ആന്ധ്രയിൽ ഓട്ടോറിക്ഷയുടെ മേൽ വൈദ്യുതി കമ്പി പൊട്ടിവീണു; അഞ്ച് പേർ മരിച്ചു
അമരാവതി: ആന്ധ്രാ പ്രദേശിൽ ഓട്ടോറിക്ഷയുടെ മേൽ വൈദ്യുതി കമ്പി പൊട്ടിവീണ് അഞ്ചുപേർക്ക് ദാരുണാന്ത്യം. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ആന്ധ്രയിലെ സത്യസായ് ജില്ലയിലാണ് അപകടമുണ്ടായത്. യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ വൈദ്യുത പോസ്‌റ്റിൽ ഇടിച്ചതിന്...
മഹാരാഷ്‌ട്രയിൽ മന്ത്രിസഭാ രൂപവൽകരണം; നീക്കങ്ങൾ ഊർജിതമാക്കി ബിജെപി
മുംബൈ: മഹാരാഷ്‌ട്രയിൽ ഉദ്ധവ് താക്കറെ രാജിവെച്ചതോടെ ശിവസേന വിമത എംഎൽഎമാരെ ഒപ്പം ചേർത്ത് മന്ത്രിസഭാ രൂപവൽകരണത്തിനൊരുങ്ങി ബിജെപി. പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നവസിന്റെ നേതൃത്വത്തിൽ ഊർജിതമായ നീക്കങ്ങളാണ് നടക്കുന്നത്. ബുധനാഴ്‌ച വൈകുന്നേരം ഗവർണറെ...
മഹാരാഷ്‌ട്രയിൽ നാളെ വിശ്വാസ വോട്ടെടുപ്പ്; സുപ്രീം കോടതി അനുമതി നൽകി
ന്യൂഡെൽഹി: മഹാരാഷ്‌ട്രയിൽ നാളെ വിശ്വാസവോട്ടെടുപ്പ് നടത്താൻ സുപ്രീം കോടതി അനുമതി നൽകി. ശിവസേന നൽകിയ ഹരജി സുപ്രീം കോടതി തള്ളി. വിശ്വാസ വോട്ടെടുപ്പിന്റെ ഫലം സുപ്രീം കോടതി വിധിയെ സ്വാധീനിക്കുമെന്ന് സുപ്രീം കോടതി...
ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 6ന്
ന്യൂഡെൽഹി: ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു. ഓഗസ്‌റ്റ് ആറിന് വോട്ടെടുപ്പ് നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ആവശ്യമെങ്കിൽ വോട്ടെണ്ണലും അന്നുതന്നെ നടത്തും. തിരഞ്ഞെടുപ്പ് വിജ്‌ഞാപനം ജൂലൈ അഞ്ചിന് പുറപ്പെടുവിക്കും.
നിലവിലെ ഉപരാഷ്‌ട്രപതി വെങ്കയ്യ...
ഗുവാഹത്തിയിലെ ഹോട്ടലിൽ നിന്ന് ശിവസേന വിമതർ ഗോവയിലേക്ക്
ഗുവാഹത്തി: ശിവസേന എംഎൽഎമാർ ഗുവാഹത്തിയിലെ ഹോട്ടലിൽ നിന്ന് ഗോവയിലേക്ക് പുറപ്പെട്ടു. ചാർട്ടേഡ് ഫ്‌ളൈറ്റിലാണ് എംഎൽഎമാർ ഗോവയിലേക്ക് പോകുന്നത്. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സർക്കാർ വിശ്വാസവോട്ടെടുപ്പ് തേടുന്ന സാഹചര്യത്തിൽ നാളെ...
ടീസ്‌റ്റ സെതൽവാദ് വിഷയം; യുഎൻ നിലപാടിനെതിരെ ഇന്ത്യ
ന്യൂഡെൽഹി: ടീസ്‌റ്റ സെതല്‍വാദിന്റെ അറസ്‌റ്റില്‍ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിനെതിരെ ഇന്ത്യ. യുഎന്നിന്റെ പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാവാത്ത കാര്യമാണെന്നും ഇന്ത്യയുടെ നിയമവ്യവസ്‌ഥയില്‍ യുഎന്‍ ഇടപെടേണ്ടതില്ലെന്നും ഇന്ത്യ പറഞ്ഞു.
ടീസ്‌റ്റ സെതല്‍വാദിനും മറ്റ് രണ്ട് വ്യക്‌തികള്‍ക്കുമെതിരായ നിയമനടപടി സംബന്ധിച്ച്...
വിമാന യാത്രാ നിരക്ക് വർധന: നടപടി ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി
ന്യൂഡെൽഹി: വിമാന യാത്രാ നിരക്ക് വർധനക്കെതിരെ നടപടി ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി. വിമാന കമ്പനികൾ അമിത നിരക്ക് ഈടാക്കുന്നു. കേരളത്തിനും പശ്‌ചിമേഷ്യൻ രാജ്യങ്ങൾക്കുമിടയിലുള്ള യാത്രാക്കൂലി 300 മുതൽ 600 ശതമാനം വരെ...
ഇടുക്കി ഡിസിസി പ്രസിഡണ്ടിന് എതിരെ നിയമ നടപടിക്ക് സിപിഎം
ഇടുക്കി: പൈനാവ് എഞ്ചിനീയറിംഗ് കോളേജിൽ വെച്ച് എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജ് കൊല്ലപ്പെട്ടത് കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെ ആണെന്ന് സിപിഎം. പ്രതിഷേധിച്ചാൽ ധീരജിന്റെ ഗതി ഉണ്ടാകും എന്ന ഇടുക്കി ഡിസിസി പ്രസിഡണ്ട് സിപി മാത്യുവിന്റെ...








































