Wed, Sep 23, 2026
41 C
Dubai

കുംഭമേള തുടരും; നിസാമുദ്ദീനിലെ മസ്‌ജിദ്‌ തുറക്കാനാകില്ല

ന്യൂഡെൽഹി: കഴിഞ്ഞ വർഷം മാർച്ചിൽ തബ്‌ലീഗ് സമ്മേളന സമയത്ത് കോവിഡ് വ്യാപനത്തിന് കാരണമായതായി ചൂണ്ടിക്കാണിച്ച് അടച്ചുപൂട്ടിയ നിസാമുദ്ദീൻ മർകസിലെ മസ്‌ജിദ്,‌ റമദാനിൽ പോലും തുറക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ. നിയന്ത്രണങ്ങളിൽ ഇളവു വേണമെന്നും ഇസ്‌ലാമിക വിശ്വാസികൾക്കിത് റമദാൻ...

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം മെയ് അവസാനം വരെ തുടരും; ഷാഹിദ് ജമീല്‍

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം മെയ് അവസാനം വരെ തുടരുമെന്ന് മുന്നറിയിപ്പ്. സജീവമായ കേസുകളിലെ വര്‍ധനവ് പ്രതിദിനം 7 ശതമാനം വരുമെന്നും പ്രമുഖ വൈറോളജിസ്‌റ്റ് ഡോ. ഷാഹിദ് ജമീല്‍ വ്യക്‌തമാക്കി. 7 ശതമാനം...

അയോദ്ധ്യകേസിലെ 32 പ്രതികളെയും വെറുതെ വിട്ട ജഡ്‌ജി സുരേന്ദ്രകുമാര്‍ യാദവ് ഉപലോകായുക്‌ത തലവൻ

ന്യൂഡെൽഹി: അയോദ്ധ്യയിലെ ബാബറി മന്ദിരം തകര്‍ത്ത കേസിലെ മുഴുവന്‍ പ്രതികളെയും 2300 പേജ് നീണ്ട വിധിയുടെ പിൻബലത്തിൽ വെറുതെ വിട്ട പ്രത്യേക സിബിഐ കോടതി ജഡ്‌ജി സുരേന്ദ്രകുമാര്‍ യാദവിനെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉപലോകായുക്‌ത...

‘തിരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതപരമായി പെരുമാറുന്നു’; ആരോപണവുമായി തൃണമൂൽ കോൺഗ്രസ്

കൊൽക്കത്ത: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കടുത്ത ആരോപണവുമായി തൃണമൂൽ കോൺഗ്രസ്. ബംഗാൾ തിരഞ്ഞെടുപ്പിൽ കമ്മീഷൻ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് തൃണമൂൽ നേതാക്കൾ രംഗത്തെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി ടിഎംസി നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. ബംഗാളിൽ...

രാജ്യത്ത് വാക്‌സിന്‍ ക്ഷാമമില്ല; ആവര്‍ത്തിച്ച് കേന്ദ്രം

ന്യൂഡെല്‍ഹി: രാജ്യത്ത് വാക്‌സിന്‍ ക്ഷാമമില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. മുഴുവൻ സംസ്‌ഥാനങ്ങള്‍ക്കും ആവശ്യത്തിന് വാക്‌സിന്‍ കേന്ദ്രം നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. മാദ്ധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കൃത്യ സമയത്ത് വാക്‌സിന്‍...

ബിജെപി സ്‌ഥാനാര്‍ഥി പ്രാണോ മിത്രയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളിലെ ബിജെപി സ്‌ഥാനാര്‍ഥിയും നടിയുമായ പ്രാണോ മിത്രയുടെ വാഹന വ്യൂഹത്തിനുനേരെ ആക്രമണം. നടി തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ് 24 മണിക്കൂര്‍ തികയും മുൻപേ ആയിരുന്നു ആക്രമണം. 'അവര്‍ എന്നെ ആക്രമിക്കാന്‍...

കോവിഡ് വ്യാപനം രൂക്ഷം; രാജസ്‌ഥാനില്‍ 16 മുതൽ രാത്രികാല കര്‍ഫ്യൂ

ജയ്‌പൂർ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജസ്‌ഥാനില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഏപ്രില്‍ 16 മുതല്‍ 30 വരെ വൈകിട്ട് 6 മണി മുതല്‍ രാവിലെ 6 മണി വരെയാണ് കര്‍ഫ്യൂ. വൈറസ് അതിരൂക്ഷമായി...

നേരത്തെ അവസാനിപ്പിക്കാൻ ചര്‍ച്ചയൊന്നുമില്ല; കുംഭമേള ഏപ്രില്‍ 30 വരെ തുടരും

ന്യൂഡെല്‍ഹി: ഹരിദ്വാറില്‍ നടന്നുവരുന്ന മെഗാ കുംഭമേള ഏപ്രില്‍ 30 വരെ തന്നെ തുടരും. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്‌ചാത്തലത്തില്‍ മേള നേരത്തെ അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു. മേള നേരത്തെ അവസാനിപ്പിക്കുന്നതുമായി...
- Advertisement -