ലക്ഷദ്വീപിൽ ഇന്ന് ജനകീയ നിരാഹാര സമരം; കടകൾ അടച്ചിടും
കവരത്തി: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ നടപ്പാക്കുന്ന കരിനിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് ദ്വീപുനിവാസികൾ ഇന്ന് ജനകീയ നിരാഹാര സമരം നടത്തും. 12 മണിക്കൂറാണ് നിരാഹാര സമരം. ദ്വീപിലെ വ്യാപാരികളും നിരാഹാര സമരത്തിന്...
ബംഗാൾ ഗവർണർ രാജ്‌ഭവനിൽ ബന്ധു നിയമനം നടത്തുന്നു; തൃണമൂൽ കോൺഗ്രസ്
കൊൽക്കത്ത: ബംഗാൾ ഗവർണർക്കെതിരെ ബന്ധുനിയമന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്ര. രാജ്‌ഭവനിൽ ഗവർണർ ജഗ്‌ദീപ് ധൻകർ ബന്ധുക്കളെയും പരിചയക്കാരെയും ഓഫിസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി (ഒഎസ്‌ഡി) തസ്‌തികകളിൽ നിയമിച്ചുവെന്നാണ് മഹുവയുടെ...
ഹരിയാനയില്‍ ലോക്ക്ഡൗണ്‍ നീട്ടി
ഗുരുഗ്രാം: ഹരിയാനയില്‍ ലോക്ക്ഡൗണ്‍ ഈ മാസം 14 വരെ നീട്ടി. കൂടുതല്‍ ഇളവുകളോടെയാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ നീട്ടിയത്. ഷോപ്പുകള്‍, മാളുകള്‍, റെസ്‌റ്റോറന്റുകള്‍, ബാറുകള്‍, ആരാധനാലയങ്ങള്‍ എന്നിവ നിബന്ധനകളോടെ തുറക്കാമെന്ന് അധികൃതർ അറിയിച്ചു.
നമ്പറുകള്‍ അനുസരിച്ച്...
മൂന്ന് മാസത്തിന് ശേഷം മഹാരാഷ്‌ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ കുറവ്
മുംബൈ: മൂന്ന് മാസത്തിന് ശേഷം മഹാരാഷ്‌ട്രയിൽ ഇതാദ്യമായി പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ കുറവ്. 12,557 പേർക്കാണ് ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിച്ച സംസ്‌ഥാനങ്ങളിലൊന്നായ മഹാരാഷ്‌ട്രയിൽ...
ശ്രീലങ്കയിൽ കനത്ത മഴ; 14 മരണം, രണ്ട് പേരെ കാണാതായി
കൊളംബോ: ശ്രീലങ്കയിലെ കനത്ത മഴയിൽ 14 മരണം. രണ്ട് പേരെ കാണാതായി. മറ്റ് രണ്ടുപേരെ പരിക്കുകളോടെ കണ്ടെത്തി. 2,45,000ഓളം പേർക്ക് മഴക്കെടുതി ബാധിച്ചെന്നാണ് വിവരം. 15,658 പേരെ മാറ്റിപ്പാർപ്പിച്ചു. 800 വീടുകൾക്ക് മഴയിൽ...
കോവിഡ്; ഡെല്‍ഹിയില്‍ 381 പേർക്ക് രോഗബാധ, കേസുകള്‍ കുറയുന്നു
ന്യൂഡെൽഹി: ഞായറാഴ്‌ച ഡെൽഹിയിൽ റിപ്പോർട് ചെയ്‌തത് 381 പുതിയ കോവിഡ് കേസുകൾ മാത്രം. മാർച്ച് 15ന് ശേഷം ആദ്യമായാണ് പ്രതിദിന കേസുകളിൽ ഇത്രയും കുറവ് ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം 414 പേർക്കാണ് ഡെൽഹിയിൽ...
കോവിഡ് കിറ്റിൽ കോറോണിലും; പരാതി നൽകി ഐഎംഎ
ഡെറാഡൂൺ: ഉത്തരാഖണ്ഡ് സർക്കാർ വിതരണം ചെയ്യുന്ന കോവിഡ് കിറ്റിൽ കൊറോണിൽ ഉൾപ്പെടുത്തുമെന്ന റിപ്പോർട്ടിനെ തുടർന്ന് പരാതിയുമായി ഐഎംഎ. കോവിഡ് ബാധിച്ച് വീട്ടിൽ കഴിയുന്ന രോഗികൾക്ക് സർക്കാർ നൽകുന്ന കിറ്റിൽ പതഞ്‌ജലിയുടെ കൊറോണിൽ കൂടി...
കേരളം മുന്നിൽതന്നെ; വിദ്യാഭ്യാസ രംഗത്തെ മികവിന്റെ സൂചികയിൽ ഉയര്‍ന്ന ഗ്രേഡ്
ഡെൽഹി: സ്കൂൾ വിദ്യാഭ്യാസ രംഗത്തെ മികവ് പരിശോധിക്കാൻ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന പ്രകടന വിലയിരുത്തൽ സൂചികയിൽ (പിജിഐ) കേരളം മുന്നില്‍. 2019-20ലെ റിപ്പോർട്ടിലാണ് കേരളം ഉയർന്ന ഗ്രേഡ് (എ++) നേടിയിരിക്കുന്നത്. കേരളത്തിനു പുറമെ പഞ്ചാബ്,...








































