അട്ടപ്പാടിയില്‍ നവജാത ശിശുവിന് പിന്നാലെ അമ്മയും മരിച്ചു
പാലക്കാട്: അട്ടപ്പാടിയില്‍ നവജാത ശിശുവിന് പിന്നാലെ കുഞ്ഞിന്റെ അമ്മയും മരിച്ചു. കുറവന്‍കണ്ടി സ്വദേശി ബാലകൃഷ്‌ണന്റെ ഭാര്യ തുളസി (23)യാണ് മരിച്ചത്. തുളസിയുടെ കുഞ്ഞ് രണ്ട് ദിവസം മുന്‍പാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ച്...
വടകരയിൽ വീടുകയറി ഗുണ്ടാ സംഘത്തിന്റെ ആക്രമണം
കോഴിക്കോട്: വടകര തണ്ണീര്‍പന്തലില്‍ വീടുകയറി ഗുണ്ടാ സംഘത്തിന്റെ ആക്രമണം. വടകരയിലെ പാലോറ നസീറിന്റെ വീട്ടില്‍ കയറിയാണ് ആറംഗ സംഘം ആക്രമണം നടത്തിയത്. വീട്ടിലുണ്ടായിരുന്ന സ്‍ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരുക്കേറ്റു.
ആക്രമണം തടയാനെത്തിയ നാട്ടുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഗുണ്ടാസംഘം...
ഷൊർണ്ണൂരിൽ യുവതിയെ ഭർത്താവ് തീകൊളുത്തി
പാലക്കാട്: ഷൊർണ്ണൂരിൽ യുവതിയെ ഭർത്താവ് തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ കൂനുത്തുറ സ്വദേശി ലക്ഷ്‌മിയെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുടുംബവഴക്കിനെ തുടർന്നാണ് തീകൊളുത്തിയത്.
തീകൊളുത്തുന്നതിനിടയിൽ ഭർത്താവ് ഹേമചന്ദ്രനും പൊള്ളലേറ്റിരുന്നു. ഇയാളും ചികിൽസയിലാണ്. ഇന്നലെ രാത്രിയിലാണ്...
ഭക്ഷ്യ വിഷബാധയേറ്റ് കുട്ടിയുടെ മരണം; വെള്ളത്തില്‍ കോളറ ബാക്‌ടീരിയയുടെ സാന്നിധ്യം
കോഴിക്കോട്: നരിക്കുനിയില്‍ വിവാഹ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് രണ്ടര വയസുകാരന്‍ മരിച്ച സംഭവത്തില്‍ മൂന്ന് കിണറുകളിലെ വെള്ളത്തിന്റെ പരിശോധനാ റിപ്പോര്‍ട് പുറത്ത് വന്നു. വധുവിന്റേയും വരന്റേയും വീട്ടിലേയും കാറ്ററിംഗ് സ്‌ഥാപനത്തിലേയും വെള്ളത്തിൽ...
പ്രിന്‍സിപ്പലിന്റെ കാലുപിടിപ്പിച്ച സംഭവം; മയക്കുമരുന്ന് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് വിദ്യാർഥി
കാസർഗോഡ്: മയക്കുമരുന്ന് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെക്കൊണ്ട് കാലുപിടിപ്പിച്ചതെന്ന് കാസര്‍ഗോഡ് ഗവ. കോളേജ് വിദ്യാര്‍ഥി മുഹമ്മദ് സാബിര്‍ സനദ്. ഭയം കൊണ്ടാണ് ഇതുവരെ പ്രതികരിക്കാത്തത്. കേസില്‍ നിന്ന് ഒഴിവാക്കണമെങ്കില്‍ കാലുപിടിക്കണമെന്ന് ആവശ്യപ്പെട്ടെന്നും വിദ്യാര്‍ഥി...
ജില്ലാ ആശുപത്രിയിൽ മൃതദേഹ അവശിഷ്‌ടങ്ങൾ തെരുവുനായ കടിച്ചുവെന്നു പരാതി
മലപ്പുറം: തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ മൃതദേഹ അവശിഷ്‌ടങ്ങൾ തെരുവുനായ കടിച്ചുവെന്നു പരാതി. പോസ്‌റ്റുമോർട്ടത്തിന് ശേഷമുള്ള അവയവ അവശിഷ്‌ടങ്ങൾ മോർച്ചറിക്കു പുറത്ത് കെട്ടിവെച്ചുവെന്നും അത് പട്ടി കടിച്ചു വലിച്ചെന്നുമാണ് പരാതി.
എന്നാൽ മൃതദേഹാവശിഷ്‌ടങ്ങൾ പുറത്ത്...
ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കാഞ്ഞങ്ങാട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം
കാസർഗോഡ്: കാഞ്ഞങ്ങാട്ട് ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. നാഷണൽ ഹെൽത്ത് മിഷന്റെ കെട്ടിടത്തിൽ ജില്ലാതല അവലോകന യോഗത്തിൽ പങ്കെടുത്ത ശേഷം പുറത്തിറങ്ങുമ്പോഴാണ് മന്ത്രിക്കുനേരെ പ്രതിഷേധമുണ്ടായത്.
പ്രതിഷേധിച്ച ജില്ലാ പ്രസിഡണ്ട് പ്രദീപ് കുമാറിന്റെ...
‘ആളിയാർ ഡാം തുറക്കുന്നത് കേരളത്തെ അറിയിച്ചിരുന്നു’; വിശദീകരണവുമായി തമിഴ്‌നാട്
പാലക്കാട്: ആളിയാർ ഡാം തുറക്കുന്നത് കേരളത്തെ അറിയിച്ചിരുന്നതായി തമിഴ്‌നാട്. കേരള ജലവിഭവ വകുപ്പിന് ഔദ്യോഗിക അറിയിപ്പ് നൽകിയിരുന്നു. സെക്കൻഡിൽ 6000 ഘനയടി വെള്ളം തുറന്ന് വിടുമെന്ന് അറിയിച്ചിരുന്നു. മുന്നറിയിപ്പില്ലാതെയല്ല തുറന്നതെന്നും തമിഴ്‌നാട് വിശദീകരിച്ചു.
അതേസമയം...







































