പാക്കിസ്‌ഥാനിൽ ബിഎൽഎ ആക്രമണം; പത്ത് സുരക്ഷാ ഉദ്യോഗസ്‌ഥർ കൊല്ലപ്പെട്ടു
ഇസ്‌ലാമാബാദ്: പാക്കിസ്‌ഥാനിലെ ബലൂചിസ്‌ഥാൻ പ്രവിശ്യയിൽ വിഘടനവാദി ഗ്രൂപ്പായ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) നടത്തിയ ആക്രമണങ്ങളിൽ പത്ത് സുരക്ഷാ ഉദ്യോഗസ്‌ഥർ കൊല്ലപ്പെട്ടു. സുരക്ഷാസേന നടത്തിയ പ്രത്യാക്രമണങ്ങളിൽ 37 ഭീകരരെ വധിച്ചു.
അഞ്ച് ജില്ലകളിലായി 12ലധികം...
ചൈനയുമായി ബ്രിട്ടൻ വ്യാപാരത്തിൽ ഏർപ്പെടുന്നത് അപകടകരം; ട്രംപ്
വാഷിങ്ടൻ: ചൈനയുമായി ബ്രിട്ടൻ വ്യാപാരബന്ധത്തിൽ ഏർപ്പെടുന്നത് വളരെ അപകടകരമാണെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്‌റ്റാമെർ ചൈനീസ് പ്രസിഡണ്ട് സി ജിൻപിങ്ങുമായി ചർച്ച നടത്തുന്നതിനായി ബെയ്‌ജിങ് സന്ദർശിക്കുന്ന സമയത്താണ്...
‘അടുത്ത ആക്രമണം വളരെ രൂക്ഷമായിരിക്കും’; ഇറാന് മുന്നറിയിപ്പുമായി ട്രംപ്
വാഷിങ്ടൻ: ഇറാന് കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാനുനേരെ വളരെ രൂക്ഷമായ ആക്രമണം നടത്തിയേക്കുമെന്ന സൂചനയാണ് ട്രംപ് നൽകിയിരിക്കുന്നത്. ആണവായുധങ്ങൾ ഉപേക്ഷിക്കുന്നതിനുള്ള കരാറുമായി ബന്ധപ്പെട്ട ചർച്ചക്ക് തയ്യാറാവാത്ത പക്ഷം അടുത്ത...
‘ഹമാസുമായി ബന്ധം’; വെളിപ്പെടുത്തി പാക്ക് ലഷ്‌കർ കമാൻഡർ, പുതിയ ഭീകരവാദ സഖ്യം?
ഇസ്‌ലാമാബാദ്: ഭീകരസംഘടനയായ ഹമാസുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച് പാക്ക് ലഷ്‌കർ കമാൻഡർ. ആഗോള ഭീകര സംഘടനകൾക്കിടയിൽ ഏകോപനം സംഭവിക്കുന്നുവെന്നതിന് തെളിവാണ് പുതിയ വെളിപ്പെടുത്തൽ. യുഎസ് ഭീകര സംഘടനകളായി പ്രഖ്യാപിച്ച രണ്ട് സംഘടനകൾ തമ്മിലുള്ള സഹകരണം...
കാനഡ പ്രധാനമന്ത്രി ഇന്ത്യയിലേക്ക്; യുറേനിയം വിതരണം ഉൾപ്പടെയുള്ള കരാറുകൾക്ക് സാധ്യത
ന്യൂഡെൽഹി: കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി മാർച്ചിൽ ഇന്ത്യ സന്ദർശിച്ചേക്കും. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേശ് പട്‌നായിക് ആണ് ഇതുസംബന്ധിച്ചുള്ള സൂചന നൽകിയത്. യുറേനിയം, ഊർജം, ധാതുക്കൾ, നിർമിതബുദ്ധി (എഐ) എന്നിവ സംബന്ധിച്ച...
യുദ്ധഭീതിയിൽ പശ്‌ചിമേഷ്യ; ബങ്കറിലേക്ക് മാറി ഖമനയി, ഓഫീസ് നിയന്ത്രണം മകൻ ഏറ്റെടുത്തു
ടെഹ്‌റാൻ: യുഎസ് കപ്പൽപ്പട പശ്‌ചിമേഷ്യൻ മേഖലയിലേക്ക് നീങ്ങിയതോടെ മേഖല യുദ്ധഭീതിയിൽ. സൈനിക നടപടിക്ക് സാധ്യത വർധിച്ചതോടെ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഭൂഗർഭ ബങ്കറിലേക്ക് മാറിയതായാണ് റിപ്പോർട്.
യുഎസിന്റെ ഭാഗത്തുനിന്ന് ഏതുനിമിഷവും...
‘ആക്രമണം നേരിടാൻ ഇറാൻ പൂർണ സജ്‌ജം, ഖമനയി ഒളിച്ചിരിക്കുകയല്ല, സുരക്ഷിതൻ’
ന്യൂഡെൽഹി: അമേരിക്കയുടെ ആക്രമണത്തെ നേരിടാൻ ഇറാൻ പൂർണ സജ്‌ജമാണെന്ന് ഇറാനിയൻ കോൺസൽ ജനറൽ സയീദ് റെസ മൊസായബ് മൊത്‌ലഗ്. യുഎസിന്റെ ഭീഷണി വർധിച്ചിട്ടുണ്ടെങ്കിലും ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി സുരക്ഷിതനാണെന്നും...
‘ഇന്ത്യക്കുമേൽ ഏർപ്പെടുത്തിയ തീരുവ പകുതിയായി കുറച്ചേക്കും’; സൂചന നൽകി യുഎസ് ഉദ്യോഗസ്‌ഥൻ
വാഷിങ്ടൻ: യുഎസ് ഭരണകൂടം ഇന്ത്യക്കുമേൽ ഏർപ്പെടുത്തിയ 50 ശതമാനം തീരുവ പകുതിയായി കുറച്ചേക്കുമെന്ന സൂചന നൽകി ഉന്നത യുഎസ് ഉദ്യോഗസ്‌ഥൻ. യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് ഒരു അഭിമുഖത്തിലാണ് ഇത്തരത്തിൽ സൂചന...









































