മഹാരാഷ്‌ട്രയിൽ ഡെൽറ്റ പ്ളസ്​ വകഭേദം കണ്ടെത്തിയത്​ 21 പേർക്ക്

By News Desk, Malabar News
covid delta plus
Ajwa Travels

മുംബൈ: മഹാരാഷ്‌ട്രയിൽ കോവിഡിന്റെ ഡെൽറ്റ പ്ളസ്​ വകഭേദം റി​പ്പോർട്​ ചെയ്‌തത്‌​ 21 പേർക്ക്​. സംസ്​ഥാന ആരോഗ്യമന്ത്രി രാജേഷ്​ തോപെ അറിയിച്ചതാണ്​ ഇക്കാര്യം. ഡെൽറ്റ പ്ളസ്​ വകഭേദം കണ്ടെത്തിയവരുടെ സമ്പർക്കവും യാത്ര ചരിത്രവും പരിശോധിക്കുകയാണെന്ന്​ സംസ്​ഥാനം അറിയിച്ചു.

‘മഹാരാഷ്‌ട്രയിൽ ഡെൽറ്റ പ്ളസ്​ വകഭേദം കണ്ടെത്തുന്നതിനായി എല്ലാ ജില്ലയിൽ നിന്നും​ 100 സാമ്പിളുകൾ വീതം ശേഖരിച്ചു. മേയ്​ 15 വരെ 7500 സാമ്പിളുകളാണ്​ ശേഖരിച്ചത്​. ഇവയിൽ 21 സാമ്പിളുകളിൽ ഡെൽറ്റ പ്ളസ്​ വകഭേദം ക​ണ്ടെത്തി’ -മന്ത്രി പറഞ്ഞു. രത്​നഗിരിയിൽ ഒമ്പതു കേസുകളും ജാൽഗണിൽ ഏ​ഴെണ്ണവും മുംബൈയിൽ രണ്ടും പാൽഗറിലും സിന്ധുദർഗിലും താനെയിലും ഒന്നുവീതവും കേസുകളാണ്​ റിപ്പോർട്​​ ചെയ്​തത്​.

കൊറോണ വൈറസിന്റെ ഡെൽറ്റ വ​കഭേദത്തിൽ വന്നിട്ടുള്ള സുപ്രധാന ജനിതക മാറ്റമാണ്​ ഡെൽറ്റ പ്ളസ്​. ശരീരത്തിന്റെ പ്രതി​രോധ സംവിധാനത്തെ മറികടക്കാൻ ശേഷിയുള്ളവയാണ്​ ഡെൽറ്റ പ്ളസ്​ വകഭേദം. ഇന്ത്യയിലാണ്​ ആദ്യമായി ഡെൽറ്റ വകഭേദം കണ്ടെത്തിയത്​. പിന്നീട്​ മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ഡെൽറ്റ വകഭേദത്തിന്​ പിന്നാലെ ഡെൽറ്റ പ്ളസ്​ വകഭേദവും റി​പ്പോർട്​ ​ചെയ്യുകയായിരുന്നു.

മാർച്ചിലാണ്​ ആദ്യമായി ഡെൽറ്റ പ്ളസ്​ വകഭേദം റിപ്പോർട്​ ചെയ്യുന്നത്​. കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ഡെൽറ്റ ​പ്ളസ്​ വകഭേദം രാജ്യത്ത്​ ആശങ്ക സൃഷ്‌ടിക്കുമെന്ന്​ ആരോഗ്യ വിദഗ്​ധർ മുന്നറിയിപ്പ്​ നൽകിയിരുന്നു.

Kerala News: മരംമുറി കേസ്; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE