കാൺപുരിൽ മിനിബസും ജെസിബിയും കൂട്ടിയിടിച്ച് അപകടം; 17 മരണം, 5 പേർക്ക് പരിക്കേറ്റു
കാൺപുർ: ഉത്തർപ്രദേശിലെ കാൺപുരിൽ ചൊവ്വാഴ്‌ച വൈകീട്ട് മിനിബസും ജെസിബി ലോഡറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 17 മരണം. 5 പേർക്ക് പരിക്കേറ്റു. ലക്‌നൗവിൽ നിന്ന് ഡെൽഹിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. കാൺപുരിലെ സചേന്ദി മേഖലയിലാണ്...
അനൂപ് ചന്ദ്ര പാണ്ഡെയെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു
ന്യൂഡെൽഹി: ഉത്തർപ്രദേശ് മുൻ ചീഫ് സെക്രട്ടറി അനുപ് ചന്ദ്ര പാണ്ഡെയെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. ജൂൺ 8ന് ഗസറ്റ് വഴി പുറത്തുവിട്ട വിജ്‌ഞാപനത്തിലൂടെയാണ് രാഷ്‌ട്രപതി അനൂപ് ചന്ദ്ര പാണ്ഡെയെ നിയമിച്ചത്. ചീഫ്...
സ്വകാര്യ ആശുപത്രികളിലെ വാക്‌സിൻ വില നിശ്‌ചയിച്ച് കേന്ദ്രം
ന്യൂഡെൽഹി: സ്വകാര്യ ആശുപത്രികൾക്കുള്ള വാക്‌സിൻ വില കേന്ദ്ര സർക്കാർ നിശ്‌ചയിച്ചു. കോവീഷീൽഡിന് 780 രൂപയും കൊവാക്‌സിന് 1410 രൂപയും സ്‌പുട്നിക്കിന് 1415 രൂപയുമാണ് വില.
ആശുപത്രികളുടെ 150 രൂപ സർവീസ് ചാർജും നികുതിയും അടക്കമുള്ള...
ഫൈസർ, മൊഡേണ വാക്‌സിനുകൾ; രണ്ട് ഡോസെടുത്താൽ 91% സുരക്ഷിതമാകാം
വാഷിംഗ്‌ടൺ: കോവിഡിനെ പ്രതിരോധിക്കുന്ന കാര്യത്തിൽ ഫൈസർ, മൊഡേണ വാക്‌സിനുകളിൽ ഏതെങ്കിലും ഒന്നിന്റെ രണ്ട് ഡോസെടുത്താൽ 91% ഗുണകരമെന്ന് പഠനം. യുഎസ് സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആന്‍ഡ് പ്രിവൻഷന്റെ(സിഡിസി)യാണ് പഠനറിപ്പോർട്. മൊഡേണ വാക്‌സിന്റെ...
തെലങ്കാനയിൽ ലോക്ക്ഡൗൺ 10 ദിവസത്തേക്ക് കൂടി നീട്ടി
ഹൈദരാബാദ്: കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്‌ഥാനത്ത് ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ 10 ദിവസത്തേക്ക് കൂടി നീട്ടി. ജൂൺ 20 വരെ ലോക്ക്ഡൗൺ തുടരുമെന്നാണ് ക്യാബിനറ്റ് മീറ്റിംഗിന് ശേഷം സർക്കാർ അറിയിച്ചത്. മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ...
കോവിഡ്; മൂന്നാം തരംഗം കുട്ടികളെ കൂടുതൽ ബാധിക്കുമെന്നതിന് തെളിവില്ല; എയിംസ് ഡയറക്‌ടർ
ന്യൂഡെൽഹി: കോവിഡ് മൂന്നാം തരംഗം മറ്റുള്ളവരെ അപേക്ഷിച്ച് കുട്ടികളെ കൂടുതൽ ബാധിക്കുമെന്നതിന് തെളിവുകളൊന്നുമില്ലെന്ന് ഡെൽഹി എയിംസ് ഡയറക്‌ടർ ഡോ. രൺദീപ് ഗുലേറിയ. ഇന്ത്യയിലും ആഗോള തലത്തിലുമുള്ള മുഴുവൻ വിവരങ്ങൾ പരിശോധിച്ചാലും പുതിയ കോവിഡ്...
44 കോടി ഡോസ് വാക്‌സിന് ഓർഡർ നൽകിയെന്ന് കേന്ദ്രം; ഓഗസ്‌റ്റോടെ വിതരണം ചെയ്യും
ന്യൂഡെൽഹി: ഓഗസ്‌റ്റ് മുതൽ രാജ്യത്ത് 44 കോടി ഡോസ് വാക്‌സിൻ ലഭ്യമാകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. വാക്‌സിൻ ക്ഷാമം രൂക്ഷമായതോടെ പല സംസ്‌ഥാനങ്ങളിലും വാക്‌സിനേഷൻ സെന്ററുകൾ അടച്ചുപൂട്ടിയിരുന്നു. ഇവിടങ്ങളിലെല്ലാം ഓഗസ്‌റ്റ് മുതൽ ഡിസംബർ...
കോവിഡ് വ്യാപനം കുറഞ്ഞു; സംസ്‌ഥാനത്തെ കർഫ്യൂ പിൻവലിച്ച് യുപി
ലക്‌നൗ : കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്‌ഥാനത്ത് ഏർപ്പെടുത്തിയിരുന്ന കർഫ്യൂ പിൻവലിച്ചതായി വ്യക്‌തമാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിലവിൽ സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലും സജീവ കോവിഡ് കേസുകൾ 600ൽ താഴെ മാത്രമാണ്....








































