എസ്‌വൈഎസ്‌ മഷ്ഖ് അസംബ്‌ളി; നേതൃഗുണം കൈവരിച്ചവര്‍ സംഘടനയെ നയിക്കണം, ജിഫ്‌രി തങ്ങള്‍

By Desk Reporter, Malabar News
Jifri Thangal_Malabae News
എസ്‌വൈഎസ്‌ മഷ്ഖ് അസംബ്ളി 2020 ഏകദിന എസ്‌കിസിക്യൂട്ടീവ് ക്യാംപ് സമസ്‌ത പ്രസിഡഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ ഉൽഘാടനം നിർവഹിക്കുന്നു
Ajwa Travels

മലപ്പുറം: തഖ്‌വ അടിസ്‌ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പണ്ഡിതൻമാരാണ് പ്രവാചകൻമാരുടെ അനന്തരവാകാശിളെന്നും സമസ്‌തയുടെ സംഘാടകര്‍ പ്രവാചകൻമാരുടെ നേതൃഗുണം കൈവരിക്കണമെന്നും സമസ്‌ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

സംഘടനാ പരിശീലനങ്ങള്‍ക്കു വേണ്ടി സുന്നി യുവജന സംഘം ഈസ്‌റ്റ് ജില്ലാ കമ്മിറ്റി കാവനൂര്‍ മജ്‌മഇൽ സംഘടിപ്പിച്ച ‘എസ്‌വൈഎസ്‌ മഷ്ഖ് അസംബ്‌ളി 2020’ ഏകദിന എക്‌സിക്യൂട്ടീവ് ക്യാംപ് ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. അഹ്‌ലുസുന്ന ആദര്‍ശമാക്കിയവര്‍ ആർജ്ജവത്തോടെ അടിയുറച്ച് നില്‍ക്കണം. അധികാരങ്ങള്‍ ആഗ്രഹിക്കാതെ തേടിയെത്തുന്നതാവണം. മതവിശ്വാസികള്‍ അധികാരം തേടി പോകുന്നവരാകരുത്. മഹാൻമാരിലൂടെ കൈമാറി വന്ന ഇസ്‌ലാമിക ആദര്‍ശം കളങ്കമില്ലാതെ സമൂഹത്തിന് കൈമാറാണ്ടേത് ബാധ്യതയാണെന്നും പ്രാസ്‌ഥാനിക പ്രവര്‍ത്തകര്‍ സര്‍വ്വ സമയത്തും സൂക്ഷ്‌മത ഉള്ളവരാകണമെന്നും തങ്ങള്‍ പറഞ്ഞു.

സ്വാഗത സംഘം ചെയര്‍മാന്‍ കെഎ റഹ്‌മാൻ ഫൈസി കാവനൂര്‍ പതാക ഉയര്‍ത്തി. സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ പ്രാർഥന നടത്തി. എസ്‌വൈഎസ്‌ ജില്ലാ വൈ.പ്രസിഡണ്ട് സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ നെല്ലിക്കുത്ത് അധ്യക്ഷനായി. സംസ്‌ഥാന സെക്രട്ടറി അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി.

ക്യാംപ് അമീര്‍ ഹംസ റഹ്‌മാനി കൊണ്ടിപറമ്പ് അംഗങ്ങള്‍ക്കുള്ള നിര്‍ദ്ദേശം നല്‍കി. എസ്‌വൈഎസ്‌ വെസ്‌റ്റ് ജില്ലാ പ്രസിഡണ്ട് സിഎച്ച് ത്വയ്യിബ് ഫൈസി ക്യാംപിന് അഭിവാദ്യമര്‍പ്പിച്ചു. എസ്‌വൈഎസ്‌ ജില്ലാ സെക്രട്ടറി ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി റിപ്പോര്‍ട്ടും ട്രഷറര്‍ അബ്‌ദുൽ ഖാദിര്‍ ഫൈസി കുന്നുംപുറം കണക്കും അവതരിപ്പിച്ചു. പ്രസ്‌ഥാനിക ആത്‌മീയത, ആദര്‍ശ ആത്‌മീയത, യുവജനം, സംഘാടനം, പെരുമാറ്റം വിഷയങ്ങള്‍ യഥാക്രമം ഇകെ കുഞ്ഞമ്മദ് മുസ്‌ലിയാര്‍ കാട്ടുമുണ്ട, ചെറിയ മുഹമ്മദ് ഫൈസി ഹൈതമി, ഫരീദ് റഹ്‌മാനി കാളികാവ്, ഷാഹുല്‍ ഹമീദ് മാസ്‌റ്റർ, ശംസുദ്ദീന്‍ മാസ്‌റ്റർ ഒഴുകൂര്‍ അവതരിപ്പിപ്പിച്ചു.

സയ്യിദ് ബിഎസ്‌കെ തങ്ങള്‍ എടവണ്ണപ്പാറ, സയ്യിദ് എടി തങ്ങള്‍ കാവനൂര്‍, കെകെഎസ് ബാപ്പുട്ടി തങ്ങള്‍ ഒതുക്കുങ്ങല്‍, പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഒഎംഎസ് തങ്ങള്‍ മേലാറ്റൂര്‍, സി അബ്‌ദുല്ല മൗലവി വണ്ടൂര്‍, എംപി മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, നാസിറുദ്ദീന്‍ ദാരിമി ചീക്കോട്, അബ്‌ദുൽ മജീദ് ദാരിമി വളരാട്, ശമീര്‍ ഫൈസി ഒടമല, അബ്‌ദുറഹ്‌മാൻ ദാരിമി മുണ്ടേരി, എം സുല്‍ഫിക്കര്‍ അരീക്കോട്, കെ ഇബ്‌റാഹീം ഫൈസി തിരൂര്‍ക്കാട്, പിഎ ജബ്ബാര്‍ ഹാജി എളമരം, ഒപി കുഞ്ഞാപ്പു ഹാജി, അല്ലിപ്ര കുട്ടിമാന്‍, ടികെ അബ്‌ദു ഹാജി, പിവി ഉസ്‌മാൻ, അബ്‌ദുൽ അസീസ് ദാരിമി, ഒകെഎം കുട്ടി ഉമരി, ശറഫുദ്ദീന്‍ എടവണ്ണ, കെകെ മുഹമ്മദ് അമാനുല്ല ദാരിമി, പികെ ലത്തീഫ് ഫൈസി എന്നിവർ പ്രസംഗിച്ചു. എസ്‌വൈഎസ്‌ ജില്ലാ ജനറല്‍ സെക്രട്ടറി സലീം എടക്കര സ്വാഗതവും സെക്രട്ടറി സിഎം കുട്ടി ഫൈസി നന്ദിയും പറഞ്ഞു. ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങള്‍, ഉപസമിതി ചെയര്‍മാന്‍, കണ്‍വീനര്‍മാര്‍ എന്നിവര്‍ പ്രതിനിധികളായി പങ്കെടുത്തു.

Most Read: രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിനായി കോവിന്‍ ആപ് വികസിപ്പിച്ച് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE