണ അത്‌ലറ്റിക്കോയെ നേരിടും

മാഡ്രിഡ്: ലാലിഗയിൽ ഇന്ന് കരുത്തരുടെ പോരാട്ടം. എട്ടാം റൗണ്ട് പോരാട്ടത്തിന് ഇറങ്ങുന്ന ബാഴ്‌സലോണക്ക് അത്‌ലറ്റിക്കോയാണ് എതിരാളികൾ. സൂപ്പർ താരം ലൂയീസ് സുവാരസ് തന്റെ മുൻ ക്ളബിനെ നേരിടാൻ ഉണ്ടാവില്ലെന്ന് ഉറപ്പായി കഴിഞ്ഞു. സുവാരസിന്റെ അസാന്നിധ്യം...

എസ്‌വൈഎസ്‌ മഷ്ഖ് അസംബ്‌ളി; നേതൃഗുണം കൈവരിച്ചവര്‍ സംഘടനയെ നയിക്കണം, ജിഫ്‌രി തങ്ങള്‍

മലപ്പുറം: തഖ്‌വ അടിസ്‌ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പണ്ഡിതൻമാരാണ് പ്രവാചകൻമാരുടെ അനന്തരവാകാശിളെന്നും സമസ്‌തയുടെ സംഘാടകര്‍ പ്രവാചകൻമാരുടെ നേതൃഗുണം കൈവരിക്കണമെന്നും സമസ്‌ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സംഘടനാ പരിശീലനങ്ങള്‍ക്കു വേണ്ടി സുന്നി യുവജന...

അമിത് ഷാക്ക് നേരെ പ്ളക്കാർഡ് എറിഞ്ഞു; 67കാരൻ അറസ്‌റ്റിൽ

ചെന്നൈ: തമിഴ്‌നാട് സന്ദർശനത്തിന് എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് നേരെ പ്ളക്കാർഡ് എറിഞ്ഞു. ചെന്നൈയില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നതിനിടെ ആയിരുന്നു സംഭവം. ഉദ്യോഗസ്‌ഥർ തടഞ്ഞതിനാല്‍ പ്ളക്കാർഡ് അമിത് ഷായുടെ ദേഹത്ത് വീണില്ല....
- Advertisement -