പൊതുപരിപാടികൾ റദ്ദാക്കി ഗ്യാനേഷ് കുമാർ; തീരുമാനങ്ങൾ റദ്ദാക്കണമെന്ന് ഹരജി
ന്യൂഡെൽഹി: വിവാദത്തിന്റെ പശ്‌ചാത്തലത്തിൽ പൊതുപരിപാടികൾ റദ്ദാക്കി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. ഉത്തർപ്രദേശിലെ മീററ്റിൽ സംഘടിപ്പിച്ച ഗ്രാൻഡ് ഡയലോഡ് എന്ന പരിപാടി റദ്ദാക്കി. യുവാക്കളും ബിഎൽഒമാരും പങ്കെടുക്കുന്ന പരിപാടിയാണ് റദ്ദാക്കിയത്.
തിങ്കളാഴ്‌ച വാരണാസിയിൽ...
‘തിരഞ്ഞെടുപ്പുകൾ അട്ടിമറിച്ചു, പിന്നിൽ മോദിയും അമിത് ഷായും; ഗ്യാനേഷ് കുമാർ രാജിവെക്കണം’
ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും കേന്ദ്ര സർക്കാരിനെതിരെയും ആഞ്ഞടിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പുകൾ അട്ടിമറിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കുമെതിരെ സമഗ്ര അന്വേഷണം...
ഗ്യാനേഷ് കുമാർ രാജ്യദ്രോഹി, 48 മണിക്കൂറിനകം രാജിവെക്കണം, ഇല്ലെങ്കിൽ സമരം; സിജെപി
ന്യൂഡെൽഹി: എസ്‌ഐആർ അടക്കമുള്ള സുപ്രധാന വിഷയങ്ങളിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങൾക്കിടയിൽ ഭിന്നത ഉയർന്നിരുന്നുവെന്ന റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധവുമായി കോക്രോച്ച് ജനത പാർട്ടി രംഗത്ത്.
48...
യുപിയിൽ സ്ളീപ്പർ ടൂറിസ്‌റ്റ് ബസിന് തീപിടിച്ച് 9 മരണം; നിരവധി പേർക്ക് പരിക്ക്
നോയിഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ യമുന എക്‌സ്‌പ്രസ് വേയിൽ സ്ളീപ്പർ ടൂറിസ്‌റ്റ് ബസിന് തീപിടിച്ച് ഒമ്പതുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. വ്യാഴാഴ്‌ച പുലർച്ചെയായിരുന്നു അപകടം. 30ലേറെ യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ബസിന് പെട്ടെന്ന്...
പണിമുടക്കിനെ നേരിടാൻ കേന്ദ്രം; ഞായറാഴ്‌ച ബാങ്കുകൾ പ്രവർത്തിക്കും
ന്യൂഡെൽഹി: ബാങ്ക് ജീവനക്കാരുടെ പണിമുടക്കിനെ നേരിടാൻ നിർണായക നീക്കവുമായി കേന്ദ്ര ധനമന്ത്രാലയം. രാജ്യത്തെ എല്ലാ പൊതുമേഖല, പ്രാദേശിക ബാങ്കുകളും അടുത്ത ഞായറാഴ്‌ച (സെപ്‌തംബർ 27) സാധാരണ പോലെ തുറന്ന് പ്രവർത്തിക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു....
എസ്‌ഐആർ; തിരഞ്ഞെടുപ്പ് കമ്മീഷനിൽ കടുത്ത ഭിന്നത, വിയോജിപ്പ് അറിയിച്ചത് 14 തവണ
ന്യൂഡെൽഹി: എസ്‌ഐആർ (സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ), പുതിയ വോട്ടർമാരെ ചേർക്കൽ, പേരുകൾ നീക്കം ചെയ്യൽ തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങൾക്കിടയിൽ ഭിന്നത ഉയർന്നിരുന്നുവെന്ന് റിപ്പോർട്. ദി ഇന്ത്യൻ എക്‌സ്‌പ്രസ്...
യുഎൻ സ്‌ഥിരാംഗത്വം; ഇന്ത്യയ്‌ക്ക് പിന്തുണയുമായി വി4 രാജ്യങ്ങൾ
ന്യൂയോർക്ക്: യുഎൻ രക്ഷാസമിതിയിൽ സ്‌ഥിരാംഗത്വം നൽകണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് പിന്തുണയുമായി വിസെഗ്രാഡ് ഗ്രൂപ്പ് (വി4) രാജ്യങ്ങൾ. പോളണ്ട്, ഹംഗറി, സ്ളോവാക്യ, ചെക്ക് റിപ്പബ്ളിക് എന്നീ നാല് മധ്യ യൂറോപ്യൻ രാജ്യങ്ങളാണ് ഇന്ത്യയുടെ ആവശ്യത്തിന്...
രാജസ്‌ഥാനിൽ 18 കൗൺസിലർമാരെ കാണാനില്ലെന്ന് കോൺഗ്രസ്; പുതിയ രാഷ്‌ട്രീയ വിവാദം
ജയ്‌പുർ: രാജസ്‌ഥാനിൽ പുതിയ രാഷ്‌ട്രീയ വിവാദം. കോൺഗ്രസിന്റെ 18 കൗൺസിലർമാരെ കാണാനില്ലെന്ന് പരാതി. മുനിസിപ്പൽ കൗൺസിൽ ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് അനുകൂലമായി വോട്ട് ചെയ്യാനിരുന്ന 18 സ്വതന്ത്ര കൗൺസിലർമാരെയാണ് കാണാതായതെന്ന് കോൺഗ്രസ് പറയുന്നു.
ഹരിയാണയിൽ...








































