കോഴിക്കോട് എംഡിഎംഎയുമായി യുവാവ് പിടിയില്‍

By Desk Reporter, Malabar News
Gold merchant abducted and robbed; Two arrested
Representational Image
Ajwa Travels

കോഴിക്കോട്: ജില്ലയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. ചക്കുംകടവ് സ്വദേശി റജീസിനെ(40)യാണ് പാളയത്തുനിന്ന് എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളില്‍നിന്ന് 100 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.

ബെംഗളൂരുവില്‍നിന്ന് പാഴ്‌സല്‍ മാര്‍ഗം എംഡിഎംഎ എത്തിച്ച് നഗരത്തിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് റജീസ്‌ എന്ന് എക്‌സൈസ് പറഞ്ഞു. അന്താരാഷ്‌ട്ര വിപണിയില്‍ 15 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് ഇവര്‍ കോഴിക്കോട് എത്തിച്ചത്. നിരവധി പേര്‍ കണ്ണികളായ ഈ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചും എക്‌സൈസിന് സൂചന ലഭിച്ചിട്ടുണ്ട്.

എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌പെഷ്യല്‍ സ്‌ക്വാഡ്‌ സര്‍ക്കിള്‍ ഇൻസ്‌പെക്‌ടർ വിആര്‍ ദേവദാസ്, കോഴിക്കോട് എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ ഇൻസ്‌പെക്‌ടർ എ പ്രജിത്ത്, പ്രിവന്റീവ് ഓഫിസര്‍മാരായ കെ ഷംസുദ്ദീന്‍, കെ പ്രവീണ്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എന്‍എസ് സന്ദീപ്, പിപി ജിത്തു, കെ അര്‍ജുന്‍, ഫെബിന്‍ എല്‍ദോസ്, പികെ ജിഷ്‌ണു, ടിആര്‍ രശ്‌മി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Most Read:  പുലിറ്റ്‌സര്‍ ജേതാവും ഫോട്ടോ ജേണലിസ്‌റ്റുമായ സന ഇര്‍ഷാദിന് വിദേശയാത്രക്ക് വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE