മണിപ്പൂരിൽ സർക്കാർ രൂപീകരിക്കാൻ ബിജെപി; ഡെൽഹിയിൽ ഇന്ന് നിർണായക യോഗം
ഇംഫാൽ: മണിപ്പൂരിലെ രാഷ്‍ട്രപതി ഭരണം ഈമാസം 12ന് അവസാനിക്കാനിരിക്കെ, സർക്കാർ രൂപീകരണ ചർച്ചകളുമായി ബിജെപി. സംസ്‌ഥാനത്തെ ബിജെപിയുടെയും സഖ്യകക്ഷികളുടെയും എംഎൽഎമാരും നേതാക്കളും നിർണായക യോഗത്തിനായി ഡെൽഹിയിലെത്തി.
ബിജെപി എംഎൽഎമാരുടെ നാഷണൽ പീപ്പിൾസ് പാർട്ടിയുടെയും നാഗ...
സിജെ. റോയ് ആത്‍മഹത്യ ചെയ്യാൻ നേരത്തെ തീരുമാനിച്ചു? ഡയറിയിൽ നിർണായക വിവരങ്ങൾ
ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ. റോയിയുടെ ആത്‍മഹത്യയിൽ കൂടുതൽ വിവരങ്ങൾ തേടി അന്വേഷണ സംഘം. റോയിക്ക് സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. വ്യക്‌തിപരമായ പ്രശ്‌നങ്ങളെ കുറിച്ചും അന്വേഷിക്കും. കുടുംബാംഗങ്ങളെ...
യൂണിയൻ ബജറ്റ്; കേരളത്തിന് നിരാശ, എയിംസുമില്ല അതിവേഗ റെയിൽ ഇടനാഴിയുമില്ല
ന്യൂഡെൽഹി: ഒരുമണിക്കൂർ 26 മിനിറ്റ് നീണ്ടുനിന്ന യൂണിയൻ ബജറ്റ് അവതരണം പൂർത്തിയായപ്പോൾ കേരളത്തിന് നിരാശ. എയിംസ് അടക്കമുള്ള പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയാണ് ഫലം. അതിവേഗ റെയിൽ ഇടനാഴിയിലും കേരളത്തെ പരിഗണിച്ചില്ല.
മുംബൈ- പൂണെ, പൂണെ-...
വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും ഉയർന്നു
കൊച്ചി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും ഉയർന്നു. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 49 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സിലിണ്ടറിന്റെ പഴയ വിലയായ 1698 രൂപയിൽ നിന്ന്...
കേന്ദ്ര ബജറ്റ് നാളെ; 29 ആവശ്യങ്ങൾ ഉന്നയിച്ച് കേരളം, പ്രതീക്ഷയോടെ ജനം
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ ബജറ്റ് നാളെ. രാവിലെ 11ന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. ധനമന്ത്രി എന്ന നിലയിൽ നിർമല സീതാരാമന്റെ ഒമ്പതാമത്തെ ബജറ്റാണ് നാളത്തേത്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേരളത്തിന്...
ചെങ്കോട്ട സ്‌ഫോടനം; ആഗോള കോഫി ശൃംഖലകളിലും ആക്രമണത്തിന് പദ്ധതിയിട്ടു
ന്യൂഡെൽഹി: ചെങ്കോട്ട സ്‌ഫോടന കേസിൽ അറസ്‌റ്റിലായ ഡോക്‌ടർമാരുടെ സംഘം ആഗോള കോഫി ശൃംഖലയുടെ ഔട്ട്ലെറ്റുകളിൽ ബോംബാക്രമണം നടത്താൻ ഗൂഢാലോചന നടത്തിയതായി സർക്കാർ വൃത്തങ്ങൾ. ജൂത പൗരൻ ഉടമയായ കോഫി ഷോപ്പ് ശൃംഖലയാണ് ഇവർ...
സുനേത്ര പവാർ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്‌ഞ നാളെ
മുംബൈ: അജിത് പവാറിന്റെ ഭാര്യയും രാജ്യസഭാ അംഗവുമായ സുനേത്ര പവാർ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയാകും. നാളെ വൈകീട്ട് അഞ്ചുമണിക്കാണ് സത്യപ്രതിജ്‌ഞാ ചടങ്ങ്. നിർണായക എൻസിപി യോഗം നാളെ രണ്ടുമണിക്ക് ചേരും. സുനേത്രയെ ബാരാമതിയിൽ നിന്ന്...
കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ. റോയ് സ്വയം വെടിവെച്ച് മരിച്ചു; സംഭവം റെയ്‌ഡിനിടെ
ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ. റോയ് (56) ആത്‍മഹത്യ ചെയ്‌തു. സ്വന്തം തോക്ക് ഉപയോഗിച്ച് വെടിയുതിർത്ത് മരിക്കുകയായിരുന്നു എന്നാണ് വിവരം. ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് ബെംഗളൂരുവിലെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസിൽ വെച്ചാണ്...






































