കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാംപസ് റോഡിൽ തെങ്ങ് വീണ് അപകടം; ബൈക്ക് യാത്രക്കാരൻ മരിച്ചു

By Team Member, Malabar News
Youth Died In Kozhikode Due To Coconut Tree Falls On Bike
Ajwa Travels

കോഴിക്കോട്: ജില്ലയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ക്യാംപസ് റോഡിൽ തെങ്ങ് വീണ് പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ഗവൺമെന്റ് നഴ്‌സിംഗ് കോളേജ് ജീവനക്കാരി ലിസിയുടെ മകൻ അശ്വിൻ തോമസ്(20) ആണ് മരിച്ചത്. ഞായറാഴ്‌ച രാത്രി കനത്ത മഴയെ തുടർന്നുണ്ടായ ശക്‌തമായ കാറ്റിലാണ് അപകടം ഉണ്ടായത്.

അപകടത്തെ തുടർന്ന് തലയ്‌ക്ക്‌ ഗുരുതരമായി പരിക്കേറ്റ അശ്വിൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ കഴിയുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ 6.45ഓടെയാണ് മരണം സംഭവിച്ചത്. ഭക്ഷണ വിതരണത്തിനുള്ള മൊബൈൽ ആപ്ളിക്കേഷനായ സ്വിഗ്ഗിയിലെ ജീവനക്കാരനായിരുന്നു അശ്വിൻ.

ഗവൺമെന്റ് മെഡിക്കൽ കോളേജ് ക്യാംപസിലെ ക്വാർട്ടേസിലാണ് യുവാവ് താമസിക്കുന്നത്. ഫിസിക്കൽ മെഡിസിൻ റിഹാബിലിറ്റേഷൻ സെന്ററിന് സമീപത്ത് വച്ചാണ് അപകടം ഉണ്ടായത്. ഇതു വഴി വന്ന മെഡിക്കൽ വിദ്യാർഥികളാണ് അപകടം കണ്ടത്. ഇവർ യുവാവിനെ ഉടൻ തന്നെ അത്യാഹിത വിഭാഗത്തിൽ എത്തിക്കുകയും ചെയ്‌തു.

Read also: യൂട്യൂബർ സൂരജ് പാലാക്കാരന്റെ മുൻ‌കൂർ ജാമ്യഹരജി ഇന്ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE