മാനദണ്ഡം ലംഘിച്ച് ജനം തെരുവിൽ; വിമര്‍ശിച്ച് ഡെല്‍ഹി ഹൈക്കോടതി
ന്യൂഡെൽഹി: കോവിഡ് മാനദണ്ഡങ്ങള്‍ കണക്കിലെടുക്കാതെ ജനങ്ങൾ നിരത്തിൽ ഇറങ്ങുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് ഡെല്‍ഹി ഹൈക്കോടതി. ഇത്തരം സാഹചര്യം തുടർന്നാൽ കോവിഡ് മൂന്നാം തരംഗം വേഗത്തിലാകുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിഷയത്തിൽ കേന്ദ്ര, ഡെല്‍ഹി സര്‍ക്കാരുകളെ...
ലക്ഷദ്വീപിൽ സർക്കാർ തസ്‌തികകൾ വെട്ടിക്കുറക്കാൻ നീക്കവുമായി ഭരണകൂടം
കവരത്തി: ലക്ഷദ്വീപിലെ സർക്കാർ തസ്‌തികകൾ വെട്ടിക്കുറക്കാൻ നീക്കവുമായി ഭരണകൂടം. ഗ്രാമ വികസന വകുപ്പിനെയും ഡിആർഡിഎയും ലയിപ്പിക്കാൻ ശുപാർശ നൽകി. കേഡർ റിവ്യൂ ചുമതലയുള്ള സ്‌പെഷൽ സെക്രട്ടറി ഒപി മിശ്രയാണ് അഡ്‌മിനിസ്ട്രേറ്റർക്ക് റിപ്പോർട് നൽകിയത്.
ഇത്തരത്തിൽ...
കർണാടകയിൽ രാഷ്‌ട്രീയ പ്രതിസന്ധികൾ ഒന്നും തന്നെയില്ല; ബിഎസ് യെദിയൂരപ്പ
ബെംഗളൂരു: കർണാടകയിൽ യാതൊരുവിധ രാഷ്‌ട്രീയ പ്രതിസന്ധികളും ഇപ്പോഴില്ലെന്ന് മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ. സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ പാർട്ടിക്കുളിൽ നിന്ന് തന്നെ പടയൊരുക്കം നടക്കുന്നുവെന്ന വാർത്തകൾ അദ്ദേഹം തള്ളി.
സംസ്‌ഥാനത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ സെക്രട്ടറി...
സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി സ്‌റ്റാലിന്‍
ന്യൂഡെല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്‌റ്റാലിന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി. സോണിയയുടെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്‌ച. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സന്നിഹിതനായിരുന്നു.
മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം...
‘വൈറസ് നമുക്കിടയിൽ തന്നെയുണ്ട്, അതിന് എപ്പോൾ വേണമെങ്കിലും രൂപമാറ്റം സംഭവിക്കാം’; പ്രധാനമന്ത്രി
ഡെൽഹി: കൊറോണ വൈറസ് നമുക്കിടയിലുണ്ടെന്നും അതിന് എപ്പോൾ വേണമെങ്കിലും രൂപമാറ്റം സംഭവിക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂൺ 21 മുതൽ എല്ലാവർക്കും സൗജന്യമായി കോവിഡ് വാക്‌സിൻ നൽകാൻ സർക്കാർ പ്രതിജ്‌ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ...
കരാർ ജീവനക്കാരെ പിരിച്ചുവിട്ടു; ലക്ഷദ്വീപിൽ ജനകീയ പ്രക്ഷോഭം
കവരത്തി: കരാർ ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ ലക്ഷദ്വീപിൽ ജനകീയ പ്രതിഷേധം തുടങ്ങി. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. കഴിഞ്ഞ ദിവസം ചേർന്ന കേഡർ റിവ്യൂ മീറ്റിംഗിലാണ് കൃഷി വകുപ്പിലെ 85 ശതമാനം പേരെ...
യുഎപിഎ കേസ്; വിദ്യാർഥികളുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി
ന്യൂഡെൽഹി: യുഎപിഎ കേസിൽ വിദ്യാർഥികളുടെ ജാമ്യം റദ്ദാക്കണമെന്ന ഡെൽഹി പോലീസിന്റെ ആവശ്യം തള്ളി സുപ്രീം കോടതി. ജാമ്യത്തിലിറങ്ങിയ മൂന്ന് വിദ്യാർഥികൾക്കും നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടു.
ഡെൽഹി ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന...
നന്ദിഗ്രാമിലെ ഫലപ്രഖ്യാപനം; മമതയുടെ ഹരജി പരിഗണിക്കുന്നത് മാറ്റിവെച്ചു, പ്രതിഷേധവുമായി തൃണമൂൽ
കൊൽക്കത്ത: നന്ദിഗ്രാമിലെ ഫലപ്രഖ്യാപനം ചോദ്യം ചെയത് പശ്‌ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി നൽകിയ ഹരജി പരിഗണിക്കുന്നത് കൊൽക്കത്ത ഹൈക്കോടതി അടുത്ത വ്യാഴാഴ്‌ചത്തേക്ക് മാറ്റി. വോട്ടെണ്ണലിൽ ക്രമക്കേട് നടന്നുവെന്നാണ് മമതയുടെ ഹരജിയിലെ ആരോപണം.
കേസ് പരിഗണിക്കുന്നത്...








































