Tue, Apr 28, 2026
37 C
Dubai

ഭീകര സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാമിന്റെ പേരില്‍ ചാർത്തരുത്; പൊൻമള ഉസ്‌താദ്‌

മലപ്പുറം: സമാധാന മതമായ ഇസ്‌ലാമിനെ വെറുപ്പിന്റെയും കാലുഷ്യത്തിന്റെയും മതമായി തെറ്റിദ്ധരിപ്പിക്കുകയാണ് ഭീകര പ്രസ്‌ഥാനങ്ങളെന്ന് പൊൻമള അബ്‌ദുൽ ഖാദിര്‍ മുസ്‍ലിയാർ. ഇസ്‌ലാമോഫോബിയക്ക് വളം നല്‍കാന്‍ കാരണമാകുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വഹാബിസം ആശയ ധാരയാക്കിയ മുഴുവന്‍...

പാലക്കാട് ജില്ലയിൽ രണ്ട് പേർക്ക് ഷിഗെല്ല

പാലക്കാട്: ജില്ലയിൽ രണ്ട് പേർക്ക് ഷിഗെല്ല സ്‌ഥിരീകരിച്ചു. മണ്ണാർക്കാട് ആനല്ലൂരും ലക്കിടി പേരൂരിലുമാണ് രോഗം സ്‌ഥിരീകരിച്ചത്. ജില്ലയിൽ ഷിഗെല്ല സ്‌ഥിരീകരിച്ച സാഹചര്യത്തിൽ കർശന ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. കല്യാണ പരിപാടിയ്‌ക്കിടെ ഭക്ഷണം...

പ്രതിഷേധത്തിന് ഒടുവിൽ പന്നിയങ്കര ടോൾ പ്ളാസയിൽ നിരക്ക് കുറച്ചു

പാലക്കാട്: ജില്ലയിലെ പന്നിയങ്കര ടോൾ പ്ളാസയിൽ ടോൾ നിരക്ക് കുറച്ചു. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ടോൾ നിരക്ക് കുറച്ചത്. ഇന്ന് മുതൽ കുറച്ച ടോൾ നിരക്കാണ് യാത്രക്കാരിൽ നിന്നും ഈടാക്കിയത്. പന്നിയങ്കരയിൽ അമിത ടോൾ...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസി ആത്‌മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വനിതാ അന്തേവാസി ആത്‌മഹത്യക്ക് ശ്രമിച്ചു. വനിതാ ബ്‌ളോക്കിലെ വാർഡിൽ തൂങ്ങിമരിക്കാനാണ് ഇവർ ശ്രമിച്ചത്. ഇവരെ രക്ഷപ്പെടുത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോഗ്യ നില തൃപ്‌തികരമാണെന്ന്...

കണ്ണൂരിൽ മദ്യലഹരിയിൽ അച്ഛന് ക്രൂരമർദ്ദനം; മകൻ പിടിയിൽ

കണ്ണൂർ: മദ്യലഹരിയിൽ അച്ഛനെ ക്രൂരമായി മർദ്ദിച്ച മകൻ പിടിയിൽ. കണ്ണൂർ പേരാവൂർ ചൗള നഗർ എടാട്ടാണ് പാപ്പച്ചനെയാണ് (65)മകൻ മാർട്ടിൻ ഫിലിപ്പ് മദ്യലഹരിയിൽ ക്രൂരമായി മർദ്ദിച്ചത്. പാപ്പച്ചൻ മകൻ നിലത്തിട്ട് ചവിട്ടുകയായിരുന്നു. ഇന്ന്...

കോഴിക്കോട് വനംവകുപ്പ് ഉദ്യോഗസ്‌ഥർ കാട്ടുപന്നികളെ വെടിവെച്ചുകൊന്നു

കോഴിക്കോട്: ജനങ്ങൾക്ക് ശല്യമുണ്ടാക്കിയ രണ്ട് കാട്ടുപന്നികളെ വനംവകുപ്പ് ഉദ്യോഗസ്‌ഥർ വെടിവെച്ചുകൊന്നു. കോഴിക്കോട് കോട്ടൂളി മീമ്പാലക്കുന്നിലാണ് നാട്ടുകാരുടെ പരാതിയെ തുടർന്ന് കാട്ടുപന്നികളെ വെടിവെച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ഇവിടെ കാട്ടുപന്നി ആക്രമണത്തിൽ രണ്ടാഴ്‌ച മുമ്പ് ഒരാൾക്ക്...

ബാലുശ്ശേരിയിൽ കടകളിൽ അഗ്‌നിബാധ; ആളപായമില്ല

കോഴിക്കോട്: ബാലുശ്ശേരി കാട്ടാം വെള്ളിയിൽ കടകൾക്ക് തീ പിടിച്ചു. കാട്ടാം വെള്ളിയിലെ മണിയമ്പലത്ത് സുബാഷിന്റെ ടയർ കടക്കും മാണിയോട്ട് പ്രതാപന്റെ ഫർണിച്ചർ കടക്കുമാണ് തീ പിടിച്ചത്. ഇന്ന് പുലർച്ചെ 4.30ഓടെ ആയിരുന്നു സംഭവം. നിലവിൽ...

കൈക്കൂലി; പാലക്കാട് വില്ലേജ് ഓഫിസ് ജീവനക്കാർ പിടിയിൽ

പാലക്കാട്: കൈക്കൂലി കേസിൽ വില്ലേജ് ഓഫിസ് ജീവനക്കാർ പിടിയിൽ. പാലക്കാട് കടമ്പഴിപ്പുറം ഒന്നിലെ വില്ലേജ് അസിസ്‌റ്റന്റ്‌ ഉല്ലാസ്, ഒരു താൽക്കാലിക ജീവനക്കാരി, അമ്പലപ്പാറ ഫീൽഡ് അസിസ്‌റ്റന്റ്‌ പ്രസാദ് കുമാർ, വിരമിച്ച വില്ലേജ് അസിസ്‌റ്റന്റ്‌...
- Advertisement -