കാർഷിക മേഖലക്ക് പുത്തനുണർവ്; ഏലയ്‌ക്കാ കൃഷിയുമായി കുടുംബശ്രീ

By Trainee Reporter, Malabar News
wayanad news
Representational Image
Ajwa Travels

കാസർഗോഡ്: കാർഷിക മേഖലക്ക് പുത്തനുണർവ് നൽകി ഏലയ്‌ക്കാ കൃഷിയുമായി കുടുംബശ്രീ സിഡിഎസ്. പനത്തടി പഞ്ചായത്തിലെ വനാതിർത്തി പ്രദേശങ്ങളിൽ ഏലയ്‌ക്കാ കൃഷി വ്യാപിപ്പിക്കാനാണ് കുടുംബശ്രീയുടെ പുതിയ പദ്ധതി. പഞ്ചായത്തിൽ കൃഷിക്ക് അനുയോജ്യമായ കാലാവസ്‌ഥയുള്ള റാണിപുരം, കുറിഞ്ഞി, പനത്തടി വാർഡുകൾ കേന്ദ്രീകരിച്ചാണ് കൃഷി നടത്തുക.

വന്യമൃഗ ശല്യം മൂലം പ്രദേശങ്ങളിൽ മറ്റു കൃഷികൾ ചെയ്യാൻ സാധിക്കാറില്ല. ഇത്തരത്തിൽ പ്രയാസം നേരിടുന്ന കർഷകർക്ക് ഒരു വരുമാന മാർഗം എന്ന നിലയിലാണ് കുടുംബശ്രീ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിക്ക് ജില്ലാ മിഷൻ ആവശ്യമായ സഹായവും പിന്തുണയും നൽകും. നിലവിൽ കുറിഞ്ഞിയിൽ ഏലയ്‌ക്കാ കൃഷി ചെയ്‌ത് വരുന്നുണ്ട്. കൃഷി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ലക്ഷ്യം.

കുടുംബശ്രീ ജില്ലാ മിഷന്റെ ഫാം ലൈവ്‌ലിഹുഡിൽ ഉൾപ്പെടുത്തിയാണ് കൃഷി നടത്തുക. ഉൽപ്പന്നം ‘മാ (മിഷൻ ഫോർ പോവാർട്ടി അലിവേഷൻ ആക്റ്റിവിറ്റീസ് ) ഏലയ്‌ക്ക’ എന്ന ബ്രാൻഡിൽ വിപണിയിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

Read Also: തെരുവ് നായ ശല്യം; കൂത്തുപറമ്പ് മേഖലയിൽ സ്‌ഥിതി രൂക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE