കണ്ണൂരില്‍ ബിജെപി- സിപിഎം സംഘര്‍ഷം
ന്യൂ മാഹിയില്‍ ബിജെപി- സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് മാരകമായി പരുക്കേറ്റു. തലക്ക് പരുക്കേറ്റ ശ്രീജില്‍, ശ്രീജിത്ത് എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു....
തട്ടിപ്പ് കേസ്; ഇഡിയുടെ പത്തുമണിക്കൂര്‍ ചോദ്യങ്ങളെ നേരിട്ട് ആര്യാടന്‍ ഷൗക്കത്ത്
കോഴിക്കോട്: കോണ്‍ഗ്രസ്സ് നേതാവും നിലമ്പൂര്‍ നഗരസഭാ മുന്‍ ചെയര്‍മാനും സിനിമാ നിര്‍മ്മാതാവുമായ ആര്യാടന്‍ ഷൗക്കത്തിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് (ഇഡി) ചോദ്യം ചെയ്‌തത് നീണ്ട പത്ത് മണിക്കൂര്‍. നിലമ്പൂരിലെ സ്വകാര്യ വിദ്യഭ്യാസ സഹായ ഏജന്‍സിയായ...
ഇരട്ടകുട്ടികളുടെ മരണം; മഞ്ചേരി മെഡിക്കല്‍ കോളജിന് കലക്‌ടറുടെ നോട്ടീസ്
മലപ്പുറം: ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച മഞ്ചേരി മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും പ്രിന്‍സിപ്പലിനും മലപ്പുറം ജില്ലാ കലക്‌ടര്‍ കെ. ഗോപാലകൃഷ്ണന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. നോട്ടീസിന് 24 മണിക്കൂറിനുള്ളില്‍ രേഖാമൂലം മറുപടി നല്‍കിയില്ലെങ്കില്‍...
വടക്കാഞ്ചേരി ലെഫ് മിഷന്‍; തൃശ്ശൂര്‍ കോര്‍ഡിനേറ്ററെ സി.ബി.ഐ ചോദ്യം ചെയ്യുന്നു
വടക്കാഞ്ചേരി ലെഫ് മിഷന്‍ ഫ്ളാറ്റുമായി ബന്ധപ്പെട്ട കേസില്‍ ലൈഫ് മിഷന്‍ തൃശ്ശൂര്‍ കോര്‍ഡിനേറ്ററെ സി.ബി.ഐ ചോദ്യം ചെയ്യുന്നു. കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിനാണ് കോര്‍ഡിനേറ്റര്‍ ലിന്‍സ് ഡേവിസിനെ ചോദ്യം ചെയ്യുന്നത്.
ലൈഫ് മിഷന്‍ കേസിലെ...
പ്രവാസികള്‍ക്ക് വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ്; മലപ്പുറത്ത് ലാബ് തട്ടിയെടുത്തത് 45 ലക്ഷം രൂപ
മലപ്പുറം: പ്രവാസികള്‍ക്ക് വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി വളാഞ്ചേരിയിലെ ലാബ് തട്ടിയത് 45 ലക്ഷത്തിലേറെ രൂപ. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വിദേശത്ത് പോയവര്‍ അവിടെ നടത്തിയ പരിശോധനയില്‍ പോസിറ്റീവെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് തട്ടിപ്പ് പുറത്തായത്.
കരിപ്പൂര്‍,...
ശാരീരിക അകലം പാലിച്ചില്ലെങ്കിൽ കട ഉടമക്കെതിരെ നടപടി വരും
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ശാരീരിക അകലം പാലിക്കാതെ കടകളിൽ ആളുകൾ ഉണ്ടായാൽ കട ഉടമക്ക് എതിരെ നടപടി സ്വീകരിക്കും. കടയുടെ വിസ്‌തീർണ്ണം അനുസരിച്ച്...
മഞ്ചേശ്വരം താലൂക്കിലെ പരാതി പരിഹാര അദാലത്ത് ഒക്‌ടോബർ ആറിന്
കാസര്‍കോട്: ജില്ലാ കലക്‌ടറുടെ മഞ്ചേശ്വരം താലൂക്ക് തല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് ഒക്‌ടോബർ ആറിന് ഉച്ചക്ക് രണ്ടിന് നടത്തും. അദാലത്തിലേക്കുള്ള പരാതി സെപ്റ്റംബര്‍ 28 രാത്രി 12 വരെ സമര്‍പ്പിക്കാം. കാസര്‍കോട്...
കൊടുങ്ങല്ലൂര്‍ താലൂക്കില്‍ ഇ- പരാതി പരിഹാര അദാലത്ത് നടത്തുന്നു
തൃശൂര്‍: പൊതുജനങ്ങളുടെ പരാതികള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ 5ന് കൊടുങ്ങല്ലൂര്‍ താലൂക്കില്‍ ഇ- പരാതി പരിഹാര അദാലത്ത് നടത്തുന്നു. ഒക്ടോബര്‍ 5ന് ഉച്ചക്ക് 2ന് വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേനയാണ് അദാലത്ത് നടത്തുന്നത്.
ഇതിനായി ഇന്ന്...






































