ദിവസവും 12 മണിക്കൂര്‍ ജോലി; നിയമ ഭേദഗതിയുടെ കരട് പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

By News Desk, Malabar News
MalabarNews_job
Ajwa Travels

ന്യൂഡെല്‍ഹി: രാജ്യത്ത് ഏറെ വിവാദം സൃഷ്‌ടിച്ച തൊഴില്‍ നിയമ ഭേദഗതിക്ക് പിന്നാലെ ദിവസവും 12 മണിക്കൂര്‍ ജോലി എന്നതുള്‍പ്പെടുന്ന പുതിയ നിയമവുമായി കേന്ദ്രം. ഇതിന്റെ കരട് വിജ്‌ഞാപനം പുറത്തുവിട്ട് അഭിപ്രായ രൂപീകരണത്തിന് കേന്ദ്രം സമയവും അനുവദിച്ചു.

നേരത്തെ ഉണ്ടായിരുന്ന ഒന്‍പത് മണിക്കൂര്‍ ജോലിയില്‍ നിന്ന് 12 മണിക്കൂര്‍ ജോലി എന്നാണ് പുതിയ നിബന്ധന. ഒരു മണിക്കൂര്‍ വിശ്രമം അടക്കമാണ് പുതിയ നിര്‍ദ്ദേശം. എന്നാലും ആഴ്‌ചയില്‍ 48 മണിക്കൂറില്‍ കൂടുതല്‍ ഒരു തൊഴിലാളിയെയും ജോലി ചെയ്യിപ്പിക്കരുതെന്നും കരട് നിര്‍ദ്ദേശത്തില്‍ പറയുന്നു. കരട് നിര്‍ദ്ദേശത്തില്‍ പൊതുജനത്തിന് അഭിപ്രായം അറിയിക്കാന്‍ 45 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

Also Read: സ്വപ്‌നയുടെ പേരിലുള്ള ശബ്‌ദരേഖ; അന്വേഷണം ക്രൈംബ്രാഞ്ചിന്

ജനുവരിയില്‍ പുതിയ നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ആഴ്‌ചയില്‍ ഓവര്‍ടൈം ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ വേതനത്തിന്റെ ഇരട്ടി തുക പ്രതിഫലമായി നല്‍കണമെന്നും നിയമത്തിലുണ്ട്. നിലവിലുള്ള 13 നിയമങ്ങളെ കൂട്ടിയോജിപ്പിച്ചാണ് കേന്ദ്രം നിലവിലെ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE