Sat, Jul 25, 2026
32.5 C
Dubai

കറൻസിയുമായി പോയ പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

കണ്ണൂർ: കണ്ണപുരം യോഗശാലയ്‌ക്ക്‌ സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചു. അപകടത്തിൽ ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം നടന്നത്. ഐസിഐസിഐ ബാങ്കിൽ നിന്നും കറൻസിയുമായി ബാംഗ്‌ളൂരിലേക്ക് പോകുന്ന...

മലപ്പുറം മതില്‍മൂലയില്‍ മലവെള്ളപ്പാച്ചില്‍; വീടുകളില്‍ വെള്ളം കയറി

മലപ്പുറം: ജില്ലയിലെ ചാലിയാർ പഞ്ചായത്തിലെ മതിൽമൂലയിൽ മലവെള്ളപ്പാച്ചിൽ. കാഞ്ഞിരപ്പുഴ നിറഞ്ഞൊഴുകി. സമീപത്തെ വീടുകളിൽ വെള്ളം കയറി. ഉരുള്‍പൊട്ടലിന് സമാനമായി ശക്‌തമായ രീതിയിലാണ് വെള്ളം എത്തുന്നത്. എന്നാല്‍ ഇത് മലവെള്ളപ്പാച്ചില്‍ തന്നെയാണെന്ന് ആണ് റവന്യു ഉദ്യോഗസ്‌ഥര്‍...

കിണറ്റിൽ ചാടിയ യുവതിയും രക്ഷിക്കാനിറങ്ങിയ പിതാവും മരിച്ചു

പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ കിണറ്റില്‍ ചാടി യുവതിയും പിന്നാലെ രക്ഷിക്കാനിറങ്ങിയ പിതാവും മരിച്ചു. ഗായത്രി (27), അച്ഛന്‍ ധര്‍മ്മലിംഗം(63) എന്നിവരാണ് മരിച്ചത്. വീടിനു സമീപത്തെ കിണറ്റിലാണ് ദുരന്തം നടന്നത്. ഗായത്രി കിണറ്റില്‍ ചാടാനുണ്ടായ കാരണം...

കാട്ടാനയുടെ ആക്രമണം; രണ്ട് കുഞ്ഞുങ്ങൾ ഉൾപ്പടെയുള്ള കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

കണ്ണൂർ: കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രണ്ട് കുഞ്ഞുങ്ങൾ ഉൾപ്പടെയുള്ള കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. ആറളം ഫാം ഏഴാം ബ്ളോക്കിലാണ് ഇന്ന് പുലർച്ചെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഇവിടെ താമസിക്കുന്ന ഷിജോ പുലിക്കിരിയുടെ ഷെഡ്...

ബക്രീദിന് ബലി കൊടുക്കാനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി

കോഴിക്കോട്: ബക്രീദിന് ബലി കൊടുക്കാനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി. ജില്ലയിലെ വിലങ്ങാട് ആണ് സംഭവം. പത്ത് കിലോമീറ്ററിലധികമാണ് പോത്ത് വിരണ്ടോടിയത്. തുടർന്ന് ആവളയിൽ നിന്നുള്ള വിദഗ്‌ധ സംഘമെത്തി കുന്നുമ്മൽ പഞ്ചായത്ത് പരിധിയിൽ വെച്ച്...

കണ്ണൂർ നഗരസഭയിൽ ഇനി ബൈസിക്കിൾ പട്രോളിംഗ്

കണ്ണൂർ: സൈക്കിളിന്റെ മണി അടി കേട്ടാൽ ഇനി കണ്ണൂരിൽ ഉള്ളവർ ഒന്ന് തിരിഞ്ഞു നോക്കണം. ചിലപ്പോൾ അത് പോലീസാകാം. സംസ്‌ഥാനത്തെ ആദ്യ പെഡൽ പോലീസ് (ബൈസിക്കിൾ പട്രോളിംഗ്) സംവിധാനം ജില്ലയിലും ഉൽഘാടനം ചെയ്‌തു....

കാർഷിക മേഖലക്ക് പുത്തനുണർവ്; ഏലയ്‌ക്കാ കൃഷിയുമായി കുടുംബശ്രീ

കാസർഗോഡ്: കാർഷിക മേഖലക്ക് പുത്തനുണർവ് നൽകി ഏലയ്‌ക്കാ കൃഷിയുമായി കുടുംബശ്രീ സിഡിഎസ്. പനത്തടി പഞ്ചായത്തിലെ വനാതിർത്തി പ്രദേശങ്ങളിൽ ഏലയ്‌ക്കാ കൃഷി വ്യാപിപ്പിക്കാനാണ് കുടുംബശ്രീയുടെ പുതിയ പദ്ധതി. പഞ്ചായത്തിൽ കൃഷിക്ക് അനുയോജ്യമായ കാലാവസ്‌ഥയുള്ള റാണിപുരം,...

ഓട്ടോയിൽ കറങ്ങി ലഹരി വിൽപന; ഒരാൾ പിടിയിൽ

കോഴിക്കോട്: ഓട്ടോയിൽ കറങ്ങി ലഹരി വിൽപന നടത്തിയ യുവാവ് 1.3 കിലോ കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിൽ. ചെറുവണ്ണൂർ പത്തായപ്പറമ്പ് അത്തിക്കൽ വീട്ടിൽ വിഷ്‌ണുവാണ് (30) അറസ്‌റ്റിലായത്‌. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും ഓട്ടോയിൽ കറങ്ങി ലഹരി...
- Advertisement -