പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിയെ കൊലപ്പെടുത്തി പിതാവ്
ഗോരഖ്പൂര്‍: യുപിയിലെ ഗോരഖ്പൂരില്‍ ബലാൽസംഗക്കേസിലെ പ്രതിയെ പെണ്‍കുട്ടിയുടെ പിതാവ് വെടിവെച്ച് കൊന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ കോടതിയിൽ വിചാരണക്കെത്തിയ മുസഫര്‍പൂര്‍ സ്വദേശി ദില്‍ഷാദ് ഹുസൈനാണ് കൊല്ലപ്പെട്ടത്.
മകളെ പീഡിപ്പിച്ച ഇയാള്‍ക്കുനേരെ പിതാവ് വെടി...
കോവിൻ പോർട്ടൽ സുരക്ഷിതം; ഡേറ്റ ചോർച്ച ഉണ്ടായിട്ടില്ലെന്ന് കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷനായി ആരംഭിച്ച കോവിൻ പോർട്ടൽ സുരക്ഷിതമാണെന്നും, പോർട്ടലിൽ നിന്നും ഉപയോക്‌താക്കളുടെ വിവരങ്ങൾ ചോർന്നിട്ടില്ലെന്നും കേന്ദ്രസർക്കാർ. അതിനാൽ തന്നെ ഡേറ്റ ചോർച്ച ഭയക്കാതെ ആളുകൾക്ക് കോവിൻ പോർട്ടൽ ഉപയോഗിക്കാമെന്നും സർക്കാർ...
മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡക്ക് കോവിഡ്
ബംഗളൂരു: മുൻ പ്രധാനമന്ത്രിയും ജനതാദൾ ദേശീയ അധ്യക്ഷനുമായ എച്ച്ഡി ദേവഗൗഡക്ക് കോവിഡ്. നിലവിൽ രോഗലക്ഷണങ്ങളില്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നും ദേവഗൗഡയുടെ ഓഫിസ് അറിയിച്ചു. ഇന്ത്യയുടെ 12ആം പ്രധാനമന്ത്രിയായിരുന്ന ദേവഗൗഡ നിലവിൽ രാജ്യസഭാംഗമാണ്. ദേവഗൗഡയുടെ രോഗം...
ഗഗൻയാൻ പദ്ധതി; വിക്ഷേപണ വാഹനത്തിന്റെ പരീക്ഷണഘട്ടം വിജയകരം
ചെന്നൈ: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തില്‍ ഉപയോഗിക്കുന്ന വിക്ഷേപണ വാഹനത്തിന്റെ നിര്‍ണായക പരീക്ഷണഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി. വിക്ഷേപണ വാഹനത്തിലെ ദ്രവീക്രൃത ഇന്ധനം അടിസ്‌ഥാനമാക്കിയുള്ള വികാസ് എഞ്ചിന്റെ പ്രാഥമിക ജ്വലന പരീക്ഷണമാണ്...
യുപിയിൽ മുഖ്യമന്ത്രി സ്‌ഥാനാർഥി ആകുമെന്ന് പറഞ്ഞിട്ടില്ല; പ്രിയങ്ക ഗാന്ധി
ന്യൂഡെൽഹി: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്‌ഥാനാർഥി താനാണെന്ന് പറഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തിരഞ്ഞെടുപ്പില്‍ മൽസരിച്ചേക്കുമെന്നും എന്നാല്‍ മുഖ്യമന്ത്രി സ്‌ഥാനാർഥിയാകാന്‍ ഇല്ലെന്നും പ്രിയങ്ക വ്യക്‌തമാക്കി.
മുഖ്യമന്ത്രി സ്‌ഥാനാർഥി ഉൾപ്പടെയുള്ള...
കോവിഡ് ഇന്ത്യ; രോഗികളുടെ എണ്ണം 3.37 ലക്ഷം, ടിപിആർ 17.22
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 3.37 ലക്ഷം പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേതിൽ നിന്ന് നേരിയ കുറവാണ് ഈ കണക്ക്. ഇതോടെ ആകെ രാജ്യത്ത് 3.88 കോടി ആളുകൾക്ക് കോവിഡ്...
മുംബൈയിലെ 20 നില കെട്ടിടത്തിൽ തീപിടുത്തം; 7 മരണം, 15 പേർക്ക് പരിക്ക്
മുംബൈ: മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ തീ പടര്‍ന്നുകയറി ഏഴ് മരണം. 15ഓളം പേർക്ക് പരിക്കേറ്റു. അതിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്. ഗാന്ധി ആശുപത്രിക്ക് സമീപമുള്ള 20 നില കെട്ടിടത്തിലെ 18ആം...
സിബിഎസ്ഇ ചോദ്യപേപ്പർ വിവാദം; രണ്ട് വിദഗ്‌ധരെ സമിതിയിൽ നിന്ന് പുറത്താക്കി
ന്യൂഡെൽഹി: ചോദ്യപേപ്പർ വിവാദവുമായി ബന്ധപ്പെട്ട് രണ്ട് വിഷയങ്ങളിലെ വിദഗ്‌ധരെ ചോദ്യപേപ്പർ നിർണയ സമിതിയിൽ നിന്ന് സിബിഎസ്ഇ പുറത്താക്കി. സോഷ്യോളജി, ഇംഗ്ളീഷ് വിഷയങ്ങളിലെ വിദഗ്‌ധരെയാണ് പുറത്താക്കിയത്. പന്ത്രണ്ടാം ക്‌ളാസിലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചോദ്യത്തിന്റെയും,...








































