തളിപ്പറമ്പ് കുറ്റിക്കോലിൽ മുസ്‌ലിം ലീഗ് ഓഫിസ് തീയിട്ട നിലയിൽ

By Trainee Reporter, Malabar News
fire at Thaliparamb Muslim League office
Ajwa Travels

കണ്ണൂർ: തളിപ്പറമ്പ് കുറ്റിക്കോലിൽ മുസ്‌ലിം ലീഗ് ഓഫിസ് തീയിട്ട നിലയിൽ. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. കുറ്റിക്കോൽ സിഎച് സെന്ററിനാണ് തീയിട്ടത്. സംഭവത്തിൽ തളിപ്പറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് ലീഗ്-സിപിഎം തർക്കം നിലനിൽക്കുകയാണ്.

മുസ്‌ലിം ലീഗും സിപിഎം നേതൃത്വം നൽകുന്ന മഹല്ല് കമ്മിറ്റിയും തമ്മിലായിരുന്നു തർക്കം. തളിപ്പറമ്പ് ജുമാ മസ്‌ജിദിൽ വഖഫ് ബോർഡ് നടത്തിയ പരിശോധനയും ഓഡിറ്റ് റിപ്പോർട്ടിനെയും ചൊല്ലിയായിരുന്നു തർക്കം. ഇന്നലെ രാത്രി മഹല്ല് കമ്മിറ്റി സെക്രട്ടറി യാത്ര ചെയ്‌ത കാർ മുഖം മൂടി സംഘം ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലീഗ് ഓഫിസിന് തീവെച്ചത്. ഓഫിസ് പൂർണമായും കത്തിനശിച്ചിട്ടുണ്ട്.

Most Read: ഉദയ്‌പൂർ കൊലപാതകം; ഭീകരബന്ധമെന്ന് രാജസ്‌ഥാൻ പോലീസ്, തെളിവില്ലെന്ന് എൻഐഎ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE